IPL 2022: ലേലത്തില്‍ ലഭിച്ചത് കോടികള്‍, പക്ഷെ 'നനഞ്ഞ പടക്കമായേക്കും', അഞ്ച് പേരിതാ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. 15.25 കോടി ലഭിച്ച ഇഷാന്‍ കിഷനാണ് ലേലത്തില്‍ ഏറ്റവും പ്രതിഫലം വാങ്ങിയ താരമായി മാറിയത്. ദീപക് ചഹാറിന് 14 കോടിയും ശ്രേയസ് അയ്യര്‍ക്ക് 12.5 കോടിയും ലഭിച്ചു. പല താരങ്ങള്‍ക്കും അപ്രതീക്ഷിതമായി വലിയ പ്രതിഫലം ലഭിച്ചു. പ്രത്യേകിച്ച് യുവതാരങ്ങള്‍ക്ക്. ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള വമ്പനടിക്കാരായ താരങ്ങള്‍ക്ക് വലിയ പ്രതിഫലവും ഇത്തവണ ലഭിച്ചു.
എന്നാല്‍ ഇത്തവണ മെഗാ ലേലത്തില്‍ ചില താരങ്ങള്‍ക്ക് കോടികള്‍ നല്‍കിയത് ടീമുകള്‍ക്ക് വലിയ നഷ്ടമായി മാറാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ മെഗാ ലേലത്തില്‍ കോടികള്‍ പ്രതിഫലം ലഭിക്കുകയും എന്നാല്‍ പ്രകടനംകൊണ്ട് നനഞ്ഞ പടക്കമാവുകയും ചെയ്യാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഹര്‍ഷല്‍ പട്ടേല്‍
അവസാന സീസണിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിനുടമയാണ് ഹര്‍ഷല്‍ പട്ടേല്‍. 32 വിക്കറ്റുകളുമായി ഇന്ത്യക്കാരന്റെ ഐപിഎല്ലിലെ റെക്കോഡ് വിക്കറ്റ് വേട്ട നടത്താനും ഹര്‍ഷലിനായി. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലും നിറ സാന്നിധ്യമാണ് പേസ് ഓള്‍റൗണ്ടറായ ഹര്‍ഷല്‍. അവസാന സീസണില്‍ ആര്‍സിബിയുടെ താരമായിരുന്ന ഹര്‍ഷലിനെ മെഗാ ലേലത്തിന് മുമ്പ് ടീം കൈവിട്ടെങ്കിലും 10.75 കോടിക്കാണ് ഇത്തവണ തിരിച്ചെടുത്തത്. ഇത് വലിയ നഷ്ട കച്ചവടമായി ഇത്തവണ മാറിയേക്കാം. മുംബൈയിലാണ് ഇത്തവണ ഐപിഎല്ലിലെ കൂടുതല്‍ മത്സരങ്ങളും നടക്കാന്‍ സാധ്യത. അങ്ങനെയാണെങ്കില്‍ ഹര്‍ഷല്‍ നന്നായി തല്ലുവാങ്ങിക്കൂട്ടാന്‍ സാധ്യതയുണ്ട്.

പ്രസിദ്ധ് കൃഷ്ണ
ഏകദിന, ടെസ്റ്റ് ബൗളറെന്ന നിലയില്‍ പ്രസിദ്ധ് കൃഷ്ണയെ മികച്ചവനെന്ന് വിളിക്കാമെങ്കിലും ടി20യില്‍ കാര്യങ്ങളങ്ങനയെല്ല. അവസാന സീസണില്‍ കെകെആറിന്റെ ഭാഗമായിരുന്നു പ്രസിദ്ധ്. ഡെത്ത് ഓവറിലും ന്യൂ ബോളിലും മികച്ചവനാണെങ്കിലും റണ്‍സ് വിട്ടുകൊടുക്കാന്‍ താരം യാതൊരു മടിയും കാട്ടാറില്ല. 10.96 ആണ് ഇക്കോണമി. ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് 10 കോടിക്കാണ് പ്രസിദ്ധിനെ സ്വന്തമാക്കിയത്. താരത്തിന്റെ ടി20 കണക്കുകള്‍ പരിശോധിക്കുമ്പോള്‍ താരത്തിന് വലിയ മികവ് കാട്ടാനാവുമോയെന്നത് കണ്ടറിയണം.

ടിം ഡേവിഡ്
വെടിക്കെട്ട് ബാറ്റ്‌സ്മാനായ ടിം ഡേവിഡ് അവസാന സീസണില്‍ ആര്‍സിബിയുടെ ഭാഗമായിരുന്നു. ഒരു മത്സരം മാത്രമാണ് അദ്ദേഹം ആര്‍സിബിക്കായി കളിച്ചത്. ഇത്തവണ മുംബൈ ഇന്ത്യന്‍സ് 8.25 കോടിക്കാണ് താരത്തെ സ്വന്തമാക്കിയത്. സിംഗപ്പൂരുകാരനായ താരം വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ളവനാണെങ്കിലും സ്ഥിരത പ്രശ്‌നമാണ്. ഐപിഎല്ലില്‍ അനുഭവസമ്പത്തുമില്ല. അതുകൊണ്ട് തന്നെ 25കാരനായ താരത്തെ വമ്പന്‍ പ്രതിഫലത്തില്‍ സ്വന്തമാക്കിയത് മുംബൈക്ക് നഷ്ട കച്ചവടമായി മാറാനുള്ള സാധ്യതകളേറെയാണ്.

ദേവ്ദത്ത് പടിക്കല്‍
അവസാന സീസണില്‍ ആര്‍സിബിയുടെ താരമായിരുന്ന ദേവ്ദത്ത് പടിക്കലിനെ മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയത്. യശ്വസി ജയ്‌സ്വാള്‍ ടീമിലുണ്ടായിരുന്നിട്ടും ദേവ്ദത്ത് പടിക്കലിനെ രാജസ്ഥാന്‍ ടീമിലെത്തിച്ചതിനെതിരേ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 7.75 കോടിക്കാണ് രാജസ്ഥാന്‍ ദേവ്ദത്തിനെ സ്വന്തമാക്കിയത്. അവസാന സീസണില്‍ 400 റണ്‍സ് നേടിയ താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 125 ആയിരുന്നു. പ്രതിഭാശാലിയാണെങ്കിലും ഉയര്‍ന്ന സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ മികവില്ലാത്ത താരമാണ് ദേവ്ദത്ത്. അതുകൊണ്ട് തന്നെ രാജസ്ഥാന്റെ നീക്കം നഷ്ട കച്ചവടമായി മാറാന്‍ സാധ്യതകളേറെയാണ്.

രാഹുല്‍ തെവാത്തിയ
സ്പിന്‍ ഓള്‍റൗണ്ടറായ രാഹുല്‍ തെവാത്തിയ 2020 സീസണില്‍ ഗംഭീര പ്രകടനം നടത്തിയതോടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാല്‍ അവസാന സീസണില്‍ അദ്ദേഹം നിരാശപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 9 കോടിക്ക് തെവാത്തിയയെ ടീമിലെത്തിച്ച് വലിയ നഷ്ട കച്ചവടമായി മാറിയേക്കും. ഫിനിഷറെന്ന നിലയില്‍ വിശ്വസ്തനെന്ന് വിളിക്കാനാവാത്ത താരം വണ്‍ സീസണ്‍ വണ്ടറാണ്. അതുകൊണ്ട് തന്നെ തെവാത്തിയ നിരാശപ്പെടുത്താന്‍ സാധ്യതകളേറെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications