Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കോലിക്കു 15 കോടി, ലേലത്തില്‍ ഇതിനേക്കള്‍ തുക ഈ ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിച്ചേക്കും!

ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ 590 താരങ്ങളാണ് ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, കാഗിസോ റബാഡ എന്നിവരുള്‍പ്പെടെ വമ്പന്‍ താരങ്ങളുമുണ്ട്. ഇവരില്‍ പലര്‍ക്കും കോടികള്‍ ലേലത്തില്‍ ലഭിക്കുമെന്നത് ഉറപ്പാണ്. മുന്‍ ലേലത്തിലെ പല റെക്കോര്‍ഡുകളും ഇത്തവണ തിരുത്തിക്കുറിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

5 Indian Cricketers Who Could Fetch More Money Than Virat Kohli | Oneindia Malayalam

കഴിഞ്ഞ മൂന്നു സീസണുകളിലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു ഏറ്റവുമധികം ശമ്പളം കൈപ്പറ്റിയിരുന്നത്. 17 കോടി രൂപ വീതമാണ് പ്രതിവര്‍ഷം അദ്ദേഹത്തിനു ലഭിച്ചിരുന്നത്. എന്നാല്‍ പ്രതിഫലം കുറച്ചാണ് കോലി പുതിയ സീസണില്‍ ആര്‍സിബിയുമായുള്ള കരാര്‍ പുതുക്കിയിരിക്കുന്നത്. ഇതു പ്രകാരം അദ്ദേഹത്തിനു ലഭിക്കുക 15 കോടിയായിരിക്കും. മെഗാ ലേലത്തില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന തുക ലഭിക്കാന്‍ സാധ്യതുയുള്ള ചില ഇന്ത്യന്‍ താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പിങ് ബാറ്റര്‍ ഇഷാന്‍ കിഷന്‍ ലേലത്തില്‍ ഫ്രാഞ്ചൈസികളല്ലൊം നോട്ടമിടുന്ന കളിക്കാരില്‍ ഒരാളാവും. മികച്ച പ്രകടനം നടത്തിയിട്ടും മുംബൈ ഇന്ത്യന്‍സ് കൈവിട്ട ഇഷാന്‍ ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ മിടുക്കനാണ്. ലേലത്തിനു മുമ്പ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, അഹമ്മദാബാദ് എന്നീ രണ്ടു പുതിയ ഫ്രാഞ്ചൈസികളും ഇഷാനു ഓഫര്‍ നല്‍കിയിരുന്നെങ്കിലും താരം ഇവ തള്ളുകയായിരുന്നു.

2

ഇതോടെ മെഗാ ലേലത്തിലും ഇഷാനു വേണ്ടി ഫ്രാഞ്ചൈസികള്‍ രണ്ടും കല്‍പ്പിച്ചൊരു പോരാട്ടം തന്നെ നടത്തുമെന്നുറപ്പാണ്. 2020ലെ സീസണായിരുന്നു ഇഷാന്റെ കരിയറിലെ ടേണിങ് പോയിന്റ്. 500ന് മുകളില്‍ റണ്‍സ് അടിച്ചെടുത്ത താരം മുംബൈയുടെ കിരീടവിജയത്തിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു.

 ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുന്‍ ക്യാപ്റ്റനും മധ്യനിര ബാറ്ററുമായ ശ്രേയസ് അയ്യരാണ് ലേലത്തിലെ മറ്റൊരു ഡിമാന്റുള്ള താരം. ക്യാപ്റ്റന്‍സിയും ഏല്‍പ്പിക്കാന്‍ കഴിയുന്ന താരമാണ് ശ്രേയസ്. കഴിഞ്ഞ സീസണിലെ ആദ്യപാദം പരിക്കു കാരണം അദ്ദേഹത്തിനു നഷ്ടമായിരുന്നു. തുടര്‍ന്ന് റിഷഭ് പന്തിനെ ഡിസി താല്‍ക്കാലിക ക്യാപ്റ്റനാക്കിയിരുന്നു. സീസണിന്റെ രണ്ടാം പകുതിയില്‍ ശ്രേയസ് പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും റിഷഭിനെ ഡിസി നായകസ്ഥാനത്തു നിലനിര്‍ത്തുകയായിരുന്നു.

4

ഇതോടെയാണ് നായകനാവുകയെന്ന ലക്ഷ്യത്തോടെ സീസണിനു ശേഷം ഡിസി വിടാന്‍ അദ്ദേഹം തീരുമാനിച്ചത്. ആര്‍സിബി, കെകെആര്‍, പഞ്ചാബ് കിങ്‌സ് എന്നീ ഫ്രാഞ്ചൈസികള്‍ക്കെല്ലാം പുതിയ സീസണില്‍ നായകന്‍മാരെ വേണം. അതുകൊണ്ടു തന്നെ ഇവരെല്ലാം നോട്ടമിടുന്ന താരം കൂടിയാണ് 27 കാരനായ ശ്രേയസ്. 2020ല്‍ ഡിസിയെ ആദ്യമായി ഫൈനലിലെത്തിച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. പ്രായത്തില്‍ കവിഞ്ഞ പക്വതയും ക്യാപ്റ്റന്‍സി മിടുക്കുമെല്ലാം ശ്രേയസിനെ ലേലത്തിലെ മിന്നും താരമായി മാറ്റിയിരിക്കുകയാണ്.

 ദീപക് ചാഹര്‍

ദീപക് ചാഹര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ താരം ദീപക് ചാഹറാണ് ഈ ലിസ്റ്റിലെ മറ്റൊരാള്‍. സീം ബൗളറിങ് ഓള്‍റൗണ്ടറായി മാറിക്കൊണ്ടിരിക്കുന്ന ചാഹര്‍ ടി20യില്‍ ഏതു ഫ്രാഞ്ചൈസിയും കൊതിക്കുന്ന താരമാണ്. ന്യൂ ബോള്‍ കൊണ്ട് വിക്കറ്റുകളെടുക്കാനുള്ള മിടുക്ക് അദ്ദേഹത്തെ അപകടകാരിയാക്കുന്നു. സിഎസ്‌കെയില്‍ നായകന്‍ എംഎസ് ധോണിയുടെ തുറുപ്പുചീട്ടായിരുന്നു ചാഹര്‍.

6

ബൗളിങില്‍ മാത്രമല്ല ബാറ്റിങില്‍ ലോവര്‍ ഓര്‍ഡറില്‍ വിലപ്പെട്ട സംഭാവന നല്‍കാനും അദ്ദേഹത്തിനു കഴിയും.
ലേലത്തില്‍ ചാഹറിനെ തിരികെ കൊണ്ടു വരാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കിണഞ്ഞു പരിശ്രമിക്കുമെന്നുറപ്പാണ്. പക്ഷെ അത് എളുപ്പമായിരിക്കില്ല. കാരണം കഴിഞ്ഞ രണ്ടോ, മൂന്നോ വര്‍ഷത്തിനിടെ ഒരു താരമെന്ന നിരയില്‍ അദ്ദേഹം ഏറെ വളര്‍ന്നുകഴിഞ്ഞു.

 ശര്‍ദ്ദുല്‍ ടാക്കൂര്‍

ശര്‍ദ്ദുല്‍ ടാക്കൂര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മറ്റൊരു താരവും സീം ബൗളിങ് ഓള്‍റൗണ്ടറുമായ ശര്‍ദ്ദുല്‍ ടാക്കൂറും ലേലത്തില്‍ വന്‍ ഡിമാന്റുള്ളയാളാണ്. ന്യൂ ബോള്‍ ബൗളറല്ലെങ്കിലും നാലോവര്‍ ഉറപ്പിക്കാവുന്നയാളാണ് അദ്ദേഹം. ഏതു വലിയ കൂട്ടുകെട്ടു തകര്‍ക്കാനുള്ള അപാരമായ കഴിവ് ശര്‍ദ്ദുലിനുണ്ട്. ബൗളിങിലെ വേരിയേഷനുകളാണ് അദ്ദേഹത്തെ ഇതിനു സഹായിക്കുന്നത്.

8

ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലുമെല്ലാം തന്നെ ഒരുപാട് തവണ ബ്രേക്ക്ത്രൂകള്‍ നല്‍കി തന്റെ മിടുക്ക് തെളിയിക്കാന്‍ ശര്‍ദ്ദുലിനായിട്ടുണ്ട്.
ബൗളിങിനൊപ്പം ബാറ്റിങില്‍ വമ്പനടികള്‍ക്കു കെല്‍പ്പുള്ള താരം കൂടിയാണ് അദ്ദേഹം. ബാറ്റിങ്, ബൗളിങ് തുടങ്ങി രണ്ടിലും ഒരുപോലെ സംഭാവന ചെയ്യാന്‍ കഴിയുന്ന താരങ്ങള്‍ ടി20യില്‍ ഏതു ടീമിനും മുതല്‍ക്കൂട്ടാണ്.

ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

കഴിഞ്ഞ സീസണിലെ പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായ ഹര്‍ഷല്‍ പട്ടേലും ഈ ലേലത്തിലെ നോട്ടപ്പുള്ളികളുടെ കൂട്ടത്തിലുണ്ടാവും. ഡല്‍ഹി ക്യാപ്പിറ്റല്‍സിനാണ് കഴിഞ്ഞ സീസണിനു മുമ്പ് അദ്ദേഹം മുന്‍ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ മടങ്ങിയെത്തിയത്. 15 മല്‍സരങ്ങളില്‍ നിന്നും ഒരു ഹാട്രിക്കടക്കം 32 വിക്കറ്റുകള്‍ ഹര്‍ഷല്‍ വാരിക്കൂട്ടി. ഡ്വയ്ന്‍ ബ്രാവോയുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവും അദ്ദേഹമെത്തിയിരുന്നു.

10

സ്ലോ ബോളുകള്‍ പരീക്ഷിക്കാനുള്ള മിടുക്കാണ് ഹര്‍ഷലിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. സ്ലോ ബോളുകളിലൂടെ ഏതു ബാറ്ററുടെയും കണക്കുകൂട്ടല്‍ തെറ്റിക്കാന്‍ അദ്ദേഹത്തിനാവും. ഡെത്ത് ഓവറുകളിലാണ് ഹര്‍ഷല്‍ ഏറ്റവുമധികം അപകടകാരിയായി മാറാറുള്ളത്.

Story first published: Wednesday, February 2, 2022, 16:28 [IST]
Other articles published on Feb 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+