For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സൂപ്പര്‍ ഓവറില്‍ ആര് പന്തെറിയും ? 10 ടീമുകളുടെയും വിശ്വസ്തരെ അറിയാം

ഇത്തവത്തെ ടീമുകളെ പരിഗണിച്ച് ഓരോ ടീമുകളുടെയും വിശ്വസ്തരായ സൂപ്പര്‍ ഓവര്‍ ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ഇന്ന് ആരംഭിക്കുകയാണ്. നിരവധി സവിശേഷതകളുള്ള സീസണായാണ് 15ാം സീസണ്‍ ആരാധകരിലേക്കെത്തുന്നത്. 2011ന് ശേഷം 10 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യത്തെ സീസണെന്നതാണ് പ്രധാന സവിശേഷത. കൂടാതെ മങ്കാദിങ് നിയമങ്ങളടക്കം മാറ്റം വന്നതും ഇത്തവണത്തെ ഐപിഎല്ലിനെ കൂടുതല്‍ ആവേശകരമാക്കും. ക്രിസ് ഗെയ്ല്‍, സുരേഷ്, എബി ഡിവില്ലിയേഴ്സ് എന്നിവരില്ലെന്നതും എംഎസ് ധോണി, വിരാട് കോലി എന്നിവര്‍ ക്യാപ്റ്റന്മാരായി ഇല്ലെന്നതും ഇത്തവണ ആരാധകര്‍ക്ക് വലിയ നഷ്ട ബോധമുണ്ടാക്കുന്ന കാര്യങ്ങളാണ്.

1

മെഗാ ലേലത്തിന് ശേഷം നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ പല ടീമുകളിലും വലിയ മാറ്റങ്ങളാണുണ്ടായിട്ടുള്ളത്. അവസാന സീസണ്‍വരെ അടുത്ത സപഹൃത്തുക്കളായിരുന്ന പല താരങ്ങളും ഇത്തവണ എതിരാളികളാണ്. 10 ടീമും ഒന്നിനൊന്ന് ശക്തമാണെന്ന് പറയാം. അതുകൊണ്ട് ഇഞ്ചോടിഞ്ച് പോരാട്ടം ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. പല മത്സരങ്ങളും സൂപ്പര്‍ ഓവറിലേക്ക് നീളാനും സാധ്യതയുണ്ട്. ഇത്തവത്തെ ടീമുകളെ പരിഗണിച്ച് ഓരോ ടീമുകളുടെയും വിശ്വസ്തരായ സൂപ്പര്‍ ഓവര്‍ ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ ഓവറില്‍ പന്തേല്‍പ്പിക്കുക ജസ്പ്രീത് ബുംറയെയാവും. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ബുംറ. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാന്‍ അസാധ്യമികവുള്ള ബുംറ ഇന്ത്യന്‍ ടീമിനായും മുംബൈക്കായും ഇതിനോടകം സൂപ്പര്‍ ഓവര്‍ എറിഞ്ഞ് മികവ് തെളിയിച്ചിട്ടുണ്ട്. പൊതുവേ റണ്‍സ് വഴങ്ങാന്‍ വലിയ പിശുക്കുള്ള ബൗളറാണ് ബുംറ. 106 മത്സരത്തില്‍ നിന്ന് 130 വിക്കറ്റാണ് ബുംറയുടെ പേരിലുള്ളത്. ഇന്ത്യക്കായി 57 മത്സരത്തില്‍ നിന്ന് 67 വിക്കറ്റും ബുംറ വീഴ്ത്തിയിട്ടുണ്ട്. 10 ടീമുകളെ പരിഗണിച്ചാലും സൂപ്പര്‍ ഓവറില്‍ നിലവിലെ ഏറ്റവും മികച്ച ബൗളറെന്ന് ബുംറയെ വിശേഷിപ്പിക്കാം.

ചെന്നൈ സൂപ്പര്‍ കിങ്സ്

ചെന്നൈ സൂപ്പര്‍ കിങ്സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലും ഫേവറേറ്റുകളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. അവസാന സീസണിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ഇത്തവണ രവീന്ദ്ര ജഡേജയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാവും കളിക്കുക. സിഎസ്‌കെ സൂപ്പര്‍ ഓവറിലേക്കെത്തിയാല്‍ ഏറ്റവും വിശ്വാസം അര്‍പ്പിക്കുക ഡ്വെയ്ന്‍ ബ്രാവോയിലാവും. സീനിയര്‍ പേസറായ താരം ഇതിനോടകം നിരവധി സൂപ്പര്‍ ഓവറുകളില്‍ പന്തെറിഞ്ഞ് മികവ് തെളിയിച്ചിട്ടുണ്ട്. സ്ലോ ബോളും യോര്‍ക്കറും ബൗണ്‍സറുമെല്ലാം നന്നായി എറിയാന്‍ കെല്‍പ്പുള്ള ബ്രാവോ ഇത്തവണയും ടീമിന്റെ ഭാഗമായുണ്ട്. 151 മത്സരത്തില്‍ നിന്ന് 167 വിക്കറ്റ് ബ്രാവോ ഇതിനോടകം ഐപിഎല്ലില്‍ നേടിയിട്ടുണ്ട്.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണയും കരുത്തരുടെ നിരയാണ്. റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി നിരയില്‍ സൂപ്പര്‍ ഓവര്‍ എറിയാന്‍ സാധ്യത ആന്റിച്ച് നോക്കിയേയാണ്. കഗിസോ റബാദയെ മെഗാ ലേലത്തിന് മുമ്പ് ഒഴിവാക്കിയ ഡല്‍ഹി നോക്കിയേയെയാണ് നിലനിര്‍ത്തിയത്. ഇത്തവണ ഡല്‍ഹിയുടെ പേസ് നിരയെ നിയന്ത്രിക്കുക തന്നെ നോക്കിയേയാണ്. 24 ഐപിഎല്ലില്‍ നിന്ന് 34 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 7.65 ആണ് താരത്തിന്റെ ഇക്കോണമി.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബൗളിങ് നിര എപ്പോഴും വലിയ വിമര്‍ശനം ഏറ്റുവാങ്ങുന്നവരാണ്. ഇത്തവണ മികച്ച താരങ്ങളെ ഒപ്പം കൂട്ടാന്‍ ആര്‍സിബിക്കായിട്ടുണ്ട്. പ്രത്യേകിച്ച് ബൗളര്‍മാരെ. ഇത്തവണ ആര്‍സിബി ടീമില്‍ നിന്ന് സൂപ്പര്‍ ഓവറില്‍ പന്തെറിയാന്‍ സാധ്യത മുഹമ്മദ് സിറാജാണ്. ഇന്ത്യന്‍ ടീമിനൊപ്പവും മികച്ച പ്രകടനം നടത്തുന്ന സിറാജിനെ ആര്‍സിബി മെഗാ ലേലത്തിന് മുമ്പ് നിലനിര്‍ത്തിയിരുന്നു. ന്യൂബോളില്‍ മികച്ച റെക്കോഡ് സിറാജിനുണ്ടെങ്കിലും ഡെത്ത് ഓവറിലെ പ്രകടനം അത്ര മികച്ചതല്ല. ജോഷ് ഹെയ്‌സല്‍വുഡിനെയും ആര്‍സിബിക്ക് പരിഗണിക്കാവുന്നതാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

രണ്ട് തവണ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അടിമുടി മാറ്റങ്ങളോടെയാണ് ഇത്തവണയെത്തുന്നത്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ മികച്ച താരനിരയുണ്ട്. സൂപ്പര്‍ ഓവറിലേക്ക് മത്സരമെത്തിയാല്‍ കെകെആര്‍ ഏറ്റവും വിശ്വസ്തനായി പന്തേല്‍പ്പിക്കുക സുനില്‍ നരെയ്‌നെയാവും. സൂപ്പര്‍ ഓവര്‍ മെയ്ഡനാക്കിയിട്ടുള്ള അപൂര്‍വ്വതാരമാണ് നരെയ്ന്‍. റണ്‍സ് വിട്ടുകൊടുക്കാന്‍ നല്ല മടിയുള്ള നരെയ്ന്‍ ടീമിന്റെ അഭിവാജ്യ ഘടകമാണ്. പേസറെ പരിഗണിച്ചാല്‍ പാറ്റ് കമ്മിന്‍സിനെയാവും കെകെആര്‍ പന്തേല്‍പ്പിക്കുക.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

ഇത്തവണ അടിമുടി മാറ്റങ്ങളോടെയാണ് പഞ്ചാബ് കിങ്‌സ് എത്തുന്നത്. പഞ്ചാബിന്റെ സൂപ്പര്‍ ഓവര്‍ എറിയാന്‍ ഇത്തവണയെത്തുക കഗിസോ റബാഡയാവും. ഡല്‍ഹി ക്യാപിറ്റല്‍സ് പേസറായ റബാഡയെ മെഗാലേലത്തിലാണ് പഞ്ചാബ് സ്വന്തമാക്കിയത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് റബാഡ. 50 ഐപിഎല്ലില്‍ നിന്ന് 76 വിക്കറ്റ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ഡെത്ത് ഓവറില്‍ നേരിടാന്‍ വളരെ പ്രയാസമുള്ള ബൗളര്‍കൂടിയാണ് അദ്ദേഹം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇത്തവണ ടീം കരുത്തില്‍ അല്‍പ്പം പിന്നിലാണ്. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, റാഷിദ് ഖാന്‍ എന്നിവര്‍ക്ക് ഉത്തമ പകരക്കാരെ കണ്ടെത്താന്‍ ഹൈദരാബാദിന് സാധിച്ചില്ല. മികച്ച ബൗളര്‍മാരുള്ള ഹൈദരാബാദിനായി സൂപ്പര്‍ ഓവര്‍ എറിയാന്‍ ഭുവനേശ്വര്‍ കുമാര്‍ തന്നെയാവും എത്തുക. അനുഭവസമ്പന്നനായ പേസറാണ് ഭുവി. 132 മത്സരത്തില്‍ നിന്ന് 142 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

ഇത്തവണ തകര്‍പ്പന്‍ ടീമുമായാണ് പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ വരവ്. സഞ്ജു സാംസണ്‍ നയിക്കുന്ന ടീമിന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒന്നിനൊന്ന് മെച്ചം. സൂപ്പര്‍ ഓവറിലേക്കെത്തിയാല്‍ രാജസ്ഥാന്‍ കൂടുതല്‍ ആശ്രയിക്കുക ട്രന്റ് ബോള്‍ട്ടിനെയാവും. അവസാന സീസണില്‍ മുംബൈക്കായി തിളങ്ങിയ ബോള്‍ട്ടിനെ മെഗാ ലേലത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കുകയുമായിരുന്നു. 62 മത്സരത്തില്‍ നിന്ന് 76 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്

ഇത്തവണ ടൂര്‍ണമെന്റിലേക്കെത്തിയ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് മികച്ച താരനിരയുള്ള ടീമാണ്. കന്നി സീസണില്‍ത്തന്നെ കിരീടത്തിലേക്കെത്താന്‍ ലഖ്‌നൗവിന് മികവുണ്ട്. അവസാന സീസണില്‍ ഡല്‍ഹിക്കായി തിളങ്ങിയ ആവേഷ് ഖാനെ മെഗാ ലേലത്തില്‍ ലഖ്‌നൗ സ്വന്തമാക്കുകയായിരുന്നു. സൂപ്പര്‍ ഓവറിലേക്കെത്തിയാല്‍ ലഖ്‌നൗ ആവേഷ് ഖാനിലാവും വിശ്വാസം അര്‍പ്പിക്കുക. 25 മത്സരത്തില്‍ നിന്ന് 29 വിക്കറ്റാണ് ആവേഷിന്റെ പേരിലുള്ളത്.

ഗുജറാത്ത് ടൈറ്റന്‍സ്

ഗുജറാത്ത് ടൈറ്റന്‍സ്

ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ വിശ്വസ്തനായ ബൗളര്‍ മുഹമ്മദ് ഷമിയാണ്. സൂപ്പര്‍ ഓവറിലേക്ക് മത്സരം നീണ്ടാല്‍ മുഹമ്മദ് ഷമിയെയാവും ഗുജറാത്ത് പന്തേല്‍പ്പിക്കാന്‍ സാധ്യത. മുംബൈ ഇന്ത്യന്‍സിനെതിരേ പഞ്ചാബിനായി സൂപ്പര്‍ ഓവര്‍ എറിഞ്ഞ് കൈയടി നേടാന്‍ ഷമിക്കായിട്ടുണ്ട്. അനുഭവസമ്പന്നനായ താരമായ അദ്ദേഹത്തെ മെഗാ ലേലത്തില്‍ ഗുജറാത്ത് സ്വന്തമാക്കുകയായിരുന്നു. 77 മത്സരത്തില്‍ നിന്ന് 79 വിക്കറ്റാണ് ഷമി നേടിയിട്ടുള്ളത്.

Story first published: Saturday, March 26, 2022, 15:31 [IST]
Other articles published on Mar 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+