Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അഞ്ചു പേര്‍ കസറിയാല്‍ ആര്‍സിബി കപ്പടിക്കും! ആരൊക്കെയെന്നറിയാം

ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ ഇതുവരെ നടന്ന എല്ലാ സീസണുകളിലും കളിച്ചിട്ടും ഒരിക്കല്‍പ്പോലും കിരീടം നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമുകളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മൂന്നു തവണയാണ് അവര്‍ ഫൈനലിലെത്തിയത്. പക്ഷെ കിരീടത്തിനു കൈയെത്തുംദൂരത്തു അവര്‍ക്കു പിഴയ്ക്കുകയായിരുന്നു. വരാനിരിക്കുന്ന 15ാം സീസണിലും വലിയ പ്രതീക്ഷയോടെ തന്നെയാണ് ആര്‍സിബി ഇറങ്ങുക. വിരാട് കോലിക്കു പകരം സൗത്താഫ്രിക്കയുടെ വെറ്ററന്‍ സ്റ്റാര്‍ ബാറ്റര്‍ ഫഫ് ഡുപ്ലെസിയാണ് ആര്‍സിബിയെ ഇത്തവണ നയിക്കുന്നത്.

1

ഇതുവരെയുള്ള സീസണുകളെടുത്താല്‍ മികച്ച കളിക്കാരുടെ അഭാവം ആര്‍സിബിക്കു ഒരിക്കലുമുണ്ടായിട്ടില്ല. ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ്, ഷെയ്ന്‍ വാട്‌സന്‍ തുടങ്ങിയ ലോകോത്തര മാച്ച് വിന്നര്‍മാര്‍ അവരുടെ സംഘത്തിലുണ്ടായിരുന്നു. പുതിയ സീസണിലും ചില മികച്ച കളിക്കാര്‍ ആര്‍സിബിയുടെ കൂടാരത്തിലുണ്ട്. ഇത്തവണ ടീമിന്റെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സാധ്യതയുള്ള അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

 ഗ്ലെന്‍ മാക്‌സ്വെല്‍

ഗ്ലെന്‍ മാക്‌സ്വെല്‍

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ പുതിയ സീസണില്‍ ആര്‍സിബിയുടെ തുറുപ്പുചീട്ടുകളിലൊന്നായിരിക്കും. കഴിഞ്ഞ സീസണിനു ശേഷം വിരമിച്ച എബി ഡിവില്ലിയേഴ്‌സിന്റെ അഭാവത്തില്‍ ടീമിന്റെ ഫിനിഷറുടെ റോള്‍ മാക്‌സി ഏറ്റെടുത്തേക്കും. കഴിഞ്ഞ സീസണിലാണ് അദ്ദേഹം ആര്‍സിബിയിലേക്കു വന്നത്. മികച്ച പ്രകടനത്തിലൂടെ ആര്‍സബിയുടെ നിര്‍ണായക താരമായി മാക്‌സ്വെല്‍ മാറുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു ലേലത്തിനു മുമ്പ് അദ്ദേഹത്തെ ഫ്രാഞ്ചൈസി നിലനിര്‍ത്തുകയായിരുന്നു.

3

സ്ഥിരതയില്ലായ്മയായിരുന്നു നേരത്തേ മാക്‌സിയുടെ ഏറ്റവും വലിയ പ്രശ്‌നം. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഈ കുറവ് നികത്താന്‍ അദ്ദേഹത്തിനായിരുന്നു. വളരെ പക്വതയോടെയുള്ള മികച്ച പ്രകടനമായിരുന്നു ഓള്‍റൗണ്ടര്‍ കാഴ്ചവച്ചത്. മൂന്നാം നമ്പറില്‍ മികച്ചൊരു ബാറ്റര്‍ക്കു വേണ്ടിയുള്ള ആര്‍സിബിയുടെ കാത്തിരിപ്പ് തീര്‍ക്കാന്‍ മാക്‌സിക്കു കഴിയും. തുടക്കത്തില്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയ ശേഷം അതു മുന്നോട്ടു കൊണ്ടു പോയി അവസാനത്തിലേക്കു മികച്ച രീതിയില്‍ അവസാനിപ്പിക്കാന്‍ താരത്തിനാവും.

 ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍


ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷല്‍ പട്ടേലാണ് ആര്‍സിബിയുടെ മറ്റൊരു നിര്‍ണായക താരം. കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുത് പര്‍പ്പിള്‍ ക്യാപ്പിനു അദ്ദേഹം അവകാശിയായിരുന്നു. ബാറ്റിങ് നേരത്തേ മുതല്‍ ആര്‍സിബിയുടെ ഏറ്റവും വലിയ ശക്തിയാണ്. ന്നാല്‍ മികച്ച ഇക്കോണമി റേറ്റില്‍ ബൗള്‍ ചെയ്യുന്ന ഒരു ബൗളറുടെ അഭാവം അവര്‍ക്കുണ്ടായിരുന്നു. ഈ കുറവ് അവസാനിച്ചത് ഹര്‍ഷലിന്റെ വരവോടെയാണ്. കഴിഞ്ഞ സീസണില്‍ 15 മല്‍സരങ്ങളില്‍ നിന്നും 32 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.

5

ഡെത്ത് ഓവറുകളില്‍ മികച്ച രീതിയില്‍ ബൗള്‍ ചെയ്യാന്‍ ഹര്‍ഷലിനു കഴിയും. സ്ലോ ബോളുകളുകളാണ് താരത്തിന്റെ ഏറ്റവും വലിയ ആയുധം. പുതിയ സീസണിലും ഹര്‍ഷല്‍ ഈ പ്രകടനമാവര്‍ത്തിച്ചാല്‍ ആര്‍സിബിയുടെ കിരീടസാധ്യത വര്‍ധിക്കുമെന്നുറപ്പാണ്. ബൗളിങിനൊപ്പം വാലറ്റത്ത് ബാറ്റിങിലും മോശമല്ലാത്ത സംഭാവന നല്‍കാന്‍ അദ്ദേഹത്തിനു കഴിയും.

 ദിനേശ് കാര്‍ത്തിക്

ദിനേശ് കാര്‍ത്തിക്

പുതുതായി ടീമിലെത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ആര്‍സിബിക്കു വേണ്ടി പുതിയ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള താരമാണ്. ടൂര്‍ണമെന്റിലെ ഏറ്റവും അനുഭവസമ്പത്തുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. 2008ലെ പ്രഥ സീസണ്‍ മുതല്‍ കാര്‍ത്തിക് കളിച്ചുകൊണ്ടിരിക്കുകയാണ്. പല ഫ്രാഞ്ചൈസികള്‍ക്കുമായി 213 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം 4046 റണ്‍സും നേടിയിട്ടുണ്ട്.

7

2015ലും കാര്‍ത്തിക് ആര്‍സിബി ടീമിന്റെ ഭാഗമായിരുന്നു. ഇത്തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒഴിവാക്കിയതോടെയാണ് ലേലത്തില്‍ അദ്ദേഹത്തെ ഫ്രാഞ്ചൈസി തിരികെ വാങ്ങിയത്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ മധ്യനിരയില്‍ മികച്ച ഇന്നിങ്‌സുകളിലൂടെ ആര്‍സിബിയെ രക്ഷിക്കാനും ഫിനിഷറുടെ റോൡ തിളങ്ങുവാനും കാര്‍ത്തികിനു സാധിക്കും. പുതിയ സീസണില്‍ ടീമിന്റെ വിക്കറ്റ് കാക്കുന്നതും അദ്ദേഹമായിരിക്കും.

 ജോഷ് ഹേസല്‍വുഡ്

ജോഷ് ഹേസല്‍വുഡ്

ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡ് ഈ സീസണിലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെയും കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനായിരുന്നു. നേരത്തേ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായി അറിയപ്പെട്ടിരുന്ന ഹേസല്‍വുഡ് ഇപ്പോള്‍ ടി20 ഫോര്‍മാറ്റിലും വലിയ ഇംപാക്ടുണ്ടാക്കുന്ന ബൗളറായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ടി20 ലോകകപ്പില്‍ 11 വിക്കറ്റുകള്‍ ഹേസല്‍വുഡ് വീഴ്ത്തിയിരുന്നു. ന്യൂസിലാന്‍ഡിനെതിരായ ഫൈനലില്‍ 16 റണ്‍സിനു മൂന്നു വിക്കറ്റുമായും അദ്ദേഹം തിളങ്ങിയിരുന്നു. സിഎസ്‌കെ ടീമിനൊപ്പമുള്ള പ്രകടനം തങ്ങള്‍ക്കൊപ്പവും ഹേസല്‍വുഡ് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആര്‍സിബി.

 ഫഫ് ഡുപ്ലെസി

ഫഫ് ഡുപ്ലെസി

പുതിയ സീസണിലെ ക്യാപ്റ്റനും സൗത്താഫ്രിക്കന്‍ സൂപ്പര്‍ താരവുമായ ഫഫ് ഡുപ്ലെസിയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മറ്റൊരു നിര്‍ണായക താരം. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം മികച്ച പ്രകടനങ്ങള്‍ നടത്തിയ ശേഷമാണ് അദ്ദേഹം പുതിയ കൂടാരത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയെ നാലാം കിരീടത്തിലേക്കു നയിക്കുന്നതില്‍ ഡുപ്ലെസി നിര്‍ണായക പങ്കുവഹിച്ചിരുന്നു. 633 റണ്‍സാണ് സീസണില്‍ താരം വാരിക്കൂട്ടിയത്. സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയായിരുന്നു ഡുപ്ലെസി.

10

ക്യാപ്റ്റനെന്ന നിലയിലും നേരത്തേ സൗത്താഫ്രിക്കന്‍ ടീമിനൊപ്പം മികച്ച അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ ബാറ്റിങിനൊപ്പം ക്യാപ്റ്റന്‍സിയിലും ആര്‍സിബിയില്‍ ഡുപ്ലെസിക്കു തിളങ്ങാന്‍ കഴിയും. പുതിയ സീസണില്‍ മുന്‍ നായകന്‍ വിരാട് കോലിക്കൊപ്പം ആര്‍സിബിയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക ഡുപ്ലെസിയായിരിക്കും.

Story first published: Monday, March 14, 2022, 10:44 [IST]
Other articles published on Mar 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+