Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ധോണിക്കു ഇത് അവസാന സീസണ്‍! സൂചന നല്‍കി വാട്‌സന്‍

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ചിടത്തോളം വളരെ മോശം ഐപിഎല്‍ സീസണാണ് ഇത്തവണത്തേത്. അവരുടെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു കഴിഞ്ഞു. ഇനി ബാക്കിയുള്ള മല്‍സരങ്ങള്‍ വിജയിക്കുകയാവും ചെന്നൈയുടെ ലക്ഷ്യം. ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നു സീസണിന്റെ പകുതിയില്‍ വച്ച് രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍സിയൊഴിയുകയും പകരം എംഎസ് ധോണി വീണ്ടും നായകസ്ഥാനത്തേക്കു വരികയും ചെയ്തിരുന്നു.

1

പക്ഷെ ഈ സീസണിനു ശേഷവും അദ്ദേഹം ക്യാപ്റ്റന്‍സി റോളില്‍ തുടരുമോയെന്ന കാര്യം സംശയമാണ്. ഇത്തവണ ജഡേജയില്‍ നിന്നും വീണ്ടും ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ധോണി ഇതേക്കുറിച്ച് ചെറിയ സൂചനയും നല്‍കിയിരുന്നു. ഒരു പക്ഷെ വ്യത്യസ്തമായ മഞ്ഞ ജഴ്‌സിയിലായിരിക്കും തന്നെ അടുത്ത സീസണില്‍ കണ്ടേക്കുകയെന്നായിരുന്നു ധോണി പറഞ്ഞത്. എന്തായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചതെന്നു വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ടീമംഗവും ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടറുമായ ഷെയ്ന്‍ വാട്‌സന്‍.

2

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സരത്തിനു തലേ ദിവസമായിരുന്നു എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്തത്. എസ്ആര്‍എച്ചുമായുള്ള മല്‍സരത്തിനു മുമ്പ് നായകസ്ഥാനത്തേക്കുള്ള തന്റെ മടങ്ങിവരവിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു.
നിങ്ങള്‍ തീര്‍ച്ചയായും എന്നെ മഞ്ഞക്കുപ്പായത്തില്‍ കാണും. ചിലപ്പോള്‍ അതു ഈ മഞ്ഞ ജഴ്‌സിയിലായിരിക്കാം, അല്ലെങ്കില്‍ മറ്റൊരു മഞ്ഞ ജഴ്‌സിയിലായിരിക്കാം. നിങ്ങള്‍ അതു കാത്തിരുന്നു തന്നെ കാണണമെന്നായിരുന്നു കമന്റേറ്റര്‍ ഡാനി മോറിസണിനോടു ടോസിനു മുമ്പ് ധോണി പറഞ്ഞത്.

3

2018 മുതല്‍ 2020 വരെ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുണ്ടായിരുന്ന താരമാണ് ഷെയ്ന്‍ വാട്‌സന്‍. 2020ലെ സീസണിനു ശേഷം അദ്ദേഹം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കലും പഖ്യാപിക്കുകയായിരുന്നു. ദീര്‍ഘകാലം ഡ്രസിങ് റൂം പങ്കിട്ടതിനാല്‍ തന്നെ വളരെ അടുത്ത ബന്ധമാണ് ധോണിയുമായി വാട്‌സനുള്ളത്. നിലവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാണ് വാട്‌സന്‍.

4

വ്യത്യസ്തമായ മഞ്ഞ ജഴ്‌സിയെന്നു എംഎസ് ധോണി പറഞ്ഞതിനു പിന്നില്‍ അദ്ദേഹം പ്ലെയിങ് ഷര്‍ട്ടിനേക്കാള്‍ കോച്ചിങ് ഷര്‍ട്ടിനെക്കുറിച്ചായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുകയെന്നു ഞാന്‍ കരുതുന്നു. ഇനി വിരമിച്ചു കഴിഞ്ഞാലും സിഎസ്‌കെയിയില്‍ തന്നെ ഏതെങ്കിലും റോളില്‍ അദ്ദേഹമുണ്ടാവും. പക്ഷെ ധോണി വ്യത്യസ്തമായി മറ്റെന്തെങ്കിലുമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അതു തന്നെ ഞെട്ടിക്കുമെന്നും ഷെയ്ന്‍ വാട്‌സന്‍ വ്യക്തമാക്കി. ദി ഗ്രേഡ് ക്രിക്കറ്ററെന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

5

എംഎസ് ധോണി എല്ലാ അര്‍ഥത്തിലും ഒരു സിഎസ്‌കെക്കാരനാണ്. ഞാന്‍ ഒരുപാട് തവണ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. ഒരുപാട് ചാറ്റുകളും ഞങ്ങള്‍ നടത്തിയിരുന്നു. അതില്‍ നിന്നൊക്കെ എനിക്കു മനസ്സിലായ കാര്യമാണ്. ധോണിയുടെ ചിന്തയില്‍ സിഎസ്‌കെ മാത്രമേയുള്ളൂ. അതു ചിലപ്പോള്‍ ടീമിന്റെ കോച്ചിങ് റോളായിരിക്കാം, ചിലപ്പോള്‍ ക്രിക്കറ്റ് ഡയറക്ടറായിരിക്കാം. എന്തു തന്നെയായാലും സിഎസ്‌കെയില്‍ തന്നെ ഏതെങ്കിലുമൊരു റോളില്‍ അദ്ദേഹമുണ്ടാവുമെന്നുറപ്പാണ്. പക്ഷെ ഇവയൊന്നുമല്ലാതെ മറ്റെന്തെങ്കിലുമാണ് ധോണി തിരഞ്ഞെടുക്കുന്നതില്‍ അതു എന്നെ സംബന്ധിച്ച് വലിയ ഞെട്ടലുണ്ടാക്കുന്ന കാര്യമായിരിക്കും. തിരക്കൊന്നുമില്ല, കളിക്കാരനെന്ന നിലയില്‍ അദ്ദേഹം ഇപ്പോഴുമ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ടെന്നും വാട്‌സന്‍ കൂട്ടിച്ചേര്‍ത്തു.

6

അതേസമയം, ചെന്നൈ പോയിന്റ് പട്ടികയില്‍ ഒമ്പതാംസ്ഥാനത്തു നില്‍ക്കുകയാണ്.
സീസണില്‍ ഇതുവരെ കളിച്ച 10 മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമേ അവര്‍ വിജയിച്ചിട്ടുള്ളൂ. ഏഴു കളികളില്‍ സിഎസ്‌കെ തോല്‍ക്കുകയായിരുന്നു. ആദ്യത്തെ നാലു മല്‍സരങ്ങളിലും പരാജയപ്പെട്ടതാണ് സിഎസ്‌കെയ്ക്കു വന്‍ തിരിച്ചടിയായി മാറിയത്. രവീന്ദ്ര ജഡേജയ്ക്കു പകരം എംഎസ് ധോണി നായകസ്ഥാനത്തേക്കു തിരിച്ചുവന്നത് സിഎസ്‌കെ വിജയത്തോടെ ആഘോഷിച്ചിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 13 റണ്‍സിനു ചെന്നൈ തോല്‍പ്പിക്കുകയായിരുന്നു. പക്ഷെ അവസാന കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു ഇതേ മാര്‍ജിനില്‍ സിഎസ്‌കെ തോല്‍ക്കുകയും ചെയ്തു.

Story first published: Friday, May 6, 2022, 10:30 [IST]
Other articles published on May 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+