For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മലിങ്കയ്‌ക്കൊപ്പം ഇനി ബുംറയും! ഇന്ത്യയുടെ ആര്‍ക്കുമില്ലാത്ത റെക്കോര്‍ഡ്

ഡിസിക്കെതിരേ മൂന്നു വിക്കറ്റുകളെടുത്തിരുന്നു

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള സീസണിലെ അവസാന മല്‍സരത്തിലെ ഉജ്ജ്വല പ്രകടനത്തോടെ വമ്പന്‍ നേട്ടം കുറിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. മല്‍സരത്തില്‍ മുംബൈയുടെ ബൗളിങിനു ചുക്കാന്‍ പിടിച്ചത് ബുംറയായിരുന്നു. ഡിസിയെ വമ്പന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നാലോവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു പേരെയാണ് ബുംറ പുറത്താക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡിസിയെ 159 റണ്‍സിലൊതുക്കിയത് അദ്ദേഹത്തിന്റെ മാജിക്കല്‍ പ്രകടനമായിരുന്നു. പൃഥ്വി ഷാ, മിച്ചെല്‍ മാര്‍ഷ്, റോമന്‍ പവെല്‍ തുടങ്ങിയ വെടിക്കെട്ട് താരങ്ങളായിരുന്നു ബുംറയുടെ ഇരകള്‍.

1

മുംബൈ ഇന്ത്യന്‍സിന്റെ തന്നെ മുന്‍ ശ്രീലങ്കന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ലസിത് മലിങ്കയുടെ റെക്കോര്‍ഡിനൊപ്പം ജസ്പ്രീത് ബുംറയും എത്തിയിരിക്കുകയാണ്. ഐപിഎല്ലില്‍ ഏറ്റവുമധികം തവണ ഒരിന്നിങ്‌സില്‍ മൂന്നു വിക്കറ്റുകളെന്ന ഓള്‍ടൈം റെക്കോര്‍ഡ് മലിങ്കയുടെ പേരിലായിരുന്നു. 19 തവണയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ മൂന്നു വിക്കറ്റുകള്‍ കൊയ്തതോടെ മുന്‍ ടീമംഗമായ മലിങ്കയുടെ റെക്കോര്‍ഡിനൊപ്പം ബുംറയുമെത്തി.
ഈ ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ അമിത് മിശ്ര (17 തവണ), ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിന്‍ഡീസ് വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ (16 തവണ) എന്നിവരാണ്.

2

മറ്റൊരു നേട്ടവും ജസ്പ്രീത് ബുംറ ഈ മല്‍സരത്തില്‍ കുറിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ഏഴു ഐപിഎല്‍ സീസണുകളില്‍ 15 വിക്കറ്റുകള്‍ വീഴ്ത്തിയ ആദ്യത്തെ ഇന്ത്യന്‍ ബൗളറായാണ് ബുംറ മാറിയത്. 2016 മുതല്‍ എല്ലാ സീസണിലും 15ഓ അതിനു മുകളിലോ വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

3

2016ല്‍ 15 വിക്കറ്റുകളായിരുന്നു ബുംറയുടെ സമ്പാദ്യം. തൊട്ടടുത്ത സീസണില്‍ പ്രകടനം മെച്ചപ്പെടുത്തിയ അദ്ദേഹം 20 വിക്കറ്റുകള്‍ നേടി. 2018ല്‍ 17ഉം 2019ല്‍ 19ഉം വിക്കറ്റുകളായിരുന്നു ബുംറയുടെ സമ്പാദ്യം. 2020ലായിരുന്നു ബുംറയുടെ ഏറ്റവും വലിയ വിക്കറ്റ് കൊയ്ത്ത് കണ്ടത്. 27 വിക്കറ്റുകളാണ് സ്റ്റാര്‍ പേസര്‍ കടപുഴക്കിയത്. കഴിഞ്ഞ സീസണില്‍ 21 വിക്കറ്റുകളും അദ്ദേഹത്തിനു ലഭിച്ചു. ഈ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളാണ് ബുംറ നേടിയത്. 7.18 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്. 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു പേരെ പുറത്താക്കിയതാണ് ഏറ്റവും മികച്ച പ്രകടനം.

160 റണ്‍സ് വിജയലക്ഷ്യം

160 റണ്‍സ് വിജയലക്ഷ്യം

160 റണ്‍സിന്റെ വിജയലക്ഷ്യമാണ് റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനു നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഡിസി ഏഴു വിക്കറ്റിനു 159 റണ്‍സെടുക്കുകയായിരുന്നു. ഡിസി നിരയില്‍ ആര്‍ക്കും തന്നെ ഫിഫ്റ്റിയടിക്കാനായില്ല. 43 റണ്‍സെടുത്ത റോമന്‍ പവെലാണ് ഡിസിയുടെ ടോപ്‌സ്‌കോറര്‍. 34 ബോളില്‍ അദ്ദേഹം നാലു സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചു. നായകന്‍ റിഷഭ് പന്ത് 39ഉം പൃഥ്വി ഷാ 24ഉം റണ്‍സ് നേടി.
മൂന്നു വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുംറയെക്കൂടാതെ രണ്ടു വിക്കറ്റ് നേടിയ രമണ്‍ദീപ് സിങും മുംബൈ നിരയില്‍ മികച്ചുനിന്നു.

പ്ലെയിങ് ഇലവന്‍
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, റോമന്‍ പവെല്‍, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ആന്റിച്ച് നോര്‍ക്കിയ, ഖലീല്‍ അഹമ്മദ്.

മുംബൈ ഇന്ത്യന്‍സ്- ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഡെവാള്‍ഡ് ബ്രെവിസ്, തിലക് വര്‍മ, ടിം ഡേവിഡ്, രമണ്‍ദീപ് സിങ്, ജസ്പ്രീത് ബുംറ, ഡാനിയേല്‍ സാംസ്, റിത്വിക് ഷോക്കീന്‍, മായങ്ക് മര്‍ക്കാണ്ഡെ, റിലേ മെറെഡിത്ത്.

Story first published: Saturday, May 21, 2022, 22:14 [IST]
Other articles published on May 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+