
ആദ്യം ബാറ്റ് ചെയ്ത റോയല്‍ 217 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയപ്പോള്‍ കൊല്‍ക്കത്തയ്ക്കു ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. പക്ഷെ കെകെആര്‍ ഇതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു. പക്ഷെ വിജയത്തിന് അരികെ അവര്‍ കാലിടറി വീണു. രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ 210 റണ്‍സിനു കെകെആര്‍ ഓള്‍ഔട്ടാവുകയായിരുന്നു.

ഈ ഐപിഎല്‍ സീസണിലെ രണ്ടാമത്തെ സെഞ്ച്വറി കണ്ടെത്തിയ രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് വെടിക്കെട്ട് ഓപ്പണര്‍ ജോസ് ബട്‌ലറിനെയാണ് മൈക്കല്‍ വോന്‍ വാഴ്ത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച ടി20 പ്ലെയര്‍ ജോസ് ബട്‌ലറാണെന്നായിരുന്നു വോന്‍ ട്വിറ്ററില്‍ കുറിച്ചത്.
തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു കെകെആറിനെതിരേ ബട്‌ലര്‍ കാഴ്ചവച്ചത്. വെറും 61 ബോളില്‍ ഒമ്പതു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 103 റണ്‍സ് അടിച്ചെടുത്താണ് അദ്ദേഹം പുറത്തായത്.

രണ്ടാം സെഞ്ച്വറിയോടെ ഈ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായ ജോസ് ബട്‌ലര്‍ തന്റെ ഒന്നാംസ്ഥാനം ഭദ്രമാക്കുകയും ചെയ്തിരുന്നു. ആറു മല്‍സങ്ങളില്‍ നിന്നും 75 ശരാശരിയില്‍ 156.9 സ്‌ട്രൈക്ക് റേറ്റോടെ 375 റണ്‍സാണ് ബട്‌ലറുടെ സമ്പാദ്യം. രണ്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും അദ്ദേഹം നേടക്കഴിഞ്ഞു. 32 ബൗണ്ടറികളും 23 സിക്‌സറുകളുമാണ് ബട്‌ലര്‍ പറത്തിയത്.

ഒരു വര്‍ഷത്തോളമായി ടി20 ഫോര്‍മാറ്റില്‍ അവിശ്വസനീയ ബാറ്റിങാണ് ബട്‌ലര്‍ കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പ് മുതല്‍ അദ്ദേഹം ഉജ്ജ്വല ഫോമിലാണ്. 80.5 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 154.43 സ്‌ട്രൈക്ക് റേറ്റിലാണ് ബട്‌ലര്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ കണ്ണഞ്ചിക്കുന്ന ഇന്നിങ്‌സായിരുന്നു ജോസ് ബട്‌ലറുടേത്. അദ്ദേഹത്തിന്റെ ചില ഷോട്ടുകളൊക്കെ അതിശയിപ്പിക്കുന്നതായിരുന്നു. ഉമേഷ് യാദവിനെതിരേ ബട്‌ലര്‍ തൊടുത്ത ഒരു സിക്‌സര്‍ സ്റ്റേഡിയത്തിനു മുകളിലൂടെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയുടെ ടെന്നീസ് കോര്‍ട്ടിനരികിലായിരുന്നു പതിച്ചത്.
ഒടുവില്‍ സെഞ്ച്വറിക്കു ശേഷം പാറ്റ് കമ്മിന്‍സിനെതിരേ ഒരു ഹുക്ക് ഷോട്ടിനായി ശ്രമിച്ചാണ് ബട്‌ലര്‍ പുറത്തായത്. അപ്പോഴേക്കും റോയല്‍സ് 180 റണ്‍സ് കടന്നിരുന്നു. നാലോവറില്‍ 50 റണ്‍സ് വിട്ടുകൊടുത്താണ് കമ്മിന്‍സ് ഒരു വിക്കറ്റെടുത്തത്. ഏഴു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹം വഴങ്ങി. ഇതില്‍ ഭൂരിഭാഗവും ബട്‌ലറുടെ ബാറ്റില്‍ നിന്നായിരുന്നു.

അതേസമയം, ജോസ് ബട്‌ലറുടെ സെഞ്ച്വറിയുടെയും സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിന്റെ വിക്കറ്റ് വേട്ടയുടെയും മികവില്‍ കൊല്‍ക്കത്തയെ റോയല്‍സ് ഏഴു റണ്‍സിനു മറകിടന്നു. 218 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ കൊല്‍ക്കത്ത രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ 210ന് ഓള്‍ഔട്ടാവുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (85), ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് (58) എന്നിവര്‍ ഫിഫ്റ്റിയുമായി പൊരുതി നോക്കിയെങ്കിലും മറ്റാരില്‍ നിന്നും കാര്യമായ പിന്തുണ കിട്ടിയില്ല. ഹാട്രിക്കടക്കം അഞ്ചു വിക്കറ്റുകളെടുത്ത ചാഹലാണ് കെകെകആറിനെ തകര്‍ത്തത്. ഈ സീസണിലെ കന്നി ഹാട്രിക്ക് കൂടിയാണ് അദ്ദേഹം കുറിച്ചത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ചാഹലായിരുന്നു.


Click it and Unblock the Notifications