IPL 2022: ക്യാപ്റ്റന്‍സി കൊടുത്ത് ജഡ്ഡുവിനെ സിഎസ്‌കെ 'നശിപ്പിച്ചു'! തുറന്നടിച്ച് ചോപ്ര
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായ ശേഷം സമ്മര്‍ദ്ദം കാരണം രവീന്ദ്ര ജഡേജ ആടിയുലയുകയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഈ സമ്മര്‍ദ്ദം ജഡ്ഡുവിന്റെ വ്യക്തിഗത പ്രകടനത്തെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും സിഎസ്‌കെയെ സംബന്ധിച്ച് മാത്രമല്ല ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചും ഇതു ആശങ്കയുണ്ടാക്കുന്നതാണെന്നു ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ ചൂണ്ടിക്കാട്ടി.

പഞ്ചാബ് കിങ്‌സിനെതിരേ തിങ്കളാഴ്ച രാത്രി നടന്ന കളിയില്‍ സിഎസ്‌കെ 11 റണ്‍സിനു പരാജയപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തോല്‍വിയോടെ സിഎസ്‌കെയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കും തിരിച്ചടി നേരിട്ടിരുന്നു. പ്ലേഓഫിലെത്താന്‍ ബാക്കിയുള്ള മല്‍സരങ്ങളെല്ലാം ഇനി സിഎസ്‌കെയ്ക്കു ജയിച്ചേ തീരൂ.

ക്യാപ്റ്റന്‍സി കാരണം രവീന്ദ്ര ജഡേജ കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നതെന്നു എനിക്കു തോന്നുന്നു. പഞ്ചാബ് ക്ിങ്‌സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ഡ്വയ്ന്‍ ബ്രാവോ വിക്കറ്റെടുത്തിരുന്നു, പക്ഷെ ഡ്വയ്ന്‍ പ്രെട്ടോറിയസ് 50 റണ്‍സ് വഴങ്ങിയിരുന്നു. മിച്ചെല്‍ സാന്റ്‌നര്‍ തന്റെ രണ്ടോവറില്‍ എട്ടു റണ്‍സ് മാത്രമേ വഴങ്ങിയിരുന്നുള്ളൂ. പക്ഷെ എന്തുകൊണ്ടാണ് അദ്ദേഹത്തിനു കൂടുതല്‍ ഓവറുകള്‍ നല്‍കാതിരുന്നത്? ശേഷിച്ച രണ്ടോവറുകള്‍ കൂടി സാന്റ്‌നര്‍ക്കു ജഡേജ നല്‍കണമായിരുന്നുവെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

50 റണ്‍സ് വിട്ടുകൊടുത്ത ഡ്വയ്ന്‍ പ്രെട്ടോറിയസിന്റെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കി. രവീന്ദ്ര ജഡേജ സ്വയം ബൗള്‍ ചെയ്തത് രണ്ടോവറുകള്‍ മാത്രമായിരുന്നു. ആ സമയത്തു ഗ്രൗംണ്ടില്‍ ഇടംകൈയന്‍ ബാറ്റര്‍മാരായിരുന്നു ഉണ്ടായിരുന്നുവെന്നത് സമ്മതിക്കുന്നു. പക്ഷെ നിങ്ങള്‍ക്കു അവര്‍ക്കെതിരേ ഇടംകൈയന്‍ സ്പിന്നറെക്കൊണ്ട് ബൗള്‍ ചെയ്യിക്കാമായിരുന്നുവെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.
പ്രെട്ടോറിയസ് തുടക്കത്തിലെ രണ്ടോവറുകള്‍ നന്നായി ബൗള്‍ ചെയ്തിരുന്നു. 14 റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങിയിരുന്നുള്ളൂ.പക്ഷെ അവസാന രണ്ടോവറില്‍ താരം റണ്‍സ് വാരിക്കോരി നല്‍കി. പ്രത്യേകിച്ചും അവസാന ഓവറില്‍ 22 റണ്‍സാണ് പ്രെട്ടോറിയസ് വിട്ടുകൊടത്തത്.

ഈ സീസണില്‍ ഇതുവരെ നടന്ന മല്‍സരങ്ങളില്‍ രവീന്ദ്ര ജഡേജയുടെ സ്ലോ ബാറ്റിങിനെയും ആകാശ് ചോപ്ര വിമര്‍ശിച്ചു. ജഡ്ഡുവിന്റെ ബാറ്റ് മുമ്പത്തേതു പോലെ ബോളില്‍ ശരിയായില്‍ കൊള്ളുന്നില്ല. മുംബൈ ഇന്ത്യന്‍സുമായുള്ള തൊട്ടുമുമ്പത്തെ കളിയിലും പഞ്ചാബ് കിങ്‌സുമായുള്ള ഈ മല്‍സരത്തിലും അങ്ങനെ തന്നെ. 16 ബോളില്‍ 21 റണ്‍സാണ് ജഡേജ ഈ മല്‍സരത്തില്‍ നേടിയത്. ഒരു സിക്‌സറാണ് അദ്ദേഹത്തിനു പായിക്കാനാത്. ഇതാവട്ടെ അവസാന ഓവറിലെ നാലാമത്തെ ബോളിലുമായിരുന്നു. അപ്പോഴേക്കും കളി കൈവിട്ടുപോയിരുന്നു. ഈ സിക്‌സറിനു മുമ്പ് ഒരു ബോളില്‍ ഒരു റണ്‍സെന്ന നിലയില്‍ 14 റണ്‍സാണ് ജഡ്ഡു സ്‌കോര്‍ ചെയ്തതെന്നും ചോപ്ര വിലയിരുത്തി.

രവീന്ദ്ര ജഡേജ തന്റെ യഥാര്‍ഥ ഫോമിലേക്കുയരാന്‍ കഴിയാതെ പാടുപെടുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ചു മാത്രമല്ല ഇന്ത്യയെ സംബന്ധിച്ചും ഇതു വലിയ ആശങ്ക തന്നെയാണ്. കാരണം അദ്ദേഹം ബൗളിങില്‍ വിക്കറ്റുകളെടുക്കുക മാത്രല്ല ബാറ്റിങില്‍ റണ്‍സും സ്‌കോര്‍ ചെയ്യുന്നില്ലെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
ഈ സീസണില്‍ കളിച്ച എട്ടു മല്‍സങ്ങളില്‍ നിന്നും 22..40 ശരാശരിയില്‍ 121.73 സ്‌ട്രൈക്ക് റേറ്റില്‍ 112 റണ്‍സ് മാത്രമാണ് ജഡേജയ്ക്കു നേടാനായത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 8.19 ഇക്കോണി റേറ്റില്‍ അഞ്ചു വിക്കറ്റുകള്‍ മാത്രമ അദ്ദേഹം നേടിയിട്ടുള്ളൂ.
മേയ് ഒന്നിനു ഞായറാഴ്ച മികച്ച ഫോമിലുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ് ചെന്നൈയുടെ അടുത്ത മല്‍സരം. ഈ കളിയില്‍ തോല്‍ക്കുകയാണെങ്കില്‍ ചെന്നൈയുടെ പ്ലേഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിക്കുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications