Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സിഎസ്‌കെ പ്ലേഓഫ് കാണുമോ? സാധ്യതകളറിയാം

ഐപിഎല്ലിന്റെ 15ാം സീസണില്‍ വൈകിയാണെങ്കിലും ഇതിഹാസ നായകന്‍ എംഎസ് ധോണി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്ന ആവേശത്തിലാണ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. എട്ടു മല്‍സങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രം ജയിച്ച് സിഎസ്‌കെ പതറിയതോടെയാണ് രവീന്ദ്ര ജഡേജ ക്യപ്റ്റന്‍സിയൊഴിഞ്ഞ് പകരം ധോണിയെ ചുമതലയേല്‍പ്പിച്ചത്. ധോണിക്കു കീഴില്‍ കഴിഞ്ഞ ദിവസം ആദ്യ മല്‍സരം കളിച്ച ചെന്നൈ വിജയത്തോടെ തന്നെ ഇതു ആഘോഷിക്കുകയും ചെയ്തിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 13 റണ്‍സിനാണ് ചെന്നൈ മറികടന്നത്.

1

നിലവില്‍ ആറു പോയിന്റുമായി ലീഗില്‍ ഒമ്പതാംസ്ഥാനത്തു തന്നെ നില്‍ക്കുകയാണ് സിഎസ്‌കെ. ഒമ്പതു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിച്ച അവര്‍ ആറു കളികളില്‍ തോല്‍ക്കുകയും ചെയ്തു. സിഎസ്‌കെയ്ക്കു ഇനി പ്ലേഓഫ് സാധ്യതയുണ്ടോ? പ്ലേഓഫിലെത്താന്‍ അവരെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്? എല്ലാം വിശദമായി പരിശോധിക്കാം.

2

സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഇനി ബാക്കിയുള്ളത് അഞ്ചു മല്‍സരങ്ങളാണ്. ഇവയിലെല്ലാം വിജയിക്കാനായാല്‍ 16 പോയിന്റുമായി സിഎസ്‌കെയ്ക്കു പ്ലേഓഫില്‍ ഇടംപിടിക്കാം. പക്ഷെ എംഎസ് ധോണിക്കും സംഘത്തിനും അതു എളുപ്പമായിരിക്കില്ല. കാരണം പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ക്കെതിരേയെല്ലാം സിഎസ്‌കെയ്ക്ക മല്‍സരങ്ങള്‍ ബാക്കിയുണ്ട്.

3

നേരത്തേ നടന്ന ആദ്യപാദത്തില്‍ ഇരുടീമുകളോടും സിഎസ്‌കെ പരാജയപ്പെട്ടിരുന്നു.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാണ് ചെന്നൈയുടെ മറ്റു എതിരാളികള്‍. ഇവരില്‍ മുംബൈ, ബാംഗ്ലൂര്‍ എന്നിവര്‍ക്കെതിരേ ആദ്യപാദത്തില്‍ വിജയം സിഎസ്‌കെയ്ക്കായിരുന്നു. പക്ഷെ ഡല്‍ഹിക്കെതിരേ സീസണില്‍ ആദ്യമായിട്ടാണ് സിഎസ്‌കെ കളിക്കാന്‍ പോവുന്നത്.

4

ബൗളിങ് നിരയുടെ പ്രകടനം ബാക്കിയുള്ള മല്‍സരങ്ങളില്‍ ചെന്നൈയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. കഴിഞ്ഞ മല്‍സരങ്ങളില്‍ സ്ഥിരയതാര്‍ന്ന ബൗളിങ് കാഴ്ചവയ്ക്കാന്‍ സിഎസ്‌കെയ്ക്കായിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസിന്റെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ, യുവ പേസര്‍ മുകേഷ് ചൗധരി എന്നിവര്‍ മാത്രമേ ബൗളിങില്‍ മികച്ച പ്രകടനം നടത്തിയുള്ളൂ.
എട്ടു മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകളുമായി ബ്രാവോയാണ് സിഎസ്‌കെയുടെ വിക്കറ്റ് വേട്ടക്കാരന്‍. ചൗധരി എട്ടു കളികളില്‍ നിന്നും 11 വിക്കറ്റുകളുമെടുത്തു. ബാക്കിയുള്ള മുഴുവന്‍ ബൗളര്‍മാര്‍ക്കും കൂടി ഒമ്പതു മല്‍സരങ്ങളില്‍ ലഭിച്ചത് 24 വിക്കറ്റുകളാണ്.

5

ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ് ചെന്നൈയുടെ മറ്റൊരു പ്രശ്‌നം. അവസാന കളിയില്‍ റുതുരാജ് ഗെയ്ക്വാദ്- ഡെവന്‍ കോണ്‍വേ ഓപ്പണിങ് ജോടി ക്ലിക്കായിരുന്നു. ഹൈദരാബാദിനെതിരേ സിഎസ്‌കെയുടെ വിജയത്തില്‍ നിര്‍ണായകമായതും ഈ കൂട്ടുകെട്ടായിരുന്നു. വരാനിരിക്കുന്ന മല്‍സരങ്ങളിലും ഈ ജോടി ക്ലിക്കായാല്‍ മാത്രമേ സിഎസ്‌കെയ്ക്കു മുന്നേറാന്‍ സാധിക്കുകയുള്ളൂ. റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു എന്നിവരില്‍ നിന്നും സിഎസ്‌കെ മികച്ച ഇന്നിങ്‌സുകള്‍ സിഎസ്‌കെ പ്രതീക്ഷിക്കുന്നുണ്ട്.

6

മോയിന്‍ അലി പരിക്കേറ്റ് പുറത്തായതിനാല്‍ മൂന്നാം നമ്പറിലെ പ്രശ്‌നം സിഎസ്‌കെയെ വലയ്ക്കുന്നുണ്ട്. അലിക്കു പകരം മിച്ചെല്‍ സാന്റ്‌നറെ സിഎസ്‌കെ പരീക്ഷിച്ചെങ്കിലും ഈ നീക്കം പ്രതീക്ഷിച്ച വിജയം കണ്ടിട്ടില്ല. ഇതുവരെ കളിച്ച രണ്ടിന്നിങ്‌സുകളില്‍ 9, 11 എന്നിങ്ങനെയാണ് സാന്റ്‌നറുടെ സ്‌കോറുകള്‍. ബൗളിങിലാവട്ടെ മൂന്നു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ.

Story first published: Monday, May 2, 2022, 18:55 [IST]
Other articles published on May 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+