Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സിഎസ്‌കെയ്ക്കു ഒരു കുഴപ്പമുണ്ട്! ധോണി അതു കാണിച്ചു തന്നുവെന്ന് ചോപ്ര

ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഒരു പ്രശ്‌നമുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും പ്രശസ്ത കമന്റേറ്ററുമായ ആകാശ് ചോപ്ര. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള ആദ്യ മല്‍സരത്തതില്‍ സിഎസ്‌കെയുടെ ഈ ആശങ്കയാണ് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ഇന്നിങ്‌സ് കാണിച്ചു തരുന്നതെന്നും ചോപ്ര നിരീക്ഷിച്ചു.

1

കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സുമായുള്ള ഉദ്ഘാടന മല്‍സരത്തില്‍ ഏഴാം നമ്പറില്‍ ഇറങ്ങിയ ധോണി (50*) തകര്‍പ്പന്‍ ഫിഫ്റ്റിയുമായി സിഎസ്‌കെയുടെ മാനംകാത്തിരുന്നു. 2019നു ശേഷം ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ ആദ്യ ഫിഫ്റ്റി കൂടിയായിരുന്നു ഇത്. പക്ഷെ മല്‍സരത്തില്‍ സിഎസ്‌കെ ആറു വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങിയിരുന്നു. രണ്ടാംറൗണ്ടില്‍ കെഎല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ സിഎസ്‌കെ നേരിടാനിരിക്കെയാണ് ടീമിന്റെ ഏറ്റവും വലിയ പ്രശ്‌നം ചോപ്ര എടുത്തു പറഞ്ഞിരിക്കുന്നത്.

2

കൊല്‍ക്കത്തയ്‌ക്കെതിരായ ആദ്യ കളിയില്‍ എംഎസ് ധോണി ചെന്നൈയ്ക്കായി ബാറ്റിങില്‍ സ്‌കോര്‍ ചെയ്തിരുന്നു. പക്ഷെ ധോണി ടീമിനു വേണ്ടി സ്‌കോര്‍ ചെയ്യണമെങ്കില്‍ അതു സിഎസ്‌കെയെ സംബന്ധിച്ച് അത്ര നല്ല സൂചനയല്ല. അവര്‍ക്കു ഒരു പ്രശ്‌നമുണ്ടെന്നു തന്നെയാണ് ഇതു സൂചിപ്പിക്കുന്നത്.
സിഎസ്‌കെയുടെ ബാറ്റിങ് ഓര്‍ഡര്‍ നോക്കിയാല്‍ ഡെവന്‍ കോണ്‍വേ, റോബിന്‍ ഉത്തപ്പ, അമ്പാടി റായുഡു, ശിവം ദുബെ എന്നിവരെല്ലാമുണ്ട്. ഈ കളിക്കാര്‍ റണ്‍സ് നേടേണ്ടത് ആവശ്യമാണ്. രവീന്ദ്ര ജഡേജ പോലും യഥാര്‍ഥ താളത്തിലല്ല ആദ്യ മല്‍സരം കളിച്ചത്. അതുകൊണ്ടു തന്നെ സിഎസ്‌കെയ്ക്കു ചില പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. അവരെ സംബന്ധിച്ചു നല്ല വാര്‍ത്ത മോയിന്‍ അലി ലഖ്‌നൗവിനെതിരേ കളിക്കുമെന്നതാണന്നും ചോപ്ര വ്യക്തമാക്കി.

3

പരിക്കേറ്റു വിശ്രമിക്കുന്ന പേസര്‍ ദീപക് ചാഹര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ഭാഗമല്ല. ഫിറ്റ്‌നസ് വീണ്ടെടുത്ത് താരം ടീമില്‍ തിരിച്ചെത്തുമെന്നാണ് വിവരമെങ്കിലും ഇത് എപ്പോഴായിരിക്കുമെന്നു വ്യക്തമല്ല. കഴിഞ്ഞ കുറച്ചു സീസണുകളിലായി പവര്‍പ്ലേയില്‍ സിഎസ്‌കെയുടെ നിര്‍ണായക താരമായിരുന്നു ചാഹര്‍. ലേലത്തില്‍ 14 കോടി മുടക്കിയാണ് അദ്ദേഹത്തെ സിഎസ്‌കെ തിരികെ വാങ്ങിയത്.

4

സിഎസ്‌കെയെ നമ്മള്‍ എല്ലായ്‌പ്പോഴും വില കുറച്ച് കാണാറുണ്ട്, അപ്പോള്‍ അവര്‍ അദ്ഭുതങ്ങള്‍ കാണിക്കുകയും ചെയ്യാറുണ്ട്. 2020ല്‍ നേരിട്ട ദുരന്തത്തിനു ശേഷം എക്കാലത്തെയും വലിയ തിരിച്ചുവരവായിരുന്നു സിഎസ്‌കെ നടത്തിയത്. പക്ഷെ ഈ സീസണ്‍ അവരെ സംബന്ധിച്ച് നന്നായിട്ടല്ല തുടങ്ങിയിരിക്കുന്നത്. ദീപക് ചാഹറിനെ അവര്‍ മിസ്സ് ചെയ്യുന്നുമുണ്ട്. ന്യൂ ബോള്‍ കൊണ്ട് വിക്കറ്റെടുക്കാനുള് കഴിവ് സിഎസ്‌കെയില്‍ കാണുന്നില്ലെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

5

ഉദ്ഘാടന മല്‍സരത്തില്‍ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിന്റെ പ്രകടനവും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് നല്ല വാര്‍ത്തയല്ലെന്നു ആകാശ് ചോപ്ര പറയുന്നു. കഴിഞ്ഞ രണ്ടു ഐപിഎല്‍ സീസണുകളെടുത്താല്‍ റുതുരാജ് ഗെയ്ക്വാദ് തുടക്കത്തിലെ മല്‍സരങ്ങളില്‍ കാര്യമായി സ്‌കോര്‍ ചെയ്തിട്ടില്ലെന്നു കാണാന്‍ കഴിയും. ടൂര്‍ണമെന്റ് പുരോഗമിക്കവെയാണ് താരം സ്‌കോറിങില്‍ വേഗത കൈവരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് വരെ നേടാന്‍ റുതുരാജിനു കഴിഞ്ഞു. പക്ഷെ കഴിഞ്ഞ സീസണിലും അദ്ദേഹം നന്നായി തുടങ്ങിയിരുന്നില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സീസണില്‍ 16 മല്‍സരങ്ങളില്‍ നിന്നും 45.35 ശരാശരിയില്‍ 136.26 സ്‌ട്രൈക്ക് റേറ്റോടെ 635 റണ്‍സാണ് റുതുരാജ് അടിച്ചെടുത്തത്. കന്നി ഐപിഎല്‍ സെഞ്ച്വറിയും താരം കണ്ടെത്തിയിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്

രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍), എംഎസ് ധോണി, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്, റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.

Story first published: Thursday, March 31, 2022, 15:41 [IST]
Other articles published on Mar 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+