Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഇതു കണ്ടിരുന്നു- റുതുരാജിന്റെ വീക്ക്‌നെസിനെക്കുറിച്ച് ജാഫര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണില്‍ വലിയ തിരിച്ചടി നേരിടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിന്റെ മോശം ഫോമാണ്. കളിച്ച മൂന്നു മല്‍സരങ്ങളിലും താരം ഫ്‌ളോപ്പായി മാറിയിരുന്നു. 0, 1, 1 എന്നിങ്ങനെയാണ് ഇതുവരെ കളിച്ച മല്‍സരങ്ങളില്‍ റുതുരാജിന്റെ സ്‌കോറുകള്‍. 633 റണ്‍സുമായി കഴിഞ്ഞ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് റുതുരാജിനായിരുന്നു. അതുകൊണ്ടു തന്നെ വാനോളം പ്രതീക്ഷയായിരുന്നു ഇത്തവണയും താരത്തില്‍ സിഎസ്‌കെയ്ക്കുണ്ടായിരുന്നത്.

1

പഞ്ചാബ് കിങ്‌സിനെതിരായ കഴിഞ്ഞ മല്‍സരത്തിലും ബാറ്റിങില്‍ ക്ലിക്കാവാതിരുന്നതോടെ റുതുരാജിന്റെ വീക്ക്‌നെസ് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കുമ്പോഴും ഇതേ പ്രശ്‌നം താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

2

പഞ്ചാബ് കിങ്‌സിനെതിരേ ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ എഡ്ജായിട്ടാണ് റുതുരാജ് ഗെയ്ക്വാദ് പുറത്തായത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍പ്പോലും ഈ തരത്തില്‍ വിക്കറ്റിന പിന്നില്‍ ക്യാച്ച് നല്‍കി പല തവണ അവന്‍ പുറത്തായത് ഞാന്‍ കണ്ടിട്ടുണ്ട്. മുംബൈയിലെ പിച്ചുകള്‍ ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കുന്നതാണ്. ബോള്‍ നന്നായി സ്വിങ് ചെയ്യുന്നുണ്ട്, ദുബായിലേതു പോലെയുള്ള സാഹചര്യമല്ല ഇവിടുത്തേത്. അവിടെ ബോള്‍ സ്വിങ് ചെയ്യുന്നത് നമ്മള്‍ കണ്ടിരുന്നില്ല. റുതുരാജ് കഴിവുറ്റ താരം തന്നെയാണ്. പക്ഷെ സിഎസ്‌കെയ്ക്കു വേണ്ടി ഫോമില്‍ തിരിച്ചെത്താന്‍ വഴി അവന്‍ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും വസീം ജാഫര്‍ നിരീക്ഷിച്ചു.

3

കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരമായിരുന്ന ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെനും റുതുരാജ് ഗെയ്ക്വാദിനു പിന്തുണയുമായി രംഗത്തുവന്നു. താന്‍ അസാധാരണ പ്ലെയറാണെന്നു കഴിഞ്ഞ സീസണില്‍ കാണിച്ചു തന്ന താരമാണ് റുതുരാജ്. പക്ഷെ ഇത്തവണ അദ്ദേഹത്തിനും സിഎസ്‌കെയ്ക്കും ഒന്നും ശരിയായി വരുന്നില്ല. ഒരുപാട് അനുഭവസമ്പത്തുള്ള ബാറ്റര്‍മാര്‍ സിഎസ്‌കെ നിരയിലുണ്ട്. റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, എംഎസ് ധോണി, രവീന്ദ്ര ജഡേജ എന്നിവരെല്ലാം ടീമിന്റെ ഭാഗമാണ്. പക്ഷെ ടീമെന്ന നിലയില്‍ എല്ലാം കൂടി ശരിയായി വരുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നമെന്നു കറെന്‍ വിലയിരുത്തി.

4

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തില്‍ അരങ്ങേറുകയും കന്നി മല്‍സരത്തില്‍ തന്നെ രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്ത പഞ്ചാബ് കിങ്‌സ് പേസര്‍ വൈഭവ് അറോറയെ വസീം ജാഫര്‍ പ്രശംസിച്ചു. ഒരു സ്പീഡ് ഗണ്ണിനേക്കാള്‍ വേഗതയില്‍ പന്തെറിയുന്നതു പോലെയാണ് തോന്നിയതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.അറോറ ഐപിഎല്ലിലെ കന്നി മല്‍സരമാണ് കളിക്കുന്നതെന്നു സിഎസ്‌കെ ബാറ്റര്‍മാര്‍ക്ക് അറിയാമായിരുന്നു. ഇതു മുതലെടുത്ത് അവനെ പ്രഹരിക്കാനാണ് അവര്‍ ശ്രമിച്ചത്. മുകേഷ് ചൗധരിക്കെതിരേ പഞ്ചാബിന്റെ ലിയാം ലിവിങ്സ്റ്റണ്‍ നടത്തിയ ആക്രമണം നമ്മള്‍ കണ്ടിരുന്നു.

5

പക്ഷെ സ്വിങ് ബൗളിങിന്റെ മൂല്യമാണ് അറോറയുടെ പെര്‍ഫോമന്‍സ് കാണിച്ചുതരുന്നത്. 130 പ്ലസ് വേഗതയില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു മികച്ച സ്വിങ് ബൗളറുടെ പ്രാധാന്യവും നമ്മള്‍ കണ്ടു. ഒരു സ്പീഡ് ഗണ്ണിനേക്കാള്‍ വേഗതയിലാണ് അവന്‍ ബൗള്‍ ചെയ്തതെന്നാണ് കണ്ടപ്പോള്‍ എനിക്കു തോന്നിയത്. ഇരുവശങ്ങളിലേക്കും ബോള്‍ സ്വിങ് ചെയ്യിക്കാനും അറോറയ്ക്കു സാധിക്കും. പഞ്ചാബ് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ അവനെ വളരെ നന്നായി മല്‍സരത്തില്‍ ഉപയോഗിച്ചു. പ്രധാനപ്പെട്ട വിക്കറ്റുകള്‍ അറോറയ്ക്കു ലഭിക്കുകയും ചെയ്തു. തന്റെ നാലോവര്‍ ക്വാട്ട തുടര്‍ച്ചയായിട്ടാണ് താരം പൂര്‍ത്തിയാക്കിയതെന്നും ജാഫര്‍ വിലയിരുത്തി.

Story first published: Monday, April 4, 2022, 12:35 [IST]
Other articles published on Apr 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+