Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ആര്‍ച്ചറെ ബുംറയ്‌ക്കൊപ്പം മുംബൈയില്‍ കാണാന്‍ കാത്തിരിക്കണം, ഈ വര്‍ഷമില്ല!

ഐപിഎല്ലിന്റെ 15ാം സീസണില്‍ മുംബൈ ഇന്ത്യന്‍സില്‍ ലോകത്തിലെ ഏറ്റവും അപകടകാരികളായ പേസ് ബൗളിങ് ജോടികളായ ജസ്പ്രീത് ബുംറയെയും ജോഫ്ര ആര്‍ച്ചറെയും ഒരുമിച്ച് കാണാന്‍ കഴിയില്ല. മുംബൈ ടീമുടമകളിലൊരാളായ ആകാഷ് അംബാനിയാണ് ഇക്കാര്യമറിയിച്ചത്. ഇംഗ്ലണ്ടിന്റെ തീപ്പൊരി ബൗളറായ ആര്‍ച്ചറിനെ എട്ടു കോടി രൂപയ്ക്കു മുംബൈ സ്വന്തമാക്കിയതു മുതല്‍ ആരാധകര്‍ ത്രില്ലിലായിരുന്നു. വരാനിരിക്കുന്ന സീസണില്‍ ഇരുവരും ചേര്‍ന്ന് മുംബൈയുടെ പേസാക്രണത്തിനു ചുക്കാന്‍ പിടിക്കുന്നതു കാണാന്‍ കാത്തിരിക്കുകയായിരുന്നു ഫാന്‍സ്. എന്നാല്‍ ആരാധകരെ നിരാശരാക്കിയാണ് ആര്‍ച്ചറെ ഈ വര്‍ഷം കാണില്ലെന്നും അടുത്ത സീസണിലെ ഐപിഎല്ലിലായിരിക്കും മുംബൈ ടീമിനൊപ്പം ചേരുകയെന്നും ആകാഷ് അറിയിച്ചിരിക്കുന്നത്.

1

തോളിലെ പരിക്കു കാരണം ജോഫ്ര ആര്‍ച്ചര്‍ നിലവില്‍ ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുത്തിരിക്കുകയാണ്. ഒരു വര്‍ഷത്തിലേറെയായി താരം കളിച്ചിട്ടില്ല. 2020ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു അദ്ദേഹം. പരിക്കു കാരണം ഒരു മല്‍സരത്തില്‍പ്പോലും കഴിഞ്ഞ സീസണില്‍ ആര്‍ച്ചര്‍ക്കു കളിക്കാനായില്ല. നിലവില്‍ ശസ്ത്രക്രിയക്കു ശേഷം ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലാണ് താരം. ഐപിഎല്ലില്‍ ഇതുവരെ 35 മല്‍സരങ്ങൡല്‍ നിന്നായി 46 വിക്കറ്റുകളാണ് ആര്‍ച്ചറുടെ സമ്പാദ്യം. 7.13 ഇക്കോണമി റേറ്റിലാണിത്. 15 റണ്‍സിന് മൂന്നു വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം. 2020ലാണ് ആര്‍ച്ചറുടെ ഏറ്റവും വലിയ വിക്കറ്റ് കൊയ്ത്ത് കണ്ടത്. 20 വിക്കറ്റുകള്‍ താരം കടപുഴക്കി. 2019ല്‍ 11ഉം 2018ല്‍ 15ഉം വിക്കറ്റുകള്‍ ആര്‍ച്ചര്‍ വീഴ്ത്തി.

2

ഇഷാന്‍ കിഷനെയും ജോഫ്ര ആര്‍ച്ചറെയും മുംബൈ ഇന്ത്യന്‍സിലേക്കു കൊണ്ടുവരാനായതില്‍ സന്തോഷമുണ്ടെന്നു ആകാഷ് അംബാനി പറഞ്ഞു. ലേലത്തിനു ശേഷം ഇഷാനും ആര്‍ച്ചറും മുംബൊയ്‌ക്കൊപ്പമായിരിക്കുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ താന്‍ ഇതൊരിക്കലും വിശ്വസിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ രണ്ടു പേര്‍ക്കു മാത്രമായി മുംബൈയ്ക്കു ചെലവായത് 23 കോടി രൂപയാണ്. കഴിഞ്ഞ സീസണിനു ശേഷം കൈവിടേണ്ടി വന്ന ഇഷാനു വേണ്ടി മുംബൈയ്ക്കു മുടക്കേണ്ടി വന്നത്് 15.25 കോടിയാണ്. ഈ ലേലത്തിലെ ഏറ്റവും വില കൂടിയ താരവും ഇഷാന്‍ തന്നെയാണ്.

3

മെഗാ ലേലത്തില്‍ അവസാന ഘട്ടത്തിലാണ് ആര്‍ച്ചറിനെ മുംബൈ കൈക്കലാക്കിയത്. ലേലത്തിന്റെ ആക്‌സിലറേറ്റഡ് ഘട്ടത്തിലായിരുന്നു മുംബൈയുടെ മാസ് എന്‍ട്രി. അതുവരെ ലേലത്തില്‍ അത്ര സജീവമല്ലായിരുന്നു അവര്‍. എന്നാല്‍ ആര്‍ച്ചറെ ടീമിലെത്തിക്കാന്‍ മുംബൈ പണം സൂക്ഷിച്ചുവയ്ക്കുകയായിരുന്നുവെന്നു പിന്നീട് വ്യക്തമായി. ആര്‍ച്ചറെ ഉറപ്പായും വാങ്ങുമെന്നുറപ്പിച്ചായിരുന്നു മുംബൈയുടെ നീക്കം. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഇംഗ്ലീഷ് പേസര്‍ക്കായി തുടക്കം മുതല്‍ തന്നെ മുംബൈ വിടാതെ പിറകിലുണ്ടായിരുന്നു.

4

രാജസ്ഥാന്‍ റോയല്‍സും ആര്‍ച്ചറെ തിരികെ കൊണ്ടുവരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതോടെ മുംബൈയും റോയല്‍സും തമ്മില്‍ പോര് മുറുകി. റോയല്‍സ് പക്ഷെ അധികനേരം പിടിച്ചുനിന്നില്ല. പക്ഷെ മുംബൈയ്ക്കു വെല്ലുവിളിയുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പിന്നാലെ രംഗത്തിറങ്ങി. ഒടുവില്‍ മുംബൈ എട്ടു കോടി ഓഫര്‍ ചെയ്തപ്പോള്‍ ഹൈദരാബാദ് മുട്ടുമടക്കുകയായിരുന്നു.

5

മുംബൈ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷവും ആവേശവുമുണ്ടെന്നു ജോഫ്ര ആര്‍ച്ചര്‍ പ്രതികരിച്ചു. എന്റെ ഹൃദയത്തോടു ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന ഫ്രാഞ്ചൈസിയാണ് മുംബൈ. അവര്‍ക്കു വേണ്ടി കളിക്കണമെന്നു എല്ലായ്‌പ്പോഴും ആഗ്രഹിച്ചിരുന്നു. ഇത്രയും മികച്ചൊരു ഫ്രാഞ്ചൈസിക്കു വേണ്ടി ഇപ്പോള്‍ കളിക്കാന്‍ അവസരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ചില താരങ്ങള്‍ക്കൊപ്പം കളിക്കാനുള്ള അവസരം കൂടിയാണ് എനിക്കു ലഭിക്കുന്നത്. മുംബൈയ്‌ക്കൊപ്പം പുതിയൊരു തുടക്കത്തിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. വൈകാതെ തന്നെ എല്ലാവരെയും കാണാമെന്നും മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ട വീഡിയോയില്‍ ആര്‍ച്ചര്‍ വ്യക്തമാക്കി.

Story first published: Sunday, February 13, 2022, 19:59 [IST]
Other articles published on Feb 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+