
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ സ്റ്റാര്‍ സ്പിന്നറായിട്ടുള്ള റാഷിദ് ഖാന്‍ വലിയൊരു നാണക്കടിന്റെ റെക്കോര്‍ഡിന് അവകാശിയായിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സുമായുള്ള കളിയില്‍ ഡെക്കായി ക്രീസ് വിടേണ്ടി വന്നതോടെയാണിത്. ടി20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ ബാറ്ററെന്ന നാണക്കേടാണ് അഫ്ഗാനിസ്താന്റെ സൂപ്പര്‍ സ്പിന്നറുടെ പേരിലായത്. 32ാം തവണയാണ് റാഷിദ് ഈ ഫോര്‍മാറ്റില്‍ അക്കൗണ്ട് തുറക്കാനാവാതെ പുറത്തായിരിക്കുന്നത്.
നേരത്തേ 31 ഡെക്കുകളുമായി ഡെഡ് വീരനെന്ന റെക്കോര്‍ഡ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നൊപ്പം പങ്കിടുകയായിരുന്നു അദ്ദേഹം. പക്ഷെ കെകെകആറിനെതിരായ കളിയില്‍ ഫ്‌ളോപ്പായതോടെ റാഷിദ് ടി20യിലെ ഡെക്ക്മാനായി മാറുകയയിരുന്നു. ദിവസസങ്ങള്‍ക്കു മുമ്പായിരുന്നു മുംബൈ ഇന്ത്യന്‍സ് നായകനും ഇന്ത്യയുടെ സൂപ്പര്‍ താരവുമായ രോഹിത് ശര്‍മ ഐപിഎല്ലിലെ ഡെക്ക് വീരനായത്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കൡയില്‍ ആദ്യ ഓവറില്‍ തന്നെ ഹിറ്റ്മാന്‍ ക്രീസ് വിട്ടിരുന്നു. 14ാം തവണയായിരുന്നു ഐപിഎല്ലില്‍ രോഹിത്ത് പൂജ്യത്തിനു മടങ്ങിയത്.

അതേസമയം, ടി20യിലെ ഡെക്ക് വീരന്‍മാരുടെ ലിസ്റ്റെടുത്താല്‍ റാഷിദ്, നരെയ്ന്‍ എന്നിവര്‍ കഴിഞ്ഞാല്‍ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ (30 ഡെക്ക്), വിന്‍ഡീസിന്റെ തന്നെ ലെന്‍ഡ്ല്‍ സിമ്മണ്‍സ് (28 ഡെക്ക്), ഡ്വയ്ന്‍ സ്മിത്ത് (28), ഇംഗ്ലീഷ് വെടിക്കെട്ട് ഓപ്പണര്‍ അലെക്‌സ് ഹെയ്ല്‍സ് (28) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. കെകെആറിനെതിരേ രണ്ടാമത്തെ ബോളിലാണ് റാഷിദ് പുറത്തായത്. ടിം സൗത്തിയുടെ ബോളില്‍ പുള്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തെ ഉമേഷ് യാദവ് സിംപിള്‍ ക്യാച്ചിലൂടെ പുറത്താക്കി.
157 റണ്‍സ് വിജയലക്ഷ്യം
157 റണ്‍സിന്റെ വിജയലക്ഷ്യമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ഗുജറാത്ത് ടൈറ്റന്‍സ് നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങിന് ഇറങ്ങിയ ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിനു 156 റണ്‍സെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ഫിഫ്റ്റിയുമായി ടീമിന്റെ രക്ഷകനായത്. 49 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം അദ്ദേഹം 67 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഡേവിഡ് മില്ലര്‍ (27), വൃധിമാന്‍ സാഹ (25) എന്നിവരാണ് 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍.
റോയല്‍സിന്റെ തുടക്കം മോശമായിരുന്നു. ടീം സ്‌കോര്‍ എട്ടില്‍ വച്ച് ശുഭ്മാന്‍ ഗില്ലിനെ ടൈറ്റന്‍സിനു നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 75 റണ്‍സിന്റെ കൂട്ടുകെട്ടുമായാ സാഹയും ഹാര്‍ദിക്കും ചേര്‍ന്ന് ടീമിനെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നു. ഒരു ഘട്ടത്തില്‍ 180നടുത്ത് ടൈറ്റന്‍സ് നേടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അവസാന 10 ഓവറില്‍ മികച്ച ബൗളിങിലൂടെ കെകെആര്‍ അവരെ പിടിച്ചുകെട്ടുകായയിരുന്നു. ആന്ദ്രെ റസ്സലെറിഞ്ഞ അവസാന ഓവറില്‍ നാലു വിക്കറ്റുകളാണ് വീണത്. കെകെആര്‍ ബൗളിങ് നിരയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയതും അദ്ദേഹമായിരുന്നു. ടിം സൗത്തിക്കു മൂന്നു വിക്കറ്റുകള്‍ ലഭിച്ചു.