വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ജഡേജയും സിഎസ്‌കെയും പിരിഞ്ഞേക്കും! പുതിയ വെളിപ്പെടുത്തല്‍

ജഡേജയുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം പറഞ്ഞത്

ഐപിഎല്ലിന്റെ 15ാം സീസണില്‍ പ്ലേഓഫ് പോലും കാണാതെ പുറത്തായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപില്‍ അത്ര സുഖകരമല്ല കാര്യങ്ങളെന്നു റിപ്പോര്‍ട്ടുകള്‍. മുന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജയുമായുള്ള സിഎസ്‌കെയുടെ ബന്ധത്തില്‍ വിള്ളലുണ്ടായതായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. സോഷ്യല്‍ മീഡിയയില്‍ ജഡേജയെ അടുത്തിടെ സിഎസ്‌കെ അണ്‍ഫോളോ ചെയ്തിരുന്നു. ഇതോടെതന്നെ ഇവര്‍ തമ്മില്‍ ഇപ്പോള്‍ അത്ര നല്ല രസത്തിലല്ലെന്നു സംശയങ്ങളുയര്‍ന്നിരുന്നു.

ഇപ്പോഴിതാ ഇവയില്‍ കാര്യമുണ്ടെന്നും വ്യക്തമായിരിക്കുകയാണ്. സിഎസ്‌കെ മാനേജ്‌മെന്റുമായി ജഡേജ വളരെ അസ്വസ്ഥനാണെന്നും പല കാര്യങ്ങളും അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെന്നുമാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ്‌സ്‌പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

1

രവീന്ദ്ര ജഡേജ ഇപ്പോള്‍ വളരെയധികം അസ്വസ്ഥനാണ്. മാനസികമായി അദ്ദേഹത്തിനു വലിയ വിഷമവുമുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ക്യാപ്റ്റന്‍സി വിഷയം കുറച്ചുകൂടി നന്നായി കൈകാര്യം ചെയ്യാമായിരുന്നു. എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്, അപ്രതീക്ഷിതവുമായിരുന്നു. കാര്യങ്ങള്‍ മുന്നോട്ടു പോയ രീതി ഏതൊരു മനുഷ്യനെയും വേദനിപ്പിക്കുമെന്നും രവീന്ദ്ര ജഡേജയുമായി വളരെ അടുപ്പമുള്ള വൃത്തങ്ങള്‍ ഇന്‍സൈഡ് സ്‌പോര്‍ട്ടിനോടു പറഞ്ഞു.

2

പരിക്കു കാരണം രവീന്ദ്ര ജഡജ ഈ സീസണ്‍ പൂര്‍ത്തിയാക്കാനാവാതെ പിന്‍മാറിയിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനു താരവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ നേരിട്ടു പ്രതികരിക്കാന്‍ തയ്യാറായതുമില്ല. എനിക്കു ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാന്‍ ആഗ്രഹമില്ല. ജഡേജയ്ക്കു പരിക്കുണ്ടെന്നത് സത്യമാണ്, പക്ഷെ അത്ര എത്രത്തോളം സാരമുള്ളതാണെന്നു തനിക്കിയില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

3

വാരിയെല്ലിനേറ്റ പരിക്കു കാരണമാണ് രവീന്ദ്ര ജഡേജയ്ക്കു സീസണില്‍ നിന്നും പിന്‍മാറേണ്ടി വന്നതെന്നായിരുന്നു സിഎസ്‌കെ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത്. സിഎസ്‌കെ ഇതിനകം പ്ലേഓഫിലെത്താതെ പുറത്തായിക്കഴിഞ്ഞു. പരിക്ക് കൂടുതല്‍ ഗുതുതരമാക്കാന്‍ ടീം ആഗ്രഹിക്കുന്നില്ലെന്നായിരുന്നു സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കിയത്.
അതേസമയം, പുതിയ റിപ്പോര്‍ട്ടുകള്‍ കണക്കിലെടുക്കുമ്പോള്‍ പരിക്ക് അത്ര സാരമുള്ളതല്ലെന്നം സിഎസ്‌കെ മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ജഡേജ സീസണില്‍ നിന്നും പിന്‍മാറിയതെന്ന സംശയങ്ങള്‍ ഇപ്പോള്‍ ശക്തമാവുകയാണ്.

4

നേരത്തേ പ്രമുഖ കമന്റേറ്ററും ഇന്ത്യയുടെ മുന്‍ താരവുമായ സഞ്ജയ് മഞ്ജരേക്കറും ഇക്കാര്യത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. രവീന്ദ്ര ജഡേജയ്്ക്കു പരിക്കു കാരണം സീസണില്‍ നിന്നും പിന്‍മാറേണ്ടി വരികയോ? എനിക്കു ഇതു മനസ്സിലാവുന്നില്ല. പരിക്കേറ്റ ദൃശ്യങ്ങള്‍ കാണുമ്പോള്‍ അതു സാരമുള്ളതാണെന്നു തോന്നുന്നില്ല. അതുകൊണ്ടു തന്നെ മറ്റ് എന്തൈാക്കെയോ സംഭവിക്കുന്നുണ്ടെന്നു നിങ്ങള്‍ക്കു പറയേണ്ടി വരുമെന്നായിരുന്നു മഞ്ജരേക്കറുടെ വാക്കുകള്‍.

5

പ്രധാനമായും മൂന്നു കാര്യങ്ങളായിരിക്കാം രവീന്ദ്ര ജഡേജയെ അസ്വസ്ഥനാക്കിയിട്ടുണ്ടാവുകയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ സീസണില്‍ ടീമിനെ നയിക്കേണ്ടി വരുമെന്ന് ജഡേജയോടു കഴിഞ്ഞ വര്‍ഷം തന്നെ പറഞ്ഞിരുന്നുവെന്നാണ് എംഎസ് ധോണി പറഞ്ഞത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് സീസണ്‍ തുടങ്ങുന്നതിനു മുമ്പ് മാത്രം ഇക്കാര്യം പ്രഖ്യാപിച്ചത്? നേരത്തേ ഇക്കാര്യം എന്തുകൊണ്ട് പ്രഖ്യാപിച്ചില്ല?.

6

രണ്ടാമത്തെ കാരണം ഗ്രൗണ്ടില്‍ ആരാണ് യഥാര്‍ഥ ക്യാപ്റ്റനെന്നതാണ്. ജഡേജ ക്യാപ്റ്റനായിരുന്ന സമയത്തു പലപ്പോഴും മുന്‍ നായകന്‍ ധോണി മല്‍സരത്തിനിടെഇടപെടുന്നതും നിര്‍ദേശങ്ങള്‍ നല്‍കുന്നതും കാണാമായിരുന്നു. മൂന്നാമത്തെ കാരണം ജഡജേയെ ഇത്ര വേഗത്തില്‍ നായകസ്ഥാനത്തു നിന്നു നീക്കിയത് എന്തുകൊണ്ടാണെന്നതാണ്. ജഡേജ നായകസ്ഥാനമൊഴിഞ്ഞതാണെന്നായിരുന്നു സിഎസ്‌കെയുടെ വിശദീകരണം. പക്ഷെ അദ്ദേഹത്തെ പുറത്താക്കിയതാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ജഡേജയുടെ ക്യാപ്റ്റന്‍സിയില്‍ സിഎസ്‌കെ മാനേജ്‌മെന്റ് തീര്‍ത്തും അസംതൃപ്തരായിരുന്നുവെന്നും ഇതേ തുടര്‍ന്നു മാറ്റുകയായിരുന്നുവെന്നുമാണ് ചില വൃത്തങ്ങള്‍ പറയുന്നത്.

Story first published: Tuesday, May 17, 2022, 10:42 [IST]
Other articles published on May 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X