Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സിഎസ്‌കെയെ രക്ഷിക്കാന്‍ ചാഹറെത്തില്ല! ഈ സീസണില്‍ നിന്ന് പിന്‍മാറി

ഐപിഎല്ലില്‍ വിജയമില്ലാതെ മുടന്തുന്ന നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കൂനിന്‍മേല്‍ കുരു പോലെ അടുത്ത പ്രഹരമേറ്റിരിക്കുകയാണ്. ഫിറ്റ്‌നസ് വീണ്ടെടുത്ത് ഈ മാസം അവസാനത്തോടെ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന സ്റ്റാര്‍ പേസര്‍ ദീപക് ചാഹര്‍ ഈ സീസണില്‍ നിന്നും പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍. വീണ്ടുമൊരു പരിക്കേറ്റതോടെയാണ് അദ്ദേഹത്തിനു സീസണ്‍ നഷ്ടമായിരിക്കുന്നത്.

സിഎസ്‌കെയെ സംബന്ധിച്ച് ചാഹറിന്റെ പിന്‍മാറ്റം വലിയ ആഘാതം തന്നെയാണ്. കാരണം ബൗളിങില്‍ മികച്ചൊരു ലീഡറില്ലാതെ വലയുകയായിരുന്ന ചാംപ്യന്‍മാര്‍ ചാഹറിനെ കാത്തിരിക്കുകയായിരുന്നു. പക്ഷെ വീണ്ടും പരിക്ക് വില്ലനായി മാറിയതോടെ സിഎസ്‌കെയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്.

1

നിലവില്‍ പരിക്കില്‍ നിന്നും മോചിതനായ ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു ദീപക് ചാഹര്‍. ഇതിനിടെയാണ് ഇവിടെ വച്ച് അദ്ദേഹത്തിന്റെ പുറം ഭാഗത്തിനു പരിക്കേറ്റിരിക്കുന്നത്.
ഈയാഴ്ച അവസാനത്തോടെ മുംബൈയിലെത്തി ചാഹര്‍ സിഎസ്‌കെ ടീമിനൊപ്പം ചേരുമെന്നായിരുന്നു നേരത്തേയുള്ള വിവരം. എന്നാല്‍ പുതുതായേറ്റ പരിക്ക് എല്ലാ കണക്കുകൂട്ടലുകളും തകിടം മറിച്ചിരിക്കുകയാണ്.

2

അതേസമയം, ദീപക് ചാഹറിന്റെ പുതിയ പരിക്കിനെക്കുറിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇനിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചാഹറിന്റെ പുറംഭാഗത്തിനേറ്റ പരിക്കിനെക്കുറിച്ച് ഞങ്ങള്‍ക്കു അറിയില്ല. സിഎസ്‌കെയ്ക്കു വേണ്ടി വീണ്ടും കളിക്കുന്നതിനു വേണ്ടിയുള്ള കഠിന ശ്രമത്തിലായിരുന്നു താരമെന്നും സിഎസ്‌കെ ടീം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.

3

ഫെബ്രുവരിയില്‍ നടന്ന മെഗാ ലേലത്തിലെ ഏറ്റവും വില കൂടിയ രണ്ടാമത്തെ താരം കൂടിയായിരുന്നു ദീപക് ചാഹര്‍. തങ്ങളുടെ മുന്‍ താരത്തെ തിരികെ കൊണ്ടുവരാന്‍ 14 കോടി രൂപയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുടക്കേണ്ടി വന്നത്. പല ഫ്രാഞ്ചൈസികളും ചാഹറിനായി ലേലത്തില്‍ മല്‍സരരംഗത്തുണ്ടായിരുന്നു. അവരുടെയെല്ലാം ശക്തമായ വെല്ലുവിളി മറികടന്നാണ് താരത്തെ സിഎസ്‌കെ തിരിച്ചുപിടിച്ചത്. ലേലത്തിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും സിഎസ്‌കെ ഒരു കളിക്കാരനു വേണ്ടി 14 കോടി മുടക്കിയിട്ടില്ല.

4

വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കിടെയാണ് ദീപക് ചഹറിന്റെ കാലിനു പരിക്കേറ്റത്. പരമ്പരയിലെ അവസാന കളിയില്‍ ബൗള്‍ ചെയ്യവെയായിരുന്നു താരത്തിന്റെ കാല്‍പേശിക്ക് പരിക്കേറ്റത്. തുടര്‍ന്ന് ഓവര്‍ പോലും പൂര്‍ത്തിയാക്കാതെ ചാഹറിനു ഗ്രൗണ്ട് വിടേണ്ടി വരികയുമായിരുന്നു.
2018ലാണ് ചാഹര്‍ സിഎസ്‌കെയുടെ ഭാഗമായത്. മികച്ച സ്വിങ് ബൗളര്‍ കൂടിയായ അദ്ദേഹം പവര്‍പ്ലേയില്‍ ബൗള്‍ ചെയ്യാനും മിടുക്കനായിരുന്നു. സിഎസ്‌കെയുടെ മുന്‍ നായകന്‍ എംഎസ് ധോണിയുടെ ഏറ്റവു വിശ്വസ്തനായ ന്യൂ ബോള്‍ ബൗളര്‍ കൂടിയായിരുന്ന ചാഹര്‍. തുടക്കത്തില്‍ തന്നെ ടീമിനു ബ്രേക്ക്ത്രൂ നല്‍കാനുള്ള ശേഷി അദ്ദഹത്തിനുണ്ടായിരുന്നു. 2018ല്‍ 10ഉം 2019ല്‍ 22ഉം 2020ല്‍ 12ഉം കഴിഞ്ഞ സീസണില്‍ 14ഉം വിക്കറ്റുകളാണ് ചാഹറിനു ലഭിച്ചത്.

Story first published: Tuesday, April 12, 2022, 12:08 [IST]
Other articles published on Apr 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+