IPL 2022: ബോളിന് ലക്ഷങ്ങള്‍! സിഎസ്‌കെയില്‍ ചാഹറിന് ഓരോ ബോളിനും എത്ര ലഭിക്കുമെന്നറിയാമോ?
ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഏറ്റവുമധികം പണം മുടക്കേണ്ടി വന്നത് ഇന്ത്യന്‍ സീം ബൗളിങ് ഓള്‍റൗണ്ടറായിട്ടുള്ള ദീപക് ചാഹറിനു വേണ്ടിയാണ്. കഴിഞ്ഞ സീസണിനു ശേഷം കൈവിട്ട ചാഹറിനെ തിരികെയെത്തിക്കാന്‍ 14 കോടിയാണ് സിഎസ്‌കയ്ക്കു ഒഴുക്കേണ്ടി വന്നത്. ഇത്രയും വലിയൊരു തുക താരത്തിനു ലഭിക്കുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. ഈ ലേലത്തിലെ ഏറ്റവും വില കൂടിയ രണ്ടാമത്തെ താരവും ചാഹറായിരുന്നു.
മുന്‍ സീസണില്‍ സിഎസ്‌കെയുടെ ഭാഗമായിരുന്ന സൗത്താഫ്രിക്കന്‍ ബാറ്റര്‍ ഫഫ് ഡുപ്ലെസി, ഇന്ത്യന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരിലൊരാളെ തിരികെ വാങ്ങാനായിരിക്കും സിഎസ്‌കെ പണമെറിയുകയെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ രണ്ടു പേര്‍ക്കു വേണ്ടിയും സിഎസ്‌കെ കാര്യമായ താല്‍പ്പര്യം കാണിച്ചില്ല. പകരം ചാഹറിനെ മോഹവിലയ്ക്കു വാങ്ങുകയുമായിരുന്നു.

നിലവിലെ സിഎസ്‌കെ ക്യാപ്റ്റന്‍ എംസ് ധോണിയോടൊപ്പം വളരെ നേരത്തേ മുതല്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് ദീപക് ചാഹര്‍. നേരത്തേ ധോണി 2016, 17 സീസണുകളില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റിന്റെ ഭാഗമായിരുന്നപ്പോള്‍ ചാഹറും ടീമിലുണ്ടായിരുന്നു. അതിനു ശേഷം 2018ല്‍ സിഎസ്‌കെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ഐപിഎല്ലിലേക്കു മടങ്ങി വന്നപ്പോള്‍ മെഗാ ലേലത്തില്‍ ചാഹറിനെയും ഫ്രാഞ്ചൈസി വാങ്ങുകയായിരുന്നു.
പിന്നീട് ഇതുവരെ ചാഹര്‍ സിഎസ്‌കെയുടെ കൂടാരത്തിലുണ്ട്. 2018ലും കഴിഞ്ഞ സീസണിലും ഫ്രാഞ്ചൈസിക്കൊപ്പം കിരീടവിജയത്തില്‍ പങ്കാളിയാവുകയും മചെയ്തു.

നിലവിലെ സിഎസ്‌കെ ക്യാപ്റ്റന്‍ എംസ് ധോണിയോടൊപ്പം വളരെ നേരത്തേ മുതല്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് ദീപക് ചാഹര്‍. നേരത്തേ ധോണി 2016, 17 സീസണുകളില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റിന്റെ ഭാഗമായിരുന്നപ്പോള്‍ ചാഹറും ടീമിലുണ്ടായിരുന്നു. അതിനു ശേഷം 2018ല്‍ സിഎസ്‌കെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ഐപിഎല്ലിലേക്കു മടങ്ങി വന്നപ്പോള്‍ മെഗാ ലേലത്തില്‍ ചാഹറിനെയും ഫ്രാഞ്ചൈസി വാങ്ങുകയായിരുന്നു.
പിന്നീട് ഇതുവരെ ചാഹര്‍ സിഎസ്‌കെയുടെ കൂടാരത്തിലുണ്ട്. 2018ലും കഴിഞ്ഞ സീസണിലും ഫ്രാഞ്ചൈസിക്കൊപ്പം കിരീടവിജയത്തില്‍ പങ്കാളിയാവുകയും മചെയ്തു.

2018ലെ മെഗാ ലേലത്തില്‍ ദീപക് ചാഹറിനു വേണ്ടി വെറും 80 ലക്ഷം രൂപയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുടക്കേണ്ടി വന്നത്. നാലു സീസണുകളിലായി 58 മല്‍സരങ്ങളില്‍ നിന്നും ഇത്ര തന്നെ വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഇത്തവണത്തെ ലേലത്തില്‍ രണ്ടു കോടിയായിരുന്നു ചാഹറിന്റെ അടിസ്ഥാന വില. പക്ഷെ താരത്തിനു വേണ്ടി രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നീ ഫ്രാഞ്ചൈസികളും രംഗത്തിറങ്ങിയതോടെ തുക കുത്തനെ ഉയര്‍ന്നു. ഒടുവില്‍ അടിസ്ഥാന വിലയേക്കാള്‍ ഏഴു മടങ്ങ് കൂടുതല്‍ തുക നല്‍കി സിഎസ്‌കെ ചാഹറിനെ തിരിച്ചുപിടിക്കുകയായിരുന്നു.

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ മൂന്നാമത്തെ ഇന്ത്യന്‍ താരങ്ങളില്‍ ഒരാളായും ദീപക് ചാഹര്‍ മാറിയിരുന്നു. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. 2015ലെ ലേലത്തില്‍ 16 കോടിയാണ് യുവിക്കു ലഭിച്ചത്. ഡല്‍ഹി ക്യാപ്പിറ്റല്‍സായിരുന്നു അദ്ദേഹത്തെ വാങ്ങിയത്. ലിസ്റ്റില്‍ രണ്ടാമത് ഇത്തവണത്തെ ലേലത്തില്‍ 15.25 കോടി നേടിയ ഇഷാന്‍ കിഷനാണ്.
ഈ ക്ലബ്ബില്‍ തലപ്പത്തു മാത്രമല്ല മൂന്നാംസ്ഥാനത്തും യുവരാജുണ്ട്. 2014ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 14 കോടി രൂപയ്ക്കായിരുന്നു അദ്ദേഹത്തെ വാങ്ങിയത്. ഈ നേട്ടത്തിനൊപ്പമാണ് ചാഹര്‍ ഈ വര്‍ഷമെത്തിയിരിക്കുന്നത്.

ഇനി ദീപക് ചാഹറിനു പുതിയ സീസണില്‍ എറിയുന്ന ഓരോ പന്തിനും എത്ര രൂപയാണ് ലഭിക്കുകയെന്നു ഒന്നു കണക്കുകൂട്ടി നോക്കാം. സീസണില്‍ 14 മല്‍സരങ്ങളായിരിക്കും ലീഗ് ഘട്ടത്തില്‍ സിഎസ്‌കെ കളിക്കുക. ഇവയിലെല്ലാം ചാഹര്‍ തന്റെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കും ചെയ്‌തെന്നു കരുതുക. അങ്ങനെ വന്നാല്‍ 366 ബോളുകളായിരിക്കും അദ്ദേഹമെറിയുക. ഇനി സിഎസ്‌കെ പ്ലേഓഫിലേക്കു യോഗ്യത നേടിയാല്‍ ക്വാളിഫയര്‍ 1, എലിമിനേറ്റര്‍, ഫൈനല്‍ എന്നിവയിലും കളിച്ചുവെന്നു സങ്കല്‍പ്പിക്കുക. അപ്പോള്‍ 17 മല്‍സരങ്ങളില്‍ നിന്നായി 408 ബോളുകള്‍ ചാഹര്‍ എറിയും. അങ്ങനെയെങ്കില്‍ ലേലത്തില്‍ 14 കോടി രൂപ ലഭിച്ച അദ്ദേഹത്തിനു ഒരു ബോള്‍ ചെയ്താല്‍ ലഭിക്കുന്ന തുക 3.43 ലക്ഷം രൂപയായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications