For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സിഎസ്‌കെയുടെ 14 കോടി വെള്ളത്തിലായി! ചാഹറിനു ഭൂരിഭാഗം മല്‍സരങ്ങളും നഷ്ടമാവും

പരിക്കാണ് താരത്തിനു വില്ലനായത്

ഐപിഎല്ലിന്റെ 15ാം സീസണ്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കെ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു അപ്രതീക്ഷിത ഷോക്ക്. അവരുടെ ബൗളിങിലെ കുന്തമുനയായ ഇന്ത്യന്‍ സ്വിങ് ബൗളര്‍ ദീപക് ചാഹറിനു സീസണിലെ ഭൂരിഭാഗം മല്‍സരങ്ങളും പരിക്കു കാരണം നഷ്ടമായേക്കുമെന്നു റിപ്പോര്‍ട്ട്. ഇതോടെ മെഗാ ലേലത്തില്‍ ചാഹറിനെ തിരിച്ചുകൊണ്ടുവരാന്‍ സിഎസ്‌കെ മുടക്കിയ 14 കോടിയും വെള്ളത്തിലായിരിക്കുകയാണ്. പകരക്കാരനായി മറ്റൊരു താരത്തെ സിഎസ്‌കെ ടീമിലേക്കു കൊണ്ടുവരുമോയെന്നാണ് ഇനി അറിയാനുള്ളത്.

1

കഴിഞ്ഞ മാസം വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരത്തിനിടെയാണ് ദീപക് ചാഹറിന്റെ കാല്‍പ്പേശിക്കു പരിക്കേറ്റത്. ബൗളിങിനായുള്ള റണ്ണപ്പിനിടെ വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓവര്‍ പോലും പൂര്‍ത്തിയാത്താക്കാനാവാതെ അദ്ദേഹത്തിനു ഗ്രൗണ്ട് വിടേണ്ടി വരികയായിരുന്നു. തുടര്‍ന്നു ചാഹര്‍ മല്‍സരത്തിലേക്കു തിരിച്ചുവന്നതുമില്ല.
ഇതേ തുടര്‍ന്നു ശ്രീലങ്കയ്‌ക്കെതിരേ കഴിഞ്ഞയാഴ്ച നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര ചാഹറിനു നഷ്ടമായിരുന്നു. എങ്കിലും മാര്‍ച്ച് 26ന് തുടങ്ങുന്ന ഐപിഎല്ലിന്റെ പുതിയ സീസണിനു മുമ്പ് താരത്തിനു ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

2

പരിക്ക് പൂര്‍ണമായി ഭേദമാവാന്‍ ദീപക് ചാഹറിനു ആഴ്ചകളോളം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഭൂരിഭാഗം മല്‍സരങ്ങളിലും അദ്ദേഹത്തിനു കളിക്കാനാവില്ല. ഒരു പക്ഷെ ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തില്‍ താരത്തിനു ടീമിലേക്കു തിരിച്ചെത്താനായേക്കും.
എന്നാല്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുകയെന്ന വലിയൊരു വെല്ലുവിളിയാണ് ചാഹറിനു മുന്നിലുള്ളത്. ഫിറ്റ്‌നസ് വീണ്ടെടുക്കാനായില്ലെങ്കില്‍ ചിലപ്പോള്‍ ഐപിഎല്‍ സീസണ്‍ മുഴുവന്‍ അദ്ദേഹത്തിനു നഷ്ടമായേക്കുകയും ചെയ്യും.

3

2018ലെ മെഗാ ലേലത്തിലാണ് ദീപക് ചാഹര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയത്. അന്നു മുതല്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ് അദ്ദേഹം. ചാഹറിനെ താരപദവിയിലേക്കുയര്‍ത്തിയത് സിഎസ്‌കെയ്‌ക്കൊപ്പമുള്ള മികച്ച പ്രകടനങ്ങളാണ്. ഐപിഎല്ലിലെ ഫോം അദ്ദേഹത്തിനു ദേശീയ ടീമിലേക്കും വഴി തുറക്കുകയായിരുന്നു.
സിഎസ്‌കെ നായകന്‍ എംഎസ് ധോണിയുടെ ഏറ്റവും വിശ്വസ്തനായ ന്യൂ ബോള്‍ ബൗളര്‍ കൂടിയാണ് ചാഹര്‍.

4

പവര്‍പ്ലേ ഓവറുകളില്‍ വിക്കറ്റുകളെടുക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്ക് സിഎസ്‌കെയെ തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂകള്‍ നേടാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ടീമിനായി 58 മല്‍സരങ്ങളില്‍ നിന്നും ഇത്ര തന്നെ വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. കഴിഞ്ഞ സീസണിലു ശേഷം നാലു പേരെയാണ് സിഎസ്‌കെ നിലനിര്‍ത്തിയത്. ഇക്കൂട്ടത്തില്‍ 29 കാരനായ ചാഹറില്ലായിരുന്നു.

5

മെഗാ ലേലത്തില്‍ മോഹവിലയായ 14 കോടി രൂപയ്ക്കു ദീപക് ചാഹറിനെ സിഎസ്‌കെ തിരിതെ വാങ്ങുകയായിരുന്നു. ലേലത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു താരത്തിനു വേണ്ടി സിഎസ്‌കെ ഇത്രയും വലിയ തുക മുടത്തിയത്. ലേലത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ഫ്രാഞ്ചൈസികളുടെയെല്ലാം വെല്ലുവിളി അതിജീവിച്ചാണ് ചാഹറിനെ സിഎസ്‌കെ തിരികെയെത്തിച്ചത്. കഴിഞ്ഞ ലേലത്തിലെ ഏറ്റവും വില കൂടിയ രണ്ടാമത്തെ താരവും അദ്ദേഹമായിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്

നിലനിര്‍ത്തിയവര്‍- എംഎസ് ധോണി, രവീന്ദ്ര ജഡേജ, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്.

ലേലത്തില്‍ വാങ്ങിയവര്‍-റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.

Story first published: Wednesday, March 2, 2022, 18:48 [IST]
Other articles published on Mar 2, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+