For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'ധോണിക്കായി അവരെല്ലാം പോരാടി', ആദ്യ ലേലത്തിന്റെ ഓര്‍മകളുമായി റിച്ചാര്‍ഡ് മാഡ്‌ലി

പ്രഥമ സീസണിലെ ലേലത്തില്‍ ധോണിക്കായി നടന്ന വാശിയേറിയ പോരാട്ടത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് അന്നത്തെ ലേലം നിയന്ത്രിച്ച റിച്ചാര്‍ഡ് മാഡ്‌ലി

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. മെഗാ ലേലത്തിന് മുന്നോടിയായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ഇത്തവണ ഗുജറാത്ത് ടൈറ്റാന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എന്നീ ടീമുകള്‍ക്കൂടി വരുന്നതോടെ 10 ടീമുകളാണ് ടൂര്‍ണമെന്റിലുണ്ടാവുക. 590 താരങ്ങളാണ് മെഗാ ലേലത്തിലേക്കെത്തുക. ഇതിലെ പകുതിയിലധികം താരങ്ങളും അണ്‍സോള്‍ഡാവാനാണ് സാധ്യത.

പ്രഥമ സീസണിലെ ഐപിഎല്‍ ലേലത്തില്‍ റിച്ചാര്‍ഡ് മാഡ്‌ലിയാണ് ലേലത്തെ നിയന്ത്രിച്ചിരുന്നത്. അന്ന് എംഎസ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് സ്വന്തമാക്കിയത്. പ്രഥമ സീസണ്‍ മുതല്‍ ധോണിയായിരുന്നു സിഎസ്‌കെയുടെ നായകന്‍. ഇപ്പോഴിതാ പ്രഥമ സീസണിലെ ലേലത്തില്‍ ധോണിക്കായി നടന്ന വാശിയേറിയ പോരാട്ടത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് അന്നത്തെ ലേലം നിയന്ത്രിച്ച റിച്ചാര്‍ഡ് മാഡ്‌ലി. ആര്‍ അശ്വിന്റെ യു ട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

' ഒടുവില്‍ അള്‍ട്ടിമേറ്റ് ഓള്‍റൗണ്ടറായി മഹേന്ദ്ര സിങ് ധോണി എത്തുകയായിരുന്നു. ഐപിഎല്‍ ലേലത്തിലെ ആദ്യത്തെ ലേലയുദ്ധത്തിനാണ് അന്ന് സാക്ഷ്യം വഹിച്ചത്'- റിച്ചാര്‍ഡ് പറഞ്ഞു. അന്ന് ധോണി ഇന്ത്യയെ ടി20 ലോകകപ്പ് ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റനായിരുന്നു. അതുകൊണ്ട് തന്നെ വാശിയേറിയ ലേലമാണ് ധോണിക്കായി നടന്നത്. ഒടുവില്‍ സിഎസ്‌കെയാണ് ധോണിയെ സ്വന്തമാക്കിയത്.

പ്രഥമ ലേലത്തില്‍ അത്ഭുതപ്പെടുത്തിയ താരത്തെക്കുറിച്ചും റിച്ചാര്‍ഡ് മാഡ്‌ലി പറഞ്ഞു. ' അന്ന് രണ്ടാമത്തെ താരമായാണ് ലേലത്തിലേക്ക് ഷെയ്ന്‍ വോണ്‍ എത്തുന്നത്. വോണ്‍ വരുന്നതോടെ ആവേശകരമാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അടിസ്ഥാന വിലക്കാണ് അന്ന് രാജസ്ഥാന്‍ ഷെയ്ന്‍ വോണിനെ സ്വന്തമാക്കിയത്. ഇത് ലേലത്തിലെ ഏറ്റവും മികച്ച നീക്കങ്ങളിലൊന്നായാണ് കരുതുന്നത്. വിജയകരമായ അനുഭവസമ്പത്തുള്ള നായകനാണ് അദ്ദേഹം. രാജസ്ഥാന്‍ ഷെയ്ന്‍ വോണിനെ സ്വന്തമാക്കിയതാണ് അവരെ കിരീടത്തിലേക്കെത്തിച്ചത്'- റിച്ചാര്‍ഡ് പറഞ്ഞു.

2

അന്നത്തെ ലേലത്തില്‍ ധോണിയിലേക്കെത്തിയതിനെക്കുറിച്ച് സിഎസ്‌കെയുടെ ഉടമയായിരുന്ന എന്‍ ശ്രീനിവാസന്‍ നേരത്തെ തന്നെ തുറന്ന് പറഞ്ഞിരുന്നു. ' ആ സമയത്ത് യുവരാജ് സിങ്ങിനെ സ്വന്തമാക്കാന്‍ പഞ്ചാബ് ആഗ്രഹിച്ചിരുന്നു. ഡല്‍ഹിക്ക് സെവാഗിനെ വേണമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറില്ലാത്ത ടീമിനെക്കുറിച്ച് മുംബൈ ഇന്ത്യന്‍സിന് ആലോചിക്കാനാവില്ലായിരുന്നു. എല്ലാ ടീമുകള്‍ക്കും ഓരോ താരങ്ങളെ വീതം സ്വന്തമാക്കണമായിരുന്നു.

ടീമില്‍ കൂടുതല്‍ പണം മുടക്കുന്ന താരത്തെക്കാള്‍ 10 ശതമാനമെങ്കിലും കൂടുതല്‍ ടീമിലെ ഐക്കണ്‍ താരത്തിന് നല്‍കേണ്ടതായുണ്ട്. അന്ന് ലേലത്തിലേക്ക് ധോണിയെത്തിയപ്പോള്‍ത്തന്നെ എന്ത് വിലകൊടുത്തും ധോണിയെ എത്തിക്കണമെന്ന് ചിന്തിച്ചിരുന്നു. സച്ചിനെ സ്വന്തമാക്കിയ മുംബൈ ധോണിയെക്കൂടി സ്വന്തമാക്കിയാല്‍ പേഴ്‌സിലെ 60 ശതമാനത്തോളം ഈ രണ്ട് താരങ്ങള്‍ക്കായി നല്‍കേണ്ടി വരും. ഇതോടെ ധോണിക്കായുള്ള ശ്രമത്തില്‍ നിന്ന് അവര്‍ പിന്മാറി. അങ്ങനെയാണ് ധോണി ഞങ്ങളിലേക്കെത്തിയത്- ശ്രീനിവാസന്‍ പറഞ്ഞു.

3

എന്തായാലും ധോണിയെ സ്വന്തമാക്കിയത് സിഎസ്‌കെയെ സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനമായി. നാല് കിരീടമാണ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ സിഎസ്‌കെ നേടിയത്. 15ാം സീസണിലും സിഎസ്‌കെയുടെ നായകസ്ഥാനത്ത് ധോണിയാണുള്ളത്. ഇത്തവണ രണ്ടാം സ്ഥാനക്കാരനായാണ് സിഎസ്‌കെ ധോണിയെ നിലനിര്‍ത്തിയത്. ഏറ്റവും കൂടുതല്‍ പ്രതിഫലത്തില്‍ രവീന്ദ്ര ജഡേജയേയും നിലനിര്‍ത്തി.

സിഎസ്‌കെയുടെ ഇന്നത്തെ ആരാധക പിന്തുണക്കും നേട്ടങ്ങള്‍ക്കുമെല്ലാം ധോണിയുടെ പങ്ക് വളരെ വലുതാണ്. ധോണിയെ തലയെന്നാണ് സിഎസ്‌കെ ആരാധകര്‍ വിളിക്കുന്നത്. താരമെന്ന നിലയില്‍ വിരമിച്ചാലും മറ്റൊരു റോളില്‍ സിഎസ്‌കെയില്‍ ഉണ്ടാവുമെന്ന് ധോണി തന്നെ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. സിഎസ്‌കെയെ സംബന്ധിച്ച് ധോണിയെ മാറ്റിനിര്‍ത്തുകയെന്നത് ചിന്തിക്കാനാവില്ല. ധോണിയെന്ന താരത്തിലൂന്നിയാണ് സിഎസ്‌കെയുടെ നിലനില്‍പ്പെന്ന് പറയാം.

Story first published: Wednesday, February 9, 2022, 14:55 [IST]
Other articles published on Feb 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+