Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സിഎസ്‌കെ ഇനിയും പ്ലേഓഫിലെത്തും! എങ്ങനെയെന്നറിയാം

ഐപിഎല്ലിന്റെ 15ാം സീസണില്‍ പ്ലേഓഫ് പ്രതീക്ഷ പൂര്‍ണമായി അസ്തമിച്ച ഒരേയൊരു ടീം മാത്രമേയുള്ളൂ. അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണത്. 11 മല്‍സരങ്ങളില്‍ നിന്നും വെറും രണ്ടു ജയം മാത്രമേ മുംബൈയുടെ അക്കൗണ്ടിലുള്ളൂ. നാലു പോയിന്റോടെ ലീഗില്‍ അവസാന സ്ഥാനക്കാരാണ് മുംബൈ. ശേഷിച്ച മൂന്നു കളികളിലും ജയിച്ചാലും മുംബൈയ്്ക്കു പരമാവധി ലഭിക്കുക 10 പോയിന്റാണ്.

1

മുംബൈയ്ക്കു തൊട്ടുമുകളിലുള്ളത് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. 11 മല്‍സരങ്ങളില്‍ നാലെണ്ണത്തിലാണ് സിഎസ്‌കെ ജയിച്ചത്. എട്ടു പോയിന്റാണ് ചെന്നൈയ്ക്കുള്ളത്. ചെന്നൈുടെ പ്ലേഓഫ് പ്രതീക്ഷ പൂര്‍ണമായി അസ്തമിച്ചിട്ടില്ല. നേരിയ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സിഎസ്‌കെയ്ക്കു ഇനി എങ്ങനെ പ്ലേഓഫിലേക്കു യോഗ്യത നേടാമെന്നറിയാം.

2

പ്ലേഓഫ് പ്രതീക്ഷ കാത്തു സൂക്ഷിക്കണമെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യ ചെയ്യേണ്ടത് ബാക്കിയുള്ള മൂന്നു മല്‍സരങ്ങളിലും വിജയിക്കുകയെന്നതാണ്. ഏതെങ്കിലുമൊന്നില്‍ തൊറ്റാല്‍ അതോടെ സിഎസ്‌കെയുടെ പ്രതീക്ഷ അസ്തമിക്കും. മൂന്നു മല്‍സരങ്ങളിലും വിജയിക്കാനായാല്‍ സിഎസ്‌കെയ്ക്കു 14 പോയിന്റാവും.
നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സുമാണ്. ഇരുീമുകള്‍ക്കും 16 പോയിന്റ് വീതമാണുള്ളത്. ഇവര്‍ രണ്ടും തന്നെ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുമെന്നുറപ്പായിരിക്കുകയാണ്.

3

പോയിന്റ് പട്ടികയില്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ള രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ ബാക്കിയുള്ള മല്‍സരങ്ങളിലെല്ലാം തോല്‍ക്കേണ്ടത് ചെന്നൈയ്ക്കു പ്രധാനമാണ്. റോയല്‍സിനു മൂന്നും ആര്‍സിബിക്കു രണ്ടും മല്‍സരങ്ങളാണ് ബാക്കിയുള്ളത്.
നിലവില്‍ രാജസ്ഥാന്‍ റോയല്‍സിനും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനും 14 പോയിന്റ് വീതമാണുള്ളത്. ബാക്കിയുള്ള മല്‍സരങ്ങളില്‍ ഏതെങ്കിലുമൊന്നില്‍പ്പോലും ഇരുടീമുകള്‍ ജയിച്ചാല്‍ അതോടെ സിഎസ്‌കെ പുറത്താവും. അതുകൊണ്ടു തന്നെ സ്വന്തം മല്‍സരങ്ങള്‍ മാത്രമല്ല ശേഷിക്കുന്ന മല്‍സരങ്ങളുടെ ഫലങ്ങളും ചെന്നൈയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്.

4

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ചെന്നൈയുടെ തകര്‍പ്പന്‍ വിജയത്തിനു ശേഷം ക്യാപ്റ്റന്‍ എംഎസ് ധോണി ടീമിന്റെ പ്ലേഓഫ് സാധ്യതകളെക്കുറിച്ച് സംസാരിച്ചിരുന്നു.
ഒരു സമയത്ത് ഒരു മല്‍സരത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നതാണ് നല്ലത്. ഞാന്‍ കണക്കിന്റെ വലിയ ഫാനൊന്നുമല്ല. സ്‌കൂളിലും ഞാന്‍ കണക്കില്‍ അത്ര മിടുക്കനായിരുന്നില്ല. ഓരോ മല്‍സരത്തിലും നന്നായി കളിക്കുക, പ്ലാനുകള്‍ നന്നായി നടപ്പാക്കുക, ഒപ്പം ആസ്വദിച്ചു കളിക്കുക എന്നിവയാണ് ചെയ്യേണ്ടത്. മറ്റു പലതിനെക്കുറിച്ചും ചിന്തിച്ച് സമ്മര്‍ദ്ദമുണ്ടാക്കേണ്ട കാര്യമില്ല. ബാക്കിയുള്ള മൂന്നു കളികളില്‍ നിന്നും പരമാവധി എന്തു നേടാമെന്നതാണ് പ്രധാനമെന്നും ധോണി വ്യക്തമാക്കിയിരുന്നു.

Story first published: Tuesday, May 10, 2022, 17:21 [IST]
Other articles published on May 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+