
റുതുരാജ് ഗെയ്ക്‌വാദ്
അവസാന സീസണിലെ ഓറഞ്ച് ക്യാപ്പിനുടമയാണ് റുതുരാജ് ഗെയ്ക് വാദ്. 2020 സീസണിന്റെ അവസാനത്തോടെ ശ്രദ്ധ പിടിച്ചുപറ്റിയ താരം അവസാന സീസണില്‍ സിഎസ്‌കെയെ കിരീടം ചൂടിക്കുന്നതില്‍ നിര്‍ണ്ണായക പങ്കും വഹിച്ചു. 635 റണ്‍സാണ് അദ്ദേഹം നേടിയത്. ഓപ്പണറായി ഇറങ്ങി വലിയ ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുള്ള താരത്തിനെ ആറ് കോടി രൂപയ്ക്കാണ് സിഎസ്‌കെ നിലനിര്‍ത്തിയത്. ടീം ഒഴിവാക്കിയിരുന്നെങ്കില്‍ 10 കോടിക്ക് മുകളില്‍ അദ്ദേഹത്തിന് പ്രതിഫലം ലഭിക്കുമെന്നുറപ്പാണ്. എന്നാല്‍ ടീമുമായുള്ള വൈകാരിക ബന്ധത്തെത്തുടര്‍ന്ന് പ്രതിഫലം നോക്കാതെ അദ്ദേഹം ടീമില്‍ തുടരുകയായിരുന്നു.

ജസ്പ്രീത് ബുംറ
ആധുനിക ടി20 പേസര്‍മാരില്‍ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ബുംറ. റണ്‍സ് വിട്ടുകൊടുക്കാന്‍ വലിയ പിശുക്കുകാട്ടുന്ന ബുംറ തുടര്‍ യോര്‍ക്കറുകളുമായി ബാറ്റ്‌സ്മാന്‍മാരുടെ ഉറക്കം കെടുത്തും. ഡെത്ത് ഓവറുകളില്‍ ബുംറയുടെ മികവാണ് പല മത്സരങ്ങളിലും മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലേക്ക് നയിച്ചത്. മുംബൈയുടെ അഞ്ച് കിരീട നേട്ടത്തിന് പിന്നിലും നന്നായി അധ്വാനിച്ച താരത്തെ 12 കോടിക്കാണ് മുംബൈ നിലനിര്‍ത്തിയത്. ബുംറയെ ലേലത്തിലേക്കെത്തിച്ചാല്‍ ലേല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക തന്നെ അദ്ദേഹത്തിന് ലഭിക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ടീമിനോടുള്ള താല്‍പ്പര്യംകൊണ്ട് 12 കോടി രൂപക്ക് അദ്ദേഹം ടീമില്‍ തുടരുകയാണ്.

കീറോണ്‍ പൊള്ളാര്‍ഡ്
ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വലിയ താരമൂല്യമുള്ള താരമാണ് കീറോണ്‍ പൊള്ളാര്‍ഡ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നായകസ്ഥാനം വഹിക്കുന്ന പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്. മീഡിയം പേസ് ഓള്‍റൗണ്ടറായ പൊള്ളാര്‍ഡ് ലേലത്തിലേക്കെത്തിയാല്‍ 10 കോടിക്ക് മുകളില്‍ നല്‍കാന്‍ ഏത് ഫ്രാഞ്ചൈസിയും തയ്യാറാവും. എന്നാല്‍ ആറ് കോടി രൂപക്കാണ് പൊള്ളാര്‍ഡിനെ മുംബൈ നിലനിര്‍ത്തുന്നത്. ലേലത്തിലേക്കെത്തിയാല്‍ പൊള്ളാര്‍ഡിന് ഇതിലും കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്നുറപ്പ്. എന്നാല്‍ ടീമിനോടുള്ള ഇഷ്ടംകൊണ്ടാണ് അദ്ദേഹം ടീം മാറാതെ മുംബൈക്കൊപ്പം തുടരുന്നത്.

സുനില്‍ നരെയ്ന്‍
ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള സ്പിന്‍ ഓള്‍റൗണ്ടറാണ് സുനില്‍ നരെയ്ന്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ നരെയ്ന്‍ ലേലത്തിലേക്കെത്തിയാല്‍ 10 കോടിക്ക് മുകളില്‍ ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ആറ് കോടി രൂപക്കാണ് കെകെആര്‍ അദ്ദേഹത്തെ നിലