'രണ്ട് വൈഡ് എറിഞ്ഞു', ധോണി അടുത്തേക്ക് വന്നു, അനുഭവം പങ്കുവെച്ച് ത്രോഡൗണിസ്റ്റ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ പല പ്രമുഖ ടീമുകളും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അതില്‍ പ്രധാന ടീമുകളിലൊന്നാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. എംഎസ് ധോണിയെന്ന ഇതിഹാസത്തിന് ഇത്തവണ ഒന്നും ചെയ്യാനാവാതെ പോയതോടെ ഒമ്പതാം സ്ഥാനത്താണ് സിഎസ്‌കെയ്ക്ക് സീസണ്‍ അവസാനിപ്പിക്കേണ്ടി വന്നത്. ഇത്തവണ നിരാശപ്പെടുത്തിയാലും എംഎസ് ധോണിയെന്ന നായകന്റെ സ്ഥാനം ഇതിഹാസ തുല്യമാണ്.
സിഎസ്‌കെയെ നാല് തവണ ചാമ്പ്യന്മാരാക്കുകയും ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുക്കുകയും ചെയ്ത നായകനാണ് ധോണി. സഹതാരങ്ങള്‍ക്ക് മാത്രമല്ല എതിര്‍ ടീം താരങ്ങള്‍ പോലും ബഹുമാനത്തോടെയും ആദരവോടെയും കാണുന്ന താരമാണ് ധോണി. ഇതിഹാസ നായകനുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പലരും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ധോണിയെ ആദ്യമായി കണ്ടുമുട്ടിയപ്പോഴുണ്ടായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് സിഎസ്‌കെയുടെ ത്രോഡൗണിസ്റ്റായ കൊണ്ടപ്പ രാജ് പളനി.

സിഎസ്‌കെയുടെ ത്രോഡൗണിസ്റ്റ് സ്‌പെഷ്യലിസ്റ്റാണ് അദ്ദേഹം. ധോണിക്ക് നെറ്റ്‌സില്‍ പന്ത് ത്രോ ചെയ്ത് കൊടുത്തപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം സിഎസ്‌കെ വെബ്‌സൈറ്റില്‍ സംസാരിക്കവെ പങ്കുവെച്ചത്. 13ാം സീസണിന് മുന്നോടിയായുള്ള സംഭവമാണിത്. 'ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷമുള്ള ക്യാമ്പാണിത്. ഞാന്‍ ആദ്യമായാണ് ധോണിയെ നേരിട്ട് കാണുന്നത്. നിങ്ങളാണോ ത്രോബോളര്‍ പന്തെറിയൂ എന്ന് എന്നോട് ആവിശ്യപ്പെട്ടു. ടീമിലെ മറ്റ് താരങ്ങള്‍ എത്തുന്നതേ ഉണ്ടായിരുന്നുള്ളു. നെറ്റ് ബൗളര്‍മാര്‍ ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു.

ഫ്‌ളമിങ്ങും ഹസിയും ധോണിക്കെതിരേ പന്തെറിയുമ്പോള്‍ സൂക്ഷിക്കണമെന്ന് പറഞ്ഞു. ആദ്യത്തെ രണ്ട് പന്തും വൈഡായി. മൂന്നാമത്തെ പന്ത് ഫുള്‍ട്ടോസും. ധോണി എന്റെ അടുത്തേക്ക് വന്നു എന്നെ നോക്കുന്നത് നിര്‍ത്തി പന്തെറിയാന്‍ പറഞ്ഞു. സ്വാഭാവികമായി തന്നെ എറിയാന്‍ പറഞ്ഞു. പിന്നീട് അദ്ദേഹം ആവിശ്യപ്പെട്ടപോലെയെല്ലാം പന്തെറിഞ്ഞു. ഇത് അദ്ദേഹത്തെയും സംതൃപ്തനാക്കി. പിന്നീടെപ്പോള്‍ കണ്ടാലും അദ്ദേഹം എന്നെ പേരെടുത്ത് വിളിച്ചിരുന്നു'- പളനി പറഞ്ഞു.

പളനിയുടെ സഹായിയായി മുരുഗന്‍ എന്നൊരു ത്രോഡൗണിസ്റ്റും ഉണ്ടായിരുന്നു. മുരഗനും ധോണിക്ക് പന്തെറിഞ്ഞുകൊടുത്ത അനുഭവം പങ്കുവെച്ചു. 'ഫ്രണ്ട് ഫൂട്ടില്‍ എറിയാനാണ് അദ്ദേഹം കൂടുതലും പറഞ്ഞിരുന്നത്. പിന്നീട് വിക്കറ്റ് നേടാന്‍ ശ്രമിക്കാനായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അദ്ദേഹത്തിന് പന്തെറിഞ്ഞുകൊടുത്ത സമയങ്ങളെല്ലാം വളരെ മനോഹരമായിരുന്നു'- മുരുഗന്‍ പറഞ്ഞു.
സിഎസ്‌കെയിലെ സഹ കളിക്കാരായി മാത്രമല്ല മറ്റ് സ്റ്റാഫുകളുമായും അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന താരമാണ് ധോണി. അവരോടൊപ്പം ചിലവിടാനും ചിത്രങ്ങളെടുക്കാനുമെല്ലാം ധോണി സമയം കണ്ടെത്താറുണ്ട്. ഇത്തവണത്തോടെ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് എല്ലാവരും കരുതിയിരുന്നെങ്കിലും അടുത്ത സീസണിലും നായകനായി ധോണി സിഎസ്‌കെയിലുണ്ടാവുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. അടുത്ത സീസണില്‍ കപ്പ് നേടി ധോണിക്ക് വിരമിക്കാന്‍ സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications