Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കാര്‍ത്തിക് ഇന്ത്യക്കായി ടി20 ലോകകപ്പ് കളിച്ചേക്കും! പ്രവചിച്ച് പൊള്ളോക്ക്

ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള സര്‍പ്രൈസ് താരത്തെ പ്രവചിച്ചിരിക്കുകയാണ് സൗ്ത്താഫ്രിക്കയുടെ മുന്‍ പേസ് ഇതിഹാസം ഷോണ്‍ പൊള്ളോക്ക്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുന്ന വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിന്റെ പേരാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തില്‍ ആര്‍സിബിക്കു വേണ്ടി ഫിനിഷറുടെ റോളില്‍ കാര്‍ത്തിക് കത്തിക്കയറിയിരുന്നു.

1

ആര്‍സിബിയെ പരാജയമുഖത്തു നിന്നു കരകയറ്റി ത്രസിപ്പിക്കുന്ന വിജയം നേടിക്കൊടുക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. 23 ബോളില്‍ നിന്നും ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം പൂറത്താവാതെ 44 റണ്‍സാണ് കാര്‍ത്തിക് നേടിയത്. പ്ലെയര്‍ ഓഫ് ദി മാച്ചായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2

ഐപിഎല്ലിലെ ഇനിയുള്ള മല്‍സരങ്ങളിലും ഫോം തുടര്‍ന്നാല്‍ ദിനേശ് കാര്‍ത്തികിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ലെന്നു ഷോണ്‍ പൊള്ളോക്ക് പറഞ്ഞു.
എത്ര ഉജ്ജ്വലമായിട്ടാണ് കാര്‍ത്തിക് ഇപ്പോള്‍ പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്നത്. ഇതേ ഫോം തുടര്‍ന്നാല്‍ ഇതു പിന്നാമ്പുറത്തുള്ള ആളുകള്‍ക്കു തലവേദനയാണ്. ഒരേയൊരു പ്രശ്‌നം റിഷഭ് പന്തായിരിക്കും ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കുകയെന്നതാണ്. കാര്‍ത്തികിന്റെ ബാറ്റിങ് വളരെ മികച്ചതാണെങ്കില്‍ അദ്ദേഹം ടീമിലെത്തിയേക്കും. ഫിനിഷറുടെ റോള്‍ കാര്‍ത്തികിന് നല്‍കി ഫീല്‍ഡില്‍ ഉപയോഗിക്കുകയും ചെയ്താല്‍ മതിയെന്നു ഷോണ്‍ പൊള്ളോക്ക് വ്യക്തമാക്കി.

3

പക്ഷെ ഐപിഎല്ലിന്റെ ഈയൊരു ഘട്ടത്തില്‍ ഇന്ത്യക്കു വേണ്ടി ലോകകപ്പില്‍ കളിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദിനേശ് കാര്‍ത്തിക് ആഗ്രഹിക്കുന്നതായി ഞാന്‍ കരുതുന്നില്ല. ഓരോ മല്‍സരത്തിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കും. തന്റെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തുന്നതെന്നു ഉറപ്പ് വരുത്തുകയും ചെയ്യും. പക്ഷെ കാര്‍ത്തിക് ഇതേ തരത്തില്‍ തന്നെ തുടര്‍ന്നുള്ള മല്‍സരങ്ങളിലും പെര്‍ഫോം ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തിന്റെ പേര് ലോകകപ്പിനുള്ള ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ മുന്നിലുണ്ടാവുമെന്നും ഷോണ്‍ പൊള്ളോക്ക് നിരീക്ഷിച്ചു.

4

ഈ സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മൂന്നു മല്‍സരങ്ങളിലും വിക്കറ്റ് കാത്തത് ദിനേശ് കാര്‍ത്തികായിരുന്നു. മൂന്നു കളികളില്‍ നിന്നും 90 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. പുറത്താവാതെ നേടിയ 44 റണ്‍സാണ് കാര്‍ത്തികിന്റെ ഉയര്‍ന്ന സ്‌കോര്‍. 204.54 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. 11 ബൗണ്ടറികളും അഞ്ചു സിക്‌സറും താരം നേടി.

5

പഞ്ചാബ് കിങ്‌സുമായുള്ള സീസണിലെ ആദ്യ മല്‍സരത്തില്‍ തന്നെ ആര്‍സിബി ജഴ്‌സിയില്‍ ഇംപാക്ടുണ്ടാക്കാന്‍ കാര്‍ത്തിക്കിന് സാധിച്ചിരുന്നു. വെറും 14 ബോളില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടക്കം പുറത്താവാതെ 32 റണ്‍സാണ് അദ്ദേഹം നേടിയത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ രണ്ടാം റൗണ്ട് മല്‍സരത്തിലും കാര്‍ത്തിക് നോട്ടൗട്ടായിരുന്നു. ആര്‍സിബി റണ്‍ചേസിനൊടുവില്‍ ത്രസിപ്പി ക്കുന്ന വിജയം കൊയ്ത മല്‍സരത്തില്‍ ഏഴു ബോളില്‍ നിന്നും ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 14 റണ്‍സാണ് അദ്ദേഹം നേടിയത്.

6

അതേസമയം, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ അവസാന മല്‍സരത്തിലേക്ക് വന്നാല്‍ ആദ്യം ബാറ്റ് ചെയ്തത് രാജസ്ഥാന്‍ റോയല്‍സായിരുന്നു. മൂന്നു വിക്കറ്റിനു 169 റണ്‍സാണ് അവര്‍ നേടിയത്. ജോസ് ബട്‌ലറുടെ (70) അപരാജിത ഫിഫ്റ്റിയാണ് റോയല്‍സ് ഇന്നിങ്‌സിനു കരുത്തായത്. 47 ബോളില്‍ ആറു സിക്‌സര്‍ അദ്ദേഹം പറത്തിയിരുന്നു. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (42*), ദേവ്ദത്ത് പടിക്കല്‍ (37) എന്നിവരും തിളങ്ങി. റണ്‍ചേസില്‍ അഞ്ചു ബോളുകളും നാലു വിക്കറ്റും ബാക്കിനില്‍ക്കെ ആര്‍സിബി വിജയത്തിലെത്തുകയായിരുന്നു. ഷഹബാസ് അഹമ്മദ് (45), കാര്‍ത്തിക് (44*) എന്നിവരുടെ ഇന്നിങ്‌സുകളാണ് ആര്‍സിബിക്കു ത്രസിപ്പിക്കുന്ന ജയം നേടിക്കൊടുത്തത്

Story first published: Thursday, April 7, 2022, 10:05 [IST]
Other articles published on Apr 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+