Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ആരോടും ഒന്നും പറയില്ല', ധോണിയെ വ്യത്യസ്തനാക്കുന്ന കാര്യം ചൂണ്ടിക്കാട്ടി ഓജ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്മാരിലൊരാളാണ് എംഎസ് ധോണി. ടീമിനെ നാല് ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ധോണി ആര്‍ക്കും പിടികൊടുക്കാത്ത നായകനാണ്. ആരും ചിന്തിക്കാത്ത വഴികളിലൂടെ ചിന്തിക്കുകയും മറ്റാര്‍ക്കും നടപ്പിലാക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ചെയ്ത് കാട്ടുകയും ചെയ്യുന്ന ധോണി എല്ലാവര്‍ക്കും മാതൃകയാക്കുന്ന താരങ്ങളിലൊരാളാണ്.

കളത്തിനകത്തും പുറത്തും കൂള്‍ ക്യാപ്റ്റന്‍ വിശേഷണമുള്ള ധോണിയെ വ്യത്യസ്തനാക്കുന്ന കാര്യം എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. ധോണിക്ക് കീഴില്‍ കളിച്ചിട്ടുള്ള ഓജ ചൂണ്ടിക്കാട്ടിയത് ധോണി സവിശേഷമായ സ്വഭാവത്തെയാണ്. സഹതാരങ്ങളോട് പോലും ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ ധോണി പറയാറില്ലെന്നാണ് ഓജ പറഞ്ഞത്.

1


'എംഎസ് ധോണിയുടെ ടീം മീറ്റിങ്ങുകള്‍ വളരെ ലളിതമായിരിക്കും. അവന്‍ കൂടുതലും ഗ്രൗണ്ടിലാണ് കാര്യങ്ങള്‍ നടത്തുന്നത്. എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് മുന്‍കൂട്ടി താരങ്ങളോട് പറയാറില്ല. പരിശീലക സംഘത്തോട് പറഞ്ഞ് താരങ്ങളോട് തയ്യാറാവാന്‍ നിര്‍ദേശിക്കുകയാണ് ചെയ്യാറ്. ടീമുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈയില്‍ സൂക്ഷിച്ചിരിക്കുന്ന ടാബിലാണ് ധോണി സൂക്ഷിച്ചിരിക്കുന്നത്'- ഓജ പറഞ്ഞു.

ധോണി നായകനായി ടീമിലുള്ളപ്പോള്‍ അവസാന പന്ത് വരെ എതിരാളികള്‍ ഭയക്കണം. ധോണി ഒറ്റക്ക് ക്രീസില്‍ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ച മത്സരങ്ങളും നിരവധിയാണ്. ഇത്തവണ ഐപിഎല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സിഎസ്‌കെയുടെ നായകസ്ഥാനം ധോണി രവീന്ദ്ര ജഡേജക്ക് കൈമാറിയത്. എന്നാല്‍ എട്ട് മത്സരത്തില്‍ ആറ് മത്സരത്തിലും സിഎസ്‌കെ തോറ്റതോടെ ജഡേജ നായകസ്ഥാനം ഒഴിയുകയും ധോണിക്ക് വീണ്ടും ക്യാപ്റ്റന്‍സി കൈമാറുകയും ചെയ്തു.

2

ഇതിന് ശേഷം സിഎസ്‌കെ കളിച്ച ആദ്യ മത്സരത്തില്‍ കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 13 റണ്‍സിന് സിഎസ്‌കെ തോല്‍പ്പിക്കുകയും ചെയ്തു. സിഎസ്‌കെയ്ക്ക് ശക്തമായ പ്ലേയിങ് 11 സൃഷ്ടിക്കാന്‍ ജഡേജക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ധോണി നായകനായി തിരിച്ചെത്തിയ ശേഷമുള്ള ആദ്യ മത്സരത്തിലൂടെത്തന്നെ പ്രധാപ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന തിരിച്ചുവരവ് നടത്താന്‍ സിഎസ്‌കെയ്ക്കായി.

'സിഎസ്‌കെ ഇതുവരെ പുറത്തായിട്ടില്ല. എന്നാല്‍ ഇനിയുള്ള മത്സരങ്ങളിലെല്ലാം ടീമിന് ജയം അനിവാര്യമായിരുന്നു. വിജയം തുടര്‍ന്നാല്‍ അവര്‍ക്ക് മുന്നില്‍ ഇനിയും സാധ്യതകളുണ്ട്. ഇതിന് മുമ്പും സിഎസ്‌കെ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. അസാധ്യമായതായി ഒന്നുമില്ല'- ഓജ പറഞ്ഞു. സിഎസ്‌കെയുടെ ചരിത്രത്തില്‍ 2020ല്‍ മാത്രമാണ് ടീം പ്ലേഓഫ് കാണാതെ പുറത്തായത്. നിലവില്‍ ഒമ്പത് മത്സരത്തില്‍ നിന്ന് മൂന്ന് ജയം മാത്രം നേടിയ സിഎസ്‌കെ ഒമ്പതാം സ്ഥാനത്താണ്. ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയിച്ചാലേ സിഎസ്‌കെയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവു.

3

ഹൈദരാബാദിനെതിരേ സിഎസ്‌കെ പൊരുതിത്തന്നെയാണ് ജയിച്ചത്. ഹൈദരാബാദ് ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടി റണ്ണൊഴുക്കിനെ പ്രതിരോധിക്കാന്‍ സിഎസ്‌കെ ബൗളര്‍മാര്‍ക്കായി. ഇപ്പോഴിതാ മത്സരത്തില്‍ വഴിത്തിരിവായി വിക്കറ്റുകള്‍ ഏതൊക്കെയാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ ആര്‍ പി സിങ്.

'മത്സരത്തില്‍ വഴിത്തിരവായത് മുകേഷ് ചൗധറി ഒരേ ഓവറില്‍ അഭിഷേക് ശര്‍മയുടെയും രാഹുല്‍ ത്രിപാഠിയുടെയും വിക്കറ്റ് നേടിയതാണ്. പവര്‍പ്ലേ അവസാനിക്കുന്ന ആറാം ഓവറിലെ അവസാന രണ്ട് പന്തിലാണ് ഈ വിക്കറ്റുകള്‍ നേടിയത്. 200 റണ്‍സ് പിന്തുടരുമ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ വിക്കറ്റുകള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. കൂടുതല്‍ വിക്കറ്റ് നഷ്ടമായാല്‍ അത് സമ്മര്‍ദ്ദമുണ്ടാക്കും'- ആര്‍ പി സിങ് പറഞ്ഞു. മുകേഷ് ചൗധരി നാല് ഓവറില്‍ 46 റണ്‍സ് വഴങ്ങിയെങ്കിലും നാല് വിക്കറ്റുകള്‍ നേടി. ഇതാണ് ഹൈദരാബാദിനെ തകര്‍ത്തത്. മിച്ചല്‍ സാന്റ്‌നറും ഡ്വെയ്ന്‍ പ്രിട്ടോറിയസും ഓരോ വിക്കറ്റും വീഴ്ത്തി.

Story first published: Monday, May 2, 2022, 16:40 [IST]
Other articles published on May 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+