IPL 2022: രോഹിത്ത് ഔട്ട്, മുംബൈയില്‍ നിന്ന് ഒരാള്‍ മാത്രം! ജയവര്‍ധനെയുടെ ഡ്രീം 5
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ പരിശീലിപ്പിക്കുന്ന ശ്രീലങ്കയുടെ മുന്‍ ഇതിഹാസം മഹേല ജയവര്‍ധനെ തന്റെ ഡ്രീം ഫൈവിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ടി20 ഡ്രീം ഇലവനില്‍ താന്‍ ആദ്യം ഉള്‍പ്പെടുത്തുന്ന അഞ്ചു പേര്‍ ആരൊക്കെയായിരിക്കുമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ അഞ്ചു പേരില്‍ രണ്ടു വീതം വിക്കറ്റ് കീപ്പര്‍മാരും ബൗളര്‍മാരും ഒരു ഓള്‍റൗണ്ടറുമാണുള്ളത്.

ലങ്കയുടെ എക്കാലത്തെയും വലിയ ഇതിഹാസങ്ങളുടെ നിരയിലാണ് ജയവര്‍ധനെയുടെ സ്ഥാനം. ദേശീയ ടീമിനു വേണ്ടി എല്ലാ ഫോര്‍മാറ്റുകളിലും അദ്ദേഹം റണ്‍സ് വാരിക്കൂട്ടിയിട്ടുണ്ട്. വിരമിച്ച ശേഷമാണ് ജയവര്‍ധനെ പരിശീലന രംഗത്തേക്കു ചുവടുമാറിയത്. 2016 മുതല്‍ അദ്ദേഹം മുംബൈ ടീമിന്റെ മുഖ്യ കേച്ചാണ്. ടീമിനൊപ്പം പല കിരീടവിജയങ്ങളും ജയവര്‍ധനെ ആഘോഷിക്കുകയും ചെയ്തു. പക്ഷെ ഈ സീസണില്‍ മുംബൈ ആരാധകരെ നിരാശപ്പെടുത്തി. ആദ്യത്തെ എട്ടു മല്‍സരങ്ങളിലും തോറ്റ മുംബൈ ഒമ്പതാം റൗണ്ടിലാണ് ആദ്യ വിജയം കൊയ്തത്.

ഐസിസി റിവ്യുവില്‍ പ്രശസ്ത അവതാരകയും ഇന്ത്യന്‍ സ്റ്റാര്‍ പേസറുമായ സഞ്ജന ഗണേശനുമായി സംസാരിക്കവെയാണ് മഹേല ജയവര്‍ധനെ തന്റെ ഡ്രീം ടീമിലെ ആദ്യത്തെ അഞ്ചു പേരെക്കുറിച്ച് തുറന്നു പറഞ്ഞത്. തന്റെ ടീമായ മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഒരാളെ മാത്രമേ ജയവര്‍ധനെ ഇക്കൂട്ടത്തിലേക്കു പരിഗണിച്ചുള്ളൂവെന്നതാണ് ശ്രദ്ധേയമായ കാര്യം. പേസര്‍ ജസ്പ്രീത് ബുംറയാണ് ഈ താരം. ടോപ്പ് ഫൈവലിലെ രണ്ടു പേര്‍ പാകിസ്താന്‍ താരങ്ങളാണ്. ഇന്ത്യയില്‍ നിന്നും ബുംറയ്ക്കു മാത്രമേ നറുക്കുവീണുള്ളൂ. ഇംഗ്ലണ്ട്, അഫ്ഗാനിസ്താന്‍ ടീമുകളുടെ ഓരോ താരം വീതവും ജയവര്‍ധനെയുടെ ഡ്രീം ഫൈവില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പാകിസ്താനില്‍ നിന്നും മഹേല ജയവര്‍ധനെ തിരഞ്ഞെടുത്ത രണ്ടു പേര്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്‍, പേ സെന്‍സേഷന്‍ ഷഹീന്‍ അഫ്രീഡി എന്നിവരാണ്. ഇംഗ്ലണ്ടില്‍ നിന്നും വെടിക്കെട്ട് ഓപ്പണര്‍ ജോസ് ബട്‌ലറും അഫ്ഗാനിസ്താനില്‍ നിന്നും സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനും ഇലവനില്‍ ഇടംപിടിച്ചു.
ഇവരില്‍ പാക് താരങ്ങളൊഴികെ ബാക്കിയുള്ള മൂന്നു പേരും ഈ സീസണിലെ ഐപിഎല്ലിന്റെ ഭാഗമാണ്. രാജസ്ഥാന്‍ റോയല്‍സിനായി ഗംഭീര പ്രകടനാണ് ബട്‌ലര്‍ കാഴ്ചവയ്ക്കുന്നത്. റാഷിദാവട്ടെ ലീഗിലെ ഒന്നാംസ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ്.

എന്നെ സംബന്ധിച്ച് ടി20 ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ടവര്‍ ബൗളര്‍മാരാണ്. റാഷിദ് ഖാന്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു യഥാര്‍ഥ സ്പിന്നറാണ്. ഏഴ്, എട്ട് നമ്പറുകളില്‍ അദ്ദേഹം വളരെ മികച്ച ബാറ്ററാണ്. ടീം കോമ്പിനേഷന് അനുസരിച്ച് വ്യത്യസ്തമായ സാഹചര്യങ്ങളില്‍ റാഷിദിനെ നിങ്ങള്‍ക്കു ഉപയോഗിക്കാന്‍ കഴിയും. മാത്രമല്ല കളിയുടെ വിവിധ ഘട്ടങ്ങളില്‍ ബൗളിങിലും മികവുറ്റ പ്രകടനം നടത്താന്‍ അദ്ദേഹത്തിനു സാധിക്കും. പവര്‍പ്ലേ, മധ്യ ഓവര്‍ തുടങ്ങി ഏതു ഘട്ടത്തിലും റാഷിദ് നന്നായി ബൗള്‍ ചെയ്യും. സാഹചര്യങ്ങള്‍ പരിഗണിച്ച് ഡെത്ത് ഓവറുകളിലും അദ്ദേഹം ഒരു മോശം ഓപ്ഷനല്ല. അതുകൊണ്ടു തന്നെ റാഷിദിനെയാണ് ഞാന്‍ ടി20 ഇലവനിലേക്കു ആദ്യം തിരഞ്ഞെടുക്കുകയെന്നു ജയവര്‍ധനെ വ്യക്തമാക്കി.

ജസ്പ്രീത് ബുംറയെ ലോകോത്തര ബൗളറെന്നാണ് മഹേല ജയവര്‍ധനെ വിശേഷിപ്പിച്ചത്. എതിര്‍ ടീമിന്റെ ഇന്നിങ്‌സ് അവസാനിപ്പിക്കാന്‍ ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്നാണ് ബുംറയെന്നു അദ്ദേഹം വിലയിരുത്തി. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ അപകടകാരിയായ ബുംറ ഐപിഎല്ലിലൂടെ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിക്കൊണ്ടു വന്ന ബൗളര്‍ കൂടിയാണ്.

ഷഹീന്‍ അഫ്രീഡിയുടെ കാര്യമെടുത്താല്‍ ചുരുങ്ങിയ സമയം കൊണ്ട് ലോക ക്രിക്കറ്റിലെ സെന്‍സേഷനായി മാറിയ ഫാസ്റ്റ് ബൗളറാണ്. നിലവില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഇടംകൈയന്‍ പേസര്‍ പാക് ടീമിനു വേണ്ടി കളിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ ക്ലാസിക്ക് പരാട്ടത്തില്‍ മൂന്നു വിക്കറ്റുകളുമായി പ്ലെയര്‍ ഓഫ് ദി മാച്ചായത് ഷഹീനായിരുന്നു.

ഡ്രീം ടി20 ഇലവന്റെ ഓപ്പണറായാണ് ജോസ് ബട്‌ലറിനെ മഹേല ജയവര്‍ധനെ തിരഞ്ഞെടുത്തത്. ജോസിനെക്കൊണ്ടായിരിക്കും ഞാന്‍ ഓപ്പണ്‍ ചെയ്യിക്കുക. വളരെ അഗ്രസീവായ ബാറ്ററാണ് അദ്ദേഹം. മാത്രമല്ല പേസിനെയും സ്പിന്നിനെയും ഒരുപോലെ മികച്ച രീതിയില്‍ നേരിടുകയും ചെയ്യും. ഇത്തവണത്തെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികച്ച ഫോമിലാണ് ജോസ്. കൂടാതെ കഴിഞ്ഞ ടി20 ലോകകപ്പിലും യുഎഇയിലെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്തിയിരുന്നുവെന്നും ജയവര്‍ധനെ വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications