Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇടിമിന്നലാവാന്‍ ഹാര്‍ദിക്, ബൗളിങും തുടങ്ങി! മുംബൈ ഇന്ത്യന്‍സിന് അബദ്ധം പറ്റിയോ?

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിനു ശേഷം തന്നെ കൈവിട്ട മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ഞെട്ടിക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും പഴയതു പോലെ ബൗള്‍ ചെയ്യാന്‍ സാധിക്കാത്തതും കാരണമായിരുന്നു ടീമിലെ മാച്ച് വിന്നര്‍മാരില്‍ ഒരാളായ ഹാര്‍ദിക്കിനെ മുംബൈയ്ക്കു ഒഴിവാക്കേണ്ടി വന്നത്. മെഗാ ലേലത്തില്‍ അദ്ദേഹത്തെ തിരികെ വാങ്ങാമെന്ന പ്ലാനും മുംബൈയ്ക്കുണ്ടായിരുന്നു. പക്ഷെ ഇതു പാളി.

1

ലേലത്തിനു മുമ്പ് തന്നെ പുതിയ ഫ്രാഞ്ചൈസികളിലൊന്നായ ഗുജറാത്ത് ടൈറ്റന്‍സ് ഹാര്‍ദിക്കിനെ ടീമിലേക്കു കൊണ്ടുവരികയായിരുന്നു. അദ്ദേഹത്തിനു നായകസ്ഥാനവും അവര്‍ നല്‍കി. ഇപ്പോഴിതാ ഹാര്‍ദിക് പഴയതു പോലെ ബാറ്റിങും ബൗളിങും പുനരരംഭിച്ചതായി അറിയിച്ചിരിക്കുകയാണ് ടൈറ്റന്‍സ് ബൗളിങ് കോച്ച് ആശിഷ് കപൂര്‍.

2

കഴിഞ്ഞ വര്‍ഷം നവംബറില്‍ സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ഹാര്‍ദിക് മല്‍സരരംഗത്തു നിന്നും വിട്ടുനില്‍ക്കുകയാണ്. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് പഴയതു പോലെ ബൗളിങും പുനരാരംഭിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് താരം. അടുത്ത മാസം അവസാനത്തോടെ ആരംഭിക്കുന്ന ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി കളിച്ചുകൊണ്ട് ക്രിക്കറ്റിലേക്കു മടങ്ങിയെത്തുമെന്നാണ് ഹാര്‍ദിക് അറിയിച്ചിരിക്കുന്നത്.

3

കഴിഞ്ഞ രണ്ടു മാസമായി ഞാന്‍ ബഹ്‌റയ്‌നിലായിരുന്നു. ദേശീയ ടീമിനെ പരിശീലിപ്പിക്കുകയായിരുന്നു. ആശിഷ് നെഹ്‌റ (മുഖ്യ കോച്ച്) ഹാര്‍ദിക്കുമായി നിരന്തരം ബന്ധപ്പെടുകയും പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു. ലേലത്തിനു മുമ്പ് ഹാര്‍ദിക്കിനെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയതു മുതല്‍ നെഹ്‌റ ഇടയ്ക്കു ഹാര്‍ദിക്കിനെ വിളിക്കുകയും ചെയ്യാറുണ്ടായിരുന്നു. എവിടെയാണ് തനിക്കു പരിശീലന സെഷന്‍ വയ്‌ക്കേണ്ടത് എന്നതിനെക്കുറിച്ച് ഹാര്‍ദിക്കും നെഹ്‌റയുമായി സംസാരിച്ചിരുന്നുവെന്നും ഗുജറാത്ത് ടൈറ്റന്‍സിന്റെ സ്പിന്‍ ബൗളിങ് കോച്ചായ ആശിഷ് കപൂര്‍ വ്യക്തമാക്കി.

4

മാര്‍ച്ചില്‍ ആരംഭിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാംപിനു മുമ്പ് രഞ്ജി ട്രോഫിയിലെ കുറച്ചു മല്‍സരങ്ങള്‍ കളിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയോടു പറയും. താന്‍ ബൗള്‍ ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം നെഹ്‌റയോടു പറഞ്ഞിരിക്കുന്നത്. ബൗളിങ് പുനരാരംഭിക്കുക മാത്രമല്ല, വളരെ നന്നായി ബൗള്‍ ചെയ്യാനും ഇപ്പോള്‍ ഹാര്‍ദിക്കിനു കഴിയുന്നുണ്ട്. ബാറ്റിങില്‍ പ്രശ്‌നങ്ങളൊന്നുമില്ല.

5

ഇന്ത്യന്‍ ടീമില്‍ ബൗള്‍ ചെയ്തിരുന്നതു പോലെ അദ്ദേഹത്തിനു ടൈറ്റന്‍സിനു വേണ്ടിയും ബൗള്‍ ചെയ്യാനാവുമോയെന്നായിരുന്നു പ്രധാനമായും ഞങ്ങള്‍ക്കു അറിയേണ്ടിയിരുന്നത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഹാര്‍ദിക് ബാറ്റിങിനൊപ്പം ബൗളിങും ആരംഭിച്ചത് ടൈറ്റന്‍സിനു മുതല്‍ക്കൂട്ടാവും. കാരണം ഇന്ത്യയില്‍ മീഡിയം പേസറായിട്ടുള്ള ഓള്‍റൗണ്ടര്‍മാര്‍ കുറവാണ്. ഈയൊരു സന്ദര്‍ഭത്തില്‍ നിങ്ങളുടെ മനസ്സിലേക്കു വരുന്ന ഒരേയൊരു താരം ഹാര്‍ദിക്കായിരിക്കും. അതിനാല്‍ തന്നെ അദ്ദേഹം ടീമിനൊപ്പമുള്ളത് വലിയ പ്ലസ് പോയിന്റാണെന്നാണ് താന്‍ കരുതുന്നതെന്നും ആശിഷ് കപൂര്‍ കൂട്ടിച്ചേര്‍ത്തു.

6

2019ലായിരുന്നു ഹാര്‍ദിക്കിന്റെ പുറംഭാഗത്തു സാരമായി പരിക്കേറ്റത്. ഇതേ തുടര്‍ന്നു അദ്ദേഹം ശസ്ത്രക്രിയക്കും വിധേയനായിരുന്നു. അതിനു ശേഷമാണ് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ താരത്തെ അലട്ടാന്‍ ആരംഭിച്ചത്. വല്ലപ്പോഴും മാത്രമേ ഹാര്‍ദിക് ബൗള്‍ ചെയ്തിരുന്നുള്ളൂ. ഇന്ത്യയിലും യുഎഇയിലുമായി നടന്ന കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഒരോവര്‍ പോലും ബൗള്‍ ചെയ്യാന്‍ അദ്ദേഹത്തിനായില്ല.

7

എന്നിട്ടും അതിനു പിന്നാലെ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചയുമായിരുന്നു. നിരവധി പേരാണ് ഇതിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഒടുവില്‍ ലോകകപ്പിലെ ആദ്യത്തെ മല്‍സരങ്ങള്‍ക്കു ശേഷം അഫ്ഗാനിസ്താനുമായുള്ള കളിയില്‍ ഹാര്‍ദിക് ബൗള്‍ ചെയ്യുകയും ചെയ്തു. പക്ഷെ പൂര്‍ണ ഫിറ്റല്ലാതെ ബൗള്‍ ചെയ്യുന്നതിന്റെ പ്രശ്‌നങ്ങള്‍ പ്രകടമായിരുന്നു. ഇതേ തുടര്‍ന്നാണ് ലോകകപ്പിനു ശേഷം അദ്ദേഹം ഫിറ്റ്‌നസ് തിരിച്ചുപിടിക്കാനുള്ള ശ്രമം തുടങ്ങിയത്.

Story first published: Monday, February 14, 2022, 19:36 [IST]
Other articles published on Feb 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+