Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അവന് ഈ പ്രതിഫലം പോരാ, 14 കോടിയെങ്കിലും വേണം'- ആര്‍സിബി താരത്തെക്കുറിച്ച് സെവാഗ്

1

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് തോല്‍പ്പിച്ച് ആര്‍സിബി ക്വാളിഫയറില്‍ പ്രവേശിച്ചിരിക്കുകയാണ്. ആവേശകരമായ മത്സരത്തില്‍ 14 റണ്‍സിനാണ് ആര്‍സിബിയുടെ ജയം. ആര്‍സിബിയുടെ സൂപ്പര്‍ താരങ്ങളായ വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍, ഫഫ് ഡുപ്ലെസിസ് എന്നിവരെല്ലാം നിരാശപ്പെടുത്തിയ മത്സരത്തില്‍ രജത് പാട്ടീധാറിന്റെ സെഞ്ച്വറി പ്രകടനമാണ് ആര്‍സിബിയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്. പുറത്താവാതെ 112 റണ്‍സാണ് പാട്ടീധാര്‍ നേടിയത്.

ആര്‍സിബി ക്വാളിഫയര്‍ ടിക്കറ്റെടുത്തപ്പോള്‍ ഏറ്റവും കൂടുതല്‍ കൈയടി നേടിയതും പ്രശംസകള്‍ നേടിയതും പാട്ടീധാറാണ്. എന്നാല്‍ മത്സരത്തിലെ വാഴ്ത്തപ്പെടാത്ത ഹീറോയാണ് ഹര്‍ഷല്‍ പട്ടേല്‍. അവസാന ഓവറില്‍ മനോഹരമായി പന്തെറിഞ്ഞ ഹര്‍ഷലിനെ അധികമാരും പ്രശംസിച്ചിട്ടില്ല. പാട്ടീധാറിന്റെ സെഞ്ച്വറി പ്രകടനത്തില്‍ മുങ്ങിയ പോയ പ്രകടനമാണ് ഹര്‍ഷലിന്റേത്. നാല് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് ഹര്‍ഷല്‍ നേടിയത്. ടീമിലെ മറ്റെല്ലാ ബൗളര്‍മാരും 30ലധികം റണ്‍സ് വഴങ്ങിയപ്പോഴും ഹര്‍ഷല്‍ പട്ടേല്‍ റണ്‍സ് വഴങ്ങാന്‍ മടികാട്ടി ഒരു വിക്കറ്റും വീഴ്ത്തി.

1

ഇപ്പോഴിതാ ഹര്‍ഷല്‍ പട്ടേലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. പ്രതിഭാശാലിയാണ് ഹര്‍ഷലെന്നും നിലവില്‍ ലഭിക്കുന്നതിലും കൂടുതല്‍ പ്രതിഫലം അദ്ദേഹം അര്‍ഹിക്കുന്നുണ്ടെന്നുമാണ് സെവാഗ് അഭിപ്രായപ്പെട്ടത്. 'രാഹുല്‍ തെവാത്തിയ 10 കോടിക്ക് അര്‍ഹതപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുവെന്നാണ് എപ്പോഴും നമ്മള്‍ പറയുന്നത്. കാരണം അവന്‍ ടീമിനെ വിജയത്തിലേക്കെത്തിക്കുന്നു. എന്നാല്‍ ഹര്‍ഷല്‍ പട്ടേലിന് അര്‍ഹിച്ച പ്രതിഫലമല്ല ഇപ്പോഴും ലഭിക്കുന്നത്. അവന്‍ അത്രയും മനോഹരമായി ആര്‍സിബിക്കായി പന്തെറിയുന്നു. ടീമിനായി അവന്‍ മത്സരങ്ങള്‍ ജയിപ്പിക്കുന്നു. 10.75 പ്രതിഫലം അവന് കുറവാണ്. 14-15 കോടി വിഭാഗത്തിലാണ് ഹര്‍ഷലിനെ ഉള്‍പ്പെടുത്തേണ്ടത്.'-ക്രിക് ബസ്സിനോട് സംസാരിക്കവെ സെവാഗ് പറഞ്ഞു.

2

അവസാന സീസണില്‍ 32 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ് നേടിയത് ഹര്‍ഷല്‍ പട്ടേലായിരുന്നു. ഇത്തവണ 14 മത്സരത്തില്‍ നിന്ന് 19 വിക്കറ്റുമായി മോശമില്ലാത്ത പ്രകടനം അദ്ദേഹം കാഴ്ചവെച്ചു. 7.56 എന്ന മികച്ച ഇക്കോണമിയിലായിരുന്നു ഹര്‍ഷലിന്റെ ബൗളിങ് പ്രകടനം. ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമിലും വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന താരമാണ് ഹര്‍ഷല്‍. നന്നായി സ്ലോ ബോള്‍ ചെയ്യാനും ബൗണ്‍സറുകള്‍ എറിയാനും ഹര്‍ഷല്‍ മിടുക്കനാണ്.

3


'പ്രയാസമേറിയ ഓവറുകള്‍ എറിയാന്‍ അവന്‍ മിടുക്കനാണ്. വിക്കറ്റുകള്‍ വീഴ്ത്താനും മത്സരങ്ങള്‍ ജയിപ്പിക്കാനും കഴിവുണ്ട്. നിര്‍ണ്ണായക ഓവറുകളെറിഞ്ഞ് മത്സരത്തിന്റെ ഗതി നിര്‍ണ്ണയിക്കാന്‍ കഴിവുണ്ട്. കുറഞ്ഞ റണ്‍സ് വഴങ്ങി വിക്കറ്റ് നേടുന്ന താരങ്ങളിലൊരാളാണവന്‍. അതുകൊണ്ട് തന്നെ അവന്‍ 14-15 കോടി ക്ലബ്ബില്‍ ഉള്‍പ്പെടണമെന്നാണ് എനിക്ക് തോന്നുന്നത്. ആര്‍സിബി ഇപ്പോള്‍ ക്വാളിഫയറില്‍ കടന്നിരിക്കുന്നു. ടീം അവന് ബോണസ് കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം'-സെവാഗ് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, May 26, 2022, 18:21 [IST]
Other articles published on May 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+