
റോയല്‍ ചാലഞ്ചഴ്‌സ് ബാംഗ്ലൂരില്‍ വേണ്ടത്ര അവസരം ലഭിക്കാതെ തഴയപ്പെട്ട താരമാണ് അലി. കഴിഞ്ഞ ലേലത്തില്‍ ഏഴു കോടി രൂപയ്ക്കാണ് അദ്ദേഹത്തെ സിഎസ്‌കെ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വന്നത്. സിഎസ്‌കെയില്‍ ബാറ്റിങില്‍ ടോപ്പ് ത്രീയിലേക്കു പ്രൊമോഷന്‍ ലഭിച്ചതോടെ അലി അപകടകാരിയായ താരമായി മാറുകയും ചെയ്തു. കഴിഞ്ഞ സീസണിനു ശേഷം സിഎസ്‌കെ നിലനിര്‍ത്തിയ നാലു താരങ്ങളിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം.

സത്യസന്ധമായി പറയട്ടെ, മോയിന്‍ അലി അവിശ്വസനീയ ക്രിക്കറ്റര്‍ തന്നെയാണെന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് പരിശീലകനും മുന്‍ താരവുമായ മൈക്കല്‍ ഹസ്സി പറയുന്നു. കഴിഞ്ഞ സീസണില്‍ സിഎസ്‌കെ ടീമിന്റെ ഭാഗമായപ്പോഴാണ് ഞാന്‍ അലിയെ അടുത്തു നിന്ന് വീക്ഷിച്ചത്. അലി എത്ര മാത്ര മികച്ച താരമാണെന്നു അതുവരെ എനിക്കു മനസ്സിലായിരുന്നില്ല. അദ്ദേഹ മനോഹരമായി ബാറ്റ് ചെയ്യുന്ന താരമാണ്. ക്രിക്കറ്റ് ബോളിനെ അദ്ദേഹം ടൈം ചെയ്യുന്നത് അതിശയിപ്പിക്കുന്ന തരത്തിലാണെന്നും മൈക്കല്‍ ഹസ്സി നിരീക്ഷിച്ചു.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 15 മല്‍സരങ്ങളില്‍ നിന്നും 25.50 ശരാശരിയില്‍ 137.30 സ്‌ട്രൈക്ക് റേറ്റോടെ 357 റണ്‍സാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി മോയിന്‍ അലി സ്‌കോര്‍ ചെയ്തത്. കൂടാതെ 6.35 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിരുന്നു. ഈ സീസണിലെ ആദ്യത്തെ മല്‍സരത്തില്‍ മോയിന്‍ അലിക്കു കളിക്കാനായിരുന്നില്ല. വിസാ പ്രശ്‌നങ്ങള്‍ കാരണം താരം ടീമിനൊപ്പം ചേരുന്നത് വൈകുകയായിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള രണ്ടാം റൗണ്ട് മല്‍സരത്തില്‍ അലി 35 റണ്‍സെടുത്തിരുന്നു. ബൗളിങില്‍ പക്ഷെ താരത്തിനു വിക്കറ്റൊന്നും ലഭിച്ചില്ല.

പാകിസ്താന്‍ വംശജനായ മോയിന്‍ അലി ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ടീമിലെ സ്ഥിരം സാന്നിധ്യം കൂടിയാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റ് കരിയര്‍ ദീര്‍ഘിപ്പിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം അദ്ദേഹം ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ഐപിഎല്ലിന്റെ ഈ സീസണിലും സിഎസ്‌കെയ്ക്കു വേണ്ടി മിന്നുന്ന പ്രകടനം നടത്തി ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ സ്ഥാനമുറപ്പിക്കുകയാവും അലിയുടെ ലക്ഷ്യം.


Click it and Unblock the Notifications











