Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 10 ടീമും കരുത്തര്‍, എന്നാല്‍ വീക്ക്‌നെസുകളും ഏറെ, ഓരോ പ്രധാന ദൗര്‍ബല്യം പരിശോധിക്കാം

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയായി. ഇനി പോരാട്ടത്തിന്റെ നാളുകള്‍ക്കായുള്ള കാത്തിരിപ്പാണ്. 10 ടീമുകളും തന്ത്രം മെനഞ്ഞ് താരങ്ങളെ ടീമിലെത്തിച്ചുകഴിഞ്ഞു. ഇനി പടയൊരുക്കത്തിന്റെ സമയമാണ്. നിലവിലെ താരങ്ങളില്‍ നിന്ന് മികച്ച പ്ലേയിങ് 11നെ കണ്ടെത്തുകയെന്നതാണ് പ്രധാന വെല്ലുവിളി. ടീമുകളുടെ കരുത്ത് പരിശോധിക്കുമ്പോള്‍ 10 ടീമും ഒന്നിനൊന്ന് മെച്ചമാണ്. പ്രമുഖരെല്ലാം ഇത്തവണയും ശക്തരായ ടീമിനെത്തന്നെ ഒപ്പം കൂട്ടിയിട്ടുണ്ട്. ടീമുകള്‍ക്ക് കരുത്തിനൊപ്പം ദൗര്‍ബല്യവും ഏറെയാണ്. 10 ടീമുകളുയുടെ പ്രധാന വീക്കനെസ് എന്താണെന്ന് പരിശോധിക്കാം.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് അഞ്ച് തവണ ഐപിഎല്ലില്‍ കിരീടം നേടിയ ടീമാണ്. ഇത്തവണയും മികച്ച ടീമിനെ ഒപ്പം കൂട്ടിയിട്ടുണ്ടെങ്കിലും പാണ്ഡ്യ സഹോദരങ്ങളുടെ അഭാവം ടീമിന് തിരിച്ചടിയായേക്കും. പകരക്കാരായെത്തിയ ഫാബിയന്‍ അലനും ടിം ഡേവിഡും അത്ഭുതം കാട്ടുമെന്നത് മുംബൈയുടെ പ്രതീക്ഷയാണ്. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യയും ക്രുണാല്‍ പാണ്ഡ്യയും നടത്തിയ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ ആവര്‍ത്തിക്കുക എളുപ്പമല്ല.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെ നിലവിലെ ചാമ്പ്യന്മാരാണ്. ഇതിനോടകം നാല് കിരീടം അലമാരയിലെത്തിച്ച സിഎസ്‌കെ ഇത്തവണ തങ്ങളുടെ പഴയ പുലികളെയെല്ലാം തട്ടകത്തിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് താരങ്ങളുടെ അഭാവം ടീമിനെ ബാധിച്ചേക്കും. ഡുപ്ലെസിസ്, ഹെയ്‌സല്‍വുഡ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്ക് പകരക്കാരെ കണ്ടെത്തുക സിഎസ്‌കെയ്ക്ക് എളുപ്പമാവില്ല.

ലഖൗന് സൂപ്പര്‍ ജയ്ന്റ്‌സ്

ലഖൗന് സൂപ്പര്‍ ജയ്ന്റ്‌സ്

കെ എല്‍ രാഹുല്‍ നായകനായുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം ഇത്തവണ മികച്ച ടീമുണ്ട്. ലേലത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച ടീമുകളിലൊന്നാണ് ലഖ്‌നൗ. ഇത്തവണ അരങ്ങേറ്റത്തിനൊരുങ്ങുന്ന ലഖ്‌നൗ ടീമിന്റെ ദൗര്‍ബല്യം സ്പിന്‍ നിരയാണ്. കൃഷ്ണപ്പ ഗൗതം, രവി ബിഷ്‌നോയ് എന്നിവരെ മാത്രം സ്പിന്‍ നിരയില്‍ ആശ്രയിക്കുന്നത് ടീമിന് തിരിച്ചടിയായി മാറാന്‍ സാധ്യത കൂടുതലാണ്. മികച്ച സീനിയര്‍ സ്പിന്നര്‍മാരുടെ അഭാവം ലഖ്‌നൗവിലുണ്ട്.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

റിഷഭ് പന്ത് ക്യാപ്റ്റനായുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ കപ്പടിക്കാന്‍ കെല്‍പ്പുള്ള നിരയാണ്. ടീമിനുണ്ടായിരുന്ന ഒട്ടുമിക്ക ദൗര്‍ബല്യങ്ങളും ഇത്തവണ നികത്തിയിട്ടുണ്ട്. എന്നാല്‍ ടീമിന്റെ പേസ് നിര അല്‍പ്പം വീക്കാണ്. കഗിസോ റബാഡ, ആന്‍ റിച്ച് നോക്കിയേ, ആവേഷ് ഖാന്‍ എന്നിവരായിരുന്നു അവസാന സീസണില്‍ ടീമിനൊപ്പം കളം നിറഞ്ഞാടിയത്. എന്നാല്‍ ഇത്തവണ ശര്‍ദുല്‍ ഠാക്കൂര്‍, നോക്കിയേ, ഖലീല്‍ അഹമ്മദ്, ചേതന്‍ സക്കറിയ എന്നിവരാണുള്ളത്. ഇതിനെ ശക്തമെന്ന് വിളിക്കാനാവില്ല.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

നായകനെയടക്കം മാറ്റി പുതിയ മുഖത്തോടെയെത്തുന്ന പഞ്ചാബ് ഇത്തവണ പല പ്രമുഖരെയും ഒപ്പം കൂട്ടിയിട്ടുണ്ട്. ശിഖര്‍ ധവാനെ നായകനാക്കി 15ാം സീസണില്‍ പഞ്ചാബ് ഇറങ്ങിയേക്കും. കന്നി കിരീടം മോഹിക്കുന്ന ടീമിന്റെ പ്രധാന പ്രശ്‌നം മധ്യനിരയാണ്. മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ടീമിന്റെ മധ്യനിരയിലുണ്ട്. ഇതിന് വേണ്ടത്ര പ്രാധാന്യം ടീം നല്‍കിയില്ലെന്ന് തന്നെ വേണം കരുതാന്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

അവസാന സീസണിലെ റണ്ണറപ്പുകളായ കെകെആര്‍ മികച്ച താരങ്ങളെ ഇത്തവണ സ്വന്തമാക്കിയിട്ടുണ്ട്. ശ്രേയസ് അയ്യരെ 12.25 കോടിക്ക് സ്വന്തമാക്കിയ ടീം നായകസ്ഥാനത്തേക്കും അദ്ദേഹത്തെ പരിഗണിച്ചേക്കും. ടീമിന്റെ പ്രധാന ദൗര്‍ബല്യം ഇന്ത്യന്‍ ബാക്ക് അപ്പ് ബാറ്റ്‌സ്മാന്‍മാരുടെ കുറവാണ്. വിദേശ താരങ്ങളുണ്ടെങ്കിലും ആവിശ്യത്തിന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ടീമിനൊപ്പമില്ലെന്ന് തന്നെ പറയാം.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് ലേലത്തെ ഏറ്റവും നന്നായി ഉപയോഗിച്ച ടീമുകളിലൊന്നാണ്. പ്രഥമ സീസണിലെ ചാമ്പ്യന്മാര്‍ക്ക് പിന്നീടൊരു തവണ കൂടി കിരീടം നേടാനായിട്ടില്ല. ഇത്തവണ മികച്ച താരനിര രാജസ്ഥാനൊപ്പമുണ്ടെങ്കിലും ചില ദൗര്‍ബല്യങ്ങളുമുണ്ട്. യശ്വസി ജയ്‌സ്വാള്‍ ഉള്ളപ്പോള്‍ ദേവ്ദത്ത് പടിക്കലിനെ എവിടെ കളിപ്പിക്കുമെന്നത് പ്രധാന ചോദ്യമാണ്. മധ്യനിരയില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായി റിയാന്‍ പരാഗിനെ കളിപ്പിച്ചാല്‍ അതിനെ മണ്ടന്‍ തീരുമാനമെന്നെ പറയാനാവു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

അവസാന സീസണിലെ വലിയ തിരിച്ചടികളില്‍ നിന്ന് ഹൈദരാബാദ് കാര്യമായൊന്നും പഠിച്ചില്ലെന്നുവേണം ലേലം പൂര്‍ത്തിയാവുമ്പോള്‍ കരുതാന്‍. ടീമിന് കരുത്തിനെക്കാള്‍ കൂടുതല്‍ ദൗര്‍ബല്യമാണ്. വിശ്വസ്തരായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ കുറവാണ് പ്രധാന പ്രശ്‌നം. ഡേവിഡ് വാര്‍ണറുടെ അഭാവം ആര് നികത്തും? റാഷിദ് ഖാനെപ്പോലൊരു സ്പിന്നര്‍ക്ക് പകരക്കാരനാവാന്‍ വാഷിങ്ടണ്‍ സുന്ദറിന് സാധിക്കുമോയെന്നതും പ്രസക്തമായ ചോദ്യമാണ്. സ്പിന്‍ നിര ടീമിന്റെ വീക്കനെസ് തന്നെയാണ്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇത്തവണയെങ്കിലും കപ്പിലേക്കെത്തുമോയെന്നത് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണ്. വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞ ആര്‍സിബിയെ ഫഫ് ഡുപ്ലെസിസ് നയിക്കുമോ അതോ മറ്റാരെങ്കിലുമാണോ എന്നത് കണ്ടറിയാം. ടീമിന്റെ പ്രധാന ദൗര്‍ബല്യം മധ്യനിരയാണ്. വിശ്വസ്തരായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മധ്യനിരയിലില്ല. ഗ്ലെന്‍ മാക്‌സ് വെല്ലിനെ അമിതമായി വിശ്വസിക്കുന്നത് ടീമിന് വലിയ തിരിച്ചടിയായി മാറിയേക്കും.

ഗുജറാത്ത് ടൈറ്റന്‍സ്

ഗുജറാത്ത് ടൈറ്റന്‍സ്

ഇത്തവണ അരങ്ങേറ്റത്തിനൊരുങ്ങുന്ന ഗുജറാത്ത് ടൈറ്റന്‍സിന് ദൗര്‍ബല്യങ്ങളേറെയാണ്. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ റാഷിദ് ഖാനെ കഴിഞ്ഞാല്‍ ടി20 സ്‌പെഷ്യലിസ്റ്റുകളെന്ന് പറയാവുന്ന ആരുമില്ല. സീനിയര്‍ താരങ്ങളുടെ വലിയ നിര ഗുജറാത്തിനൊപ്പമുണ്ട്. എന്നാല്‍ ഇവര്‍ക്കൊക്കെ എത്രത്തോളം തിളങ്ങാനാവുമെന്നത് കാത്തിരുന്ന് തന്നെ അറിയണം. മുഹമ്മദ് ഷമി നയിക്കുന്ന പേസ് നിരയും ദുര്‍ബലം.

Story first published: Tuesday, February 15, 2022, 18:43 [IST]
Other articles published on Feb 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+