Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ബോള്‍ട്ട് വിട്ടു, ആര്‍ച്ചറില്ല- ബുംറയുടെ പങ്കാളിയാര്? ഇതാ മുംബൈയുടെ മികച്ച ബൗളിങ് ലൈനപ്പ്

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ പ്ലേഓഫ് കൈയെത്തുംദൂരത്ത് നഷ്ടമായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് ശക്തമായ തിരിച്ചുവരവാണ് പുതിയ സീസണില്‍ ലക്ഷ്യമിടുന്നത്. ഹാട്രിക് കിരീടം തേടിയിറങ്ങിയ മുംബൈ കഴിഞ്ഞ തവണ നിരാശാജനകമായ പ്രകടനമായിരുന്നു കാഴ്‌വച്ചത്. അവസാന റൗണ്ടുകളില്‍ അവര്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നെങ്കിലും അപ്പോഴേക്കും വൈകിപ്പോയിരുന്നു.

1

പുതിയ സീസണില്‍ മുംബൈയുടെ ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു തന്നെയായിരിക്കും പ്രധാന ചുമതല. ലേലത്തില്‍ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറിനം കൊണ്ടു വന്നതൊഴിച്ചാല്‍ മറ്റു മികച്ച ബൗളര്‍മാരെയൊന്നും അവര്‍ക്കു വാങ്ങാനായില്ല. ആര്‍ച്ചറാവട്ടെ പരിക്കു കാരണം ഈ സീസണില്‍ കളിക്കാനുള്ള സാധ്യതയും കുറവാണ്. കഴിഞ്ഞ സീസണില്‍ ബുംറയും ട്രെന്റ് ബോള്‍ട്ടും ചേര്‍ന്നുള്ള ബൗളിങ് ലൈനപ്പ് വലിയ ഇംപാക്ടുണ്ടാക്കിയിരുന്നു. പക്ഷെ ലേലത്തില്‍ ബോള്‍ട്ടിനെ മുംബൈയ്ക്കു കൈവിടേണ്ടി വന്നു. വരാനിരിക്കുന്ന സീസണില്‍ മുംബൈയുടെ ശക്തമായ ബൗളിങ് കോമ്പിനേഷന്‍ ഏതായിരിക്കുമെന്നു നോക്കാം.

2

ശ്രീലങ്കയുടെ പേസ് ഇതിഹാസം ലസിത് മലിങ്ക 2019ല്‍ വിരമിച്ച ശേഷം മുംബൈ ഇന്ത്യന്‍സിന്റെ കുന്തമുന ജസ്പ്രീത് ബുംറയാണ്. അതിനു പുതിയ സീസണിലും മാറ്റമില്ല. ടീമിനു വിക്കറ്റുകള്‍ നേടിക്കൊടുക്കാനുള്ള പ്രധാന ചുമതല ഇത്തവണയും അദ്ദേഹത്തിനു തന്നെയാണ്. ബുംറയടെ ബോളുകള്‍ തീ തുപ്പിയില്ലെങ്കില്‍ മുംബൈയുടെ കണക്കുകൂട്ടലുകളെല്ലാം പാളും.
പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലുമെല്ലാം ബുംറ വിക്കറ്റെടുക്കേണ്ടത് മുംബൈയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ലൈനിലും ലെങ്തിലുമെല്ലാം വേരിയേഷനുകള്‍ വരുത്തി ബാറ്റര്‍മാരെ കുഴപ്പത്തിലാക്കാന്‍ അദ്ദേഹത്തിനു സാധിക്കും. ഡെത്ത് ഓവറുകളില്‍ ബുംറയുടെ തീപ്പൊരി യോര്‍ക്കറുകളും പ്രതീക്ഷിക്കാം.

3

ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജയദേവ് ഉനാട്കട്ടിനെ മുംബൈ ഇന്ത്യന്‍സിനു പേസ് ബൗളിങില്‍ നിയോഗിക്കാം. കഴിഞ്ഞ സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഒരു ഇംപാക്ടും സൃഷിക്കാനായില്ലെങ്കിലും ഉനാട്കട്ടിനെ പൂര്‍ണമായി എഴുതിതള്ളാന്‍ സാധിക്കില്ല. വരാനിരിക്കുന്ന സീസണിലെ സര്‍പ്രൈസ് താരമായി അദ്ദേഹം മാറിയേക്കും.
മികച്ച അനുഭവസമ്പത്തുള്ള താരമാണ് ഉനാട്കട്ട്. ബൗളിങ് വേഗതയില്‍ വേരിയേഷനുകള്‍ കൊണ്ടു വരാന്‍ അദ്ദേഹത്തിനു സാധിക്കും. മാത്രമല്ല ഡെത്ത് ഓവറുകളിലും മോശമില്ലാത്ത ബൗള്‍ ചെയ്യാന്‍ ഉനാട്കട്ടിനു കഴിയും.

