
ക്യാപ്റ്റന്‍ എംഎസ് ധോണിയെപ്പോലെ തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് ഐക്കണ്‍ താരം കൂടിയായിരുന്നു റെയ്‌ന. അതുകൊണ്ടു തന്നൊണ് ആരാധകര്‍ ധോണിയെ തലയെന്നും റെയ്‌നയെ ചിന്നത്തലയെന്നും സ്‌നേഹപൂര്‍വ്വം വിളിക്കുന്നത്. ലേലത്തില്‍ മറ്റാരും വാങ്ങിയില്ലെങ്കിലും സിഎസ്‌കെയെ റെയ്‌നയെ കൈവിടില്ലെന്നായിരുന്നു എല്ലാവരും ഉറച്ചു വിശ്വസിച്ചിരുന്നത്.

പക്ഷെ രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന അദ്ദേഹത്തിന്റെ പേര് ലേലത്തില്‍ വിളിച്ചപ്പേള്‍ മറ്റു ഒമ്പതു ഫ്രാഞ്ചൈസികളെപ്പോലെ സിഎസ്‌കെയും മൗനം പാലിക്കുകയായിരുന്നു. ഫോമും ഫിറ്റ്‌നസും റെയ്‌നയ്ക്കു എതിരായിരുന്നുവെന്നു തീര്‍ച്ചയായും പറയാം. പക്ഷെ ഈ രണ്ടു കാരണങ്ങള്‍ കൊണ്ടു മാത്രമല്ല അദ്ദേഹത്തെ സിഎസ്‌കെ കൈവിട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഒരു സമയത്ത് സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണിയും സുരേഷ് റെയ്‌നയും തമ്മില്‍ അഗാധമായ ആത്മഹബന്ധമാണുണ്ടായിരുന്നത്. സഹോദരതുല്യമായ അടുപ്പം തന്നെ ഇവര്‍ക്കിടയിലുണ്ടായിരുന്നു. 2008ല്‍ സിഎസ്‌കെയില്‍ ഒരുമിച്ച് കരിയര്‍ തുടങ്ങിയതാണ് ഇരുവരും. പിന്നീട് ധോണിക്കു കീഴില്‍ തന്നെ ഇന്ത്യന്‍ ടീമിലും റെയ്‌ന ഏറെക്കാലം കളിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ധോണിയും റെയ്‌നയും വിരമിച്ചത് ഒരേ ദിവസം മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നുവെന്നത് ഇവരുടെ സൗഹൃദത്തിന്റെ ആഴം കൂടിയാണ് വിളിച്ചുപറയുന്നത്.

എന്നാല്‍ ധോണിയും റെയ്‌നയും തമ്മിലുള്ള ഈ സൗഹൃദം ഇപ്പോള്‍ പഴയതുപോലെയല്ലെന്നാണ് അണിയറ വൃത്തങ്ങള്‍ പറയുന്നത്. ഇതു തന്നൊണ് ലേലത്തില്‍ റെയ്‌നെ സിഎസ്‌കെ ഒഴിവാക്കാനുള്ള പ്രധാന കാരണമെന്നും പറയപ്പെടുന്നു. ധോണി ആവശ്യപ്പെട്ടിരുന്നെങ്കില്‍ റെയ്‌നയെ എന്തു വില കൊടുത്തും സിഎസ്‌കെ തിരിച്ചുകൊണ്ടു വരുമായിരുന്നു. പക്ഷെ അതുണ്ടായില്ലെന്നും ധോണിയുടെ താല്‍പ്പര്യക്കുറവിനൊപ്പം ഫോമില്ലായ്മയും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാം ചേര്‍ന്നതോടെ സിഎസ്‌കെ റെയ്‌നയെ വാങ്ങേണ്ടതില്ലെന്ന തീരുമാനമെടുക്കുകയും ചെയ്‌തെന്നാണ് വിവരം.

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കളിച്ച 12 മല്‍സരങ്ങളില്‍ സുരേഷ് റെയ്‌ന തിളങ്ങിയിരുന്നില്ല. പക്ഷെ എംഎസ് ധോണിയും വേറെ ചിലരും ഇതുപോലെ ഫ്‌ളോപ്പായിരുന്നു. എന്നാല്‍ 2020ല്‍ യുഎഇയില്‍ നടന്ന ഐപിഎല്ലിനു മുമ്പ് ദുബായിലെത്തിയ ശേഷം ടൂര്‍ണമെന്റില്‍ പങ്കെടുക്കാതെ റെയ്‌ന ഇന്ത്യയിലേക്കു മടങ്ങിപ്പോയ ശേഷം ധോണിയുമായി പഴയതു പോലെ ബന്ധമില്ലായിരുന്നു.

ഇവരുടെ സൗഹൃദം അതിനു ശേഷം ഒരിക്കലും മുമ്പത്തേതു പോലെയായിരുന്നില്ല. എങ്കിലും കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ റെയ്‌നയ്ക്കു സിിഎസ്‌കെ കളിക്കാന്‍ അവസരം നല്‍കി. പക്ഷെ ഇവര്‍ക്കിടയിലെ ബന്ധം പഴയതു പോലെ അല്ലായിരുന്നുവെന്നു നിങ്ങള്‍ക്കും കാണാന്‍ കഴിയും. 2020ലെ ഐപിഎല്ലിനു ശേഷം ധോണിയും റെയ്‌നയും പിന്നീട് അടുത്ത് ഇഴപഴകിയിട്ടില്ലെന്നും സിഎസ്‌കെ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

അതേസമയം, സുരേഷ് റെയ്‌നയ്ക്കു പഴയത പോലെയുള്ള പ്രചോദനം ഇതു കാരണമാണ് ലേലത്തില്‍ വേണ്ടെന്നു വച്ചതെന്നും ചില സിഎസ്‌കെ വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ സീണണിലെ ഐപിഎല്ലില്‍ ഒരും പ്രചോദനമില്ലാതെയാണ് റെയ്‌ന കളിച്ചത്. മുമ്പത്തേതു പോലെ കളിയോടുള്ള പ്രതിബദ്ധത അദ്ദേഹത്തില്‍ കാണാന്‍ സാധിച്ചില്ല. ഐപിഎല്ലിനു ശേഷം ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള ശ്രമങ്ങളൊന്നും റെയ്‌ന നടത്തിയതുമില്ല. ഇതാണ് ലേലത്തില്‍ അദ്ദേഹത്തെ വേണ്ടെന്നു വയ്ക്കാന്‍ സിഎസ്‌കെ തീരുമാനിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.


Click it and Unblock the Notifications











