
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മല്‍സരത്തിലെ ഉജ്ജ്വല ബൗളിങ് പ്രകടനത്തിലൂടെ വമ്പന്‍ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍. നാലോവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളാണ് കഴിഞ്ഞ സീസണിലെ പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായ താരം നേടിയത്. ഈ കളിയില്‍ രണ്ടു മെയ്ഡനുകളെറിഞ്ഞതോടെയാണ് ഹര്‍ഷല്‍ എലൈറ്റ് ക്ലബ്ബില്‍ അംഗമായി മാറിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ രണ്ടു മെയ്ഡുകളെറിഞ്ഞ രണ്ടാമത്തെ മാത്രം ബൗളറെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തെ തേടിയെത്തിയത്. നേരത്തേ ആര്‍സിബിയുടെ തന്നെ മറ്റൊരു ഫാസ്റ്റ് ബൗളറായിട്ടുള്ള മുഹമ്മദ് സിറാജ് മാത്രമാണ് ഐപിഎല്ലില്‍ ഒരിന്നിങ്‌സില്‍ രണ്ടു മെയ്ഡനുകളെറിഞ്ഞിട്ടുള്ളത്.
സിറാജിന്റെ പ്രകടനവുമായി ഹര്‍ഷലിന്റേതിനു ചില സാമ്യങ്ങളുണ്ട്. നേരത്തേ സിറാജും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ തന്നെയാണ് രണ്ടു മെയ്ഡന്‍ ഓവറുകളെറിഞ്ഞത്. 2020ലെ ഐപിഎല്ലിലായിരുന്നു സിറാജിന്റെ മാജിക്കല്‍ ബൗളിങ് പ്രകടനം. അന്നു അവിശ്വസനീയ ബൗളിങായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. നാലോവറില്‍ തുടര്‍ച്ചയായ രണ്ടു മെയ്ഡുനകളടക്കം എട്ടു റണ്‍സ് മാത്രം വഴങ്ങി സിറാജ് മൂന്നു വിക്കറ്റുകള്‍ പിഴുതിരുന്നു.

അന്നു ആദ്യം ബാറ്റ് ചെയ്ത കെകെആറിനെ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റിനു 84 റണ്‍സില്‍ കെകെആര്‍ ഒതുക്കുകയായിരുന്നു. സിറാജിന്റെ മൂന്നു വിക്കറ്റുകള്‍ കൂടാതെ യുസ്വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റുകളും വീഴ്്ത്തി. റണ്‍ചേസില്‍ 13.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി ലക്ഷ്യത്തിലെത്തുകയായിരുന്നു. സിറാജായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, ഇന്നത്തെ കളിയിലേക്കേു വന്നാല്‍ കെകെആറിനെതിരേ ആര്‍സിബി ബൗളിങ് നിരയില്‍ ഏറ്റവും മികച്ചുനിന്നത് ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരംഗയായിരുന്നു. നാലോവറില്‍ 22 റണ്‍സിനു അദ്ദേഹം നാലു വിക്കറ്റുകളെുത്തു. ആകാഷ്ദീപ് മൂന്നു വിക്കറ്റുകളും നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കെകെആറിന്െ 18.5 ഓവറില്‍ 128 റണ്‍സിനു ആര്‍സിബി ഓള്‍ഔട്ടാക്കുകയായിരുന്നു. 25 റണ്‍സെടുത്ത ആന്ദ്രെ റസ്സലാണ് ടോപ്‌സ്‌കോറര്‍. മറ്റാരും 20 റണ്‍സ് കടന്നില്ല. വാലറ്റത്ത് 18 റണ്‍സെടുത്ത ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവാണ് ബാറ്റിങില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റൊരാള്‍.
പ്ലെയിങ് ഇലവന്‍
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), അനൂജ് റാവത്ത്, വിരാട് കോലി, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, വനിന്ദു ഹസരംഗ, ഡേവിഡ് വില്ലി, ഹര്‍ഷല്‍ പട്ടേല്‍, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- വെങ്കടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ, നിതീഷ് റാണ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സാം ബില്ലിങ്‌സ്, ആന്ദ്രെ റസ്സല്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍ (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ടിം സൗത്തി, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.