4

പുതുതായി ടീമിലേക്കു വന്ന മറ്റൊരു താരമായ ഇംഗ്ലീഷ് പേസര്‍ ടൈമല്‍ മില്‍സാണ് മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് ലൈനപ്പിലുണ്ടാവേണ്ട അടുത്തയാള്‍. കഴിഞ്ഞ സീസണിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ് അദ്ദേഹം. കന്നി സീസണില്‍ നിരാശപ്പെടുത്തിയെങ്കിലും മില്‍സിനെ വില കുറച്ചു കാണാനാവില്ല. 140-147 പ്ലസ് വേഗതയില്‍ സ്ഥിരമായി ബൗള്‍ ചെയ്യാനുള്ള ശേഷി മില്‍സിനുണ്ട്.
വളരെ സിംപിളായിട്ടുള്ള ബൗളിങ് റണ്ണപ്പാണ് അദ്ദേഹത്തിന്റേത്. ഗുഡ് ലെങ്ത്തും യോര്‍ക്കറുകളുമാണ് താരത്തിന്റെ പ്രധാന ആയുധങ്ങള്‍. ഈ സീസണിലെ ഐപിഎല്‍ മല്‍സരങ്ങള്‍ മുംബൈയിലായത് മില്‍സിനു അനുകൂലഘടകമാണ്. താരത്തിന്റെ ബൗളിങിനു കൂടുതല്‍ അനുയോജമായ പിച്ചുകളാണ് ഇവിടുത്തേത്. ഇതു പവര്‍പ്ലേയില്‍ വിക്കറ്റുകളെടുക്കാന്‍ മില്‍സിനെ സഹായിക്കുകയും ചെയ്യും.

5

സ്പിന്‍ ബൗളിങിന്റെ ചുമതല മുരുഗന്‍ അശ്വിനു നല്‍കാവുന്നതാണ്. ഈ സീസണില്‍ മുംബൈയുടെ ഭാഗമായ മറ്റൊരു താരമാണ് അദ്ദേഹം. മുംബൈയുടെ മിസ്റ്ററി സ്പിന്നറായി അശ്വിന്‍ മാറിയേക്കും. മുന്‍ ഫ്രാഞ്ചൈസികളില്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കപ്പെടാതെ പോയ താരമാണ് അദ്ദേഹം. മുംബൈയില്‍ തന്റെ തലവര മാറ്റാന്‍ തന്നെയായിരിക്കും അശ്വിന്റെ ശ്രമം.
പന്ത് വളരെ മികച്ച രീതിയില്‍ ടേണ്‍ ചെയ്യിക്കാന്‍ സാധിക്കുന്ന, നേരിടാന്‍ ബുദ്ധിമുട്ടുള്ള ബൗളറാണ് അദ്ദേഹം. എങ്കിലും പിച്ചിന്റെ സ്വഭാവം കൂടി അനുസരിച്ചായിരിക്കും അശ്വിന്‍ ക്ലിക്കാവുമോയെന്ന കാര്യം ഉറപ്പിക്കാനാവുകയുള്ളൂ.

6

അഞ്ചാമത്തെ ബൗളറായി കരെണ്‍ പൊള്ളാര്‍ഡ്, പുതുതായി ടീമിലേക്കു വന്ന ഡെവാള്‍ഡ് ബ്രെവിസ്, ടീം ഡേവിഡ്, ഡാനിയല്‍ സാംസ്, റിലേ മെറെഡിത്ത് എന്നിവരിലൊരാളെ മുംബൈ ഇന്ത്യന്‍സിനു പരീക്ഷിക്കാവുന്നതാണ്.
പൊള്ളാര്‍ഡ് അടുത്തിടെയായി ഇടയ്ക്കു മാത്രമേ ബൗള്‍ ചെയ്യാറുള്ളൂ. എങ്കിലും നിര്‍ണായക ഘട്ടങ്ങളില്‍ അദ്ദേഹം ബൗളിങില്‍ ചില മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ബേബി എബിയെന്നറിയപ്പെടുന്ന ഓള്‍റൗണ്ടര്‍ ബ്രെവിസിനെ മുംബൈയ്ക്കു അഞ്ചാം ബൗളറായി പരീക്ഷിക്കാവുന്നതാണ്. ക്ലിക്കയാല്‍ മുംബൈയുടെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായി താരം മാറിയേക്കും. ടീം ഡേവിഡ് മീഡിയം പേസറാണെങ്കില്‍ സാംസും മെറെഡിത്തും ഫാസ്റ്റ് ബൗളര്‍മാരാണ്.

Story first published: Saturday, March 12, 2022, 14:33 [IST]
Other articles published on Mar 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+