For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: കപ്പില്ല, പ്ലേഓഫുമില്ല, സിഎസ്‌കെയ്ക്കു എന്നാലും സന്തോഷിക്കാം!

ഒമ്പതാം സ്ഥാനത്താണ് സിഎസ്‌കെ ഫിനിഷ് ചെയ്തത്

ഐപിഎല്‍ ചരിത്രത്തില്‍ രണ്ടാം തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനു പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായി സീസണായിരുന്നു ഇത്. ടൂര്‍ണമെന്റില്‍ സിഎസ്‌കെയുടെ ഏറ്റവും മോശം സീസണും ഇത്തവണത്തേതാണ്. 14 മല്‍സരങ്ങളില്‍ 10ലും ചെന്നൈ തോല്‍വി രുചിച്ചിരുന്നു. നേരത്തേ ഒരു സീസണില്‍പ്പോലും സിഎസ്‌കെ ഇത്രയുമധികം മല്‍സരങ്ങളില്‍ പരാജയപ്പെട്ടിട്ടില്ല.

1

ഈ സീസണിനു തൊട്ടുമുമ്പ് ക്യാപ്റ്റന്‍സിയില്‍ വരുത്തിയ അപ്രതീക്ഷിത മാറ്റം മുതല്‍ ചെന്നൈയ്ക്കു കഷ്ടകാലമായിരുന്നു. പ്രതീക്ഷയര്‍പ്പിച്ചിരുന്ന പല താരങ്ങളും നിരാശപ്പെടുത്തുകയും ചെയ്തതോടെ സിഎസ്‌കെ തകര്‍ച്ചയിലക്കു വീണു. എങ്കിലും ഈ സീസണില്‍ സിഎസ്‌കെയ്ക്കു ചില പോസിറ്റീവുകളുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.

2

സ്വന്തം ട്വിറ്റര്‍ ഹാന്റിലിലൂടെയായിരുന്നു ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അഞ്ചു പോസിറ്റീവുകള്‍ എന്തൊക്കെയാണെന്നു ഇര്‍ഫാന്‍ പഠാന്‍ വിലയിരുത്തിയത്. സിഎസ്‌കെയുടെ മോശം സീസണാണ് ഇതെങ്കിലും ഇവയാണ് അഞ്ചു പോസിറ്റീവുകള്‍. 1) മുകേഷ് ചൗധരി, 2) ഡെവന്‍ കോണ്‍വേ, 3) മതീഷ പതിരാന, 4) മഹീഷ് തീക്ഷണ, 5)സിമര്‍ജീത്ത് സിങ് എന്നായിരുന്നു ഇര്‍ഫാന്റെ ട്വീറ്റ്.

3

ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു വന്ന താരങ്ങളാണ് അഞ്ചു പേരും. ഇവരില്‍ മൂന്നു പേരും അണ്‍ക്യാപ്ഡ് ക്രിക്കറ്റേഴ്‌സുമാണ്. ഡെവന്‍ കോണ്‍വേ നിലവില്‍ ന്യൂസിലാന്‍ഡ് ടീമിന്റെ ഭാഗമാണെങ്കില്‍ മഹീഷ് തീക്ഷണ ശ്രീലങ്കന്‍ ദേശീയ ടീമിലും കളിച്ചിട്ടുണ്ട്.
അഞ്ചു പേരില്‍ ജൂനിയര്‍ മലിങ്കയെന്നു വിളിപ്പേരുള്ള മതീഷ പതിരാനയാണ് ഏറ്റവും അവസാനമായി സിഎസ്‌കെയിലക്കു വന്നത്. ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ആദം മില്‍നേയടെ പകരക്കാരനായാണ് സീസണിന്റെ അവസാന ഘട്ടത്തില്‍ അദ്ദേഹത്തെ സിഎസ്‌കെ സ്വന്തമാക്കിയത്.

4

സീസണിന്റെ മധ്യത്തില്‍ വച്ച് രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍സിയൊഴിഞ്ഞ ശേഷം എംഎസ് ധോണി വീണ്ടും ചുമതലയേറ്റിരുന്നു. തുടര്‍ന്ന് ധോണിയുടെ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു മുകേഷ് ചൗധരി, സിമര്‍ജീത് സിങ്, മതീഷ പതിരാന എന്നിവര്‍. ഇവരില്‍ വളരെ പെട്ടെന്നു ഇംപാക്ടുണ്ടാക്കിയ താരം പതിരാനയാണ്. ലസിത് മലിങ്കയുടെ അസാധാരണമായി ബൗളിങ് ആക്ഷനോടു ഏറെ സാമ്യമുള്ള ബൗളിങാണ് താരത്തെ നോട്ടപ്പുള്ളിയാക്കിയത്. രണ്ടു മല്‍സരങ്ങളില്‍ 6.5 ഓവര്‍ ബൗള്‍ ചെയ്ത പതിരാന 52 റണ്‍സിനു രണ്ടു വിക്കറ്റുകളുമെടുത്തിരുന്നു.

6

മറ്റു നാലു പേരുടെ പ്രകടനമെടുത്താല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത് മുകേഷ് ചൗധരിക്കാണ്. പരിക്കു കാരണം സീസണ്‍ നഷ്ടമായ ദീപക് ചാഹറിന്റെ അഭാവം ഒരുപരിധി വരെ നികത്തിയത് ചൗധരിയയിരുന്നു. 13 മല്‍സരങ്ങളില്‍ നിന്നും 9.31 ഇക്കോണമി റേറ്റില്‍ 16 വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു. ഡ്വയ്ന്‍ ബ്രാവോയ്‌ക്കൊപ്പം ഈ സീസണില്‍ ചെന്നൈയ്ക്കായി കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറായും ചൗധരി മാറിയിരുന്നു.

7

രവീന്ദ്ര ജഡജ ക്യാപ്റ്റനായിരുന്നപ്പോള്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ തഴയപ്പെട്ട ഡെവന്‍ കോണ്‍വേയുടെ സമയം തെളിഞ്ഞത് എംഎസ് ധോണി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു തിരിച്ചെത്തിയതോടെയാണ്. ഏഴു മല്‍സരങ്ങളില്‍ നിന്നും 42 ശരാശരരിയില്‍, 145.66 സ്‌ട്രൈക്ക് റേറ്റോടെ 252 റണ്‍സ് കോണ്‍വേ നേടിയിരുന്നു. മൂന്നു ഫിഫ്റ്റികളോടെയായിരുന്നു ഇത്. ഉയര്‍ന്ന സ്‌കോര്‍ 87 റണ്‍സാണ്.
ശ്രീലങ്കന്‍ സ്പിന്നറായ മഹീഷ് തീക്ഷണയാവട്ടെ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളെടുത്തിരുന്നു. 7.45 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്. 33 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതായിരുന്നു മികച്ച പ്രകടനം. സ്വങ് ബൗളറായ സിമര്‍ജീത്ത് ആറു മല്‍സരങ്ങളിലാണ് കളിച്ചത്. ഇവയില്‍ നിന്നും നാലു വിക്കറ്റുകള്‍ നേടുകയും ചെയ്തു.

Story first published: Saturday, May 21, 2022, 17:26 [IST]
Other articles published on May 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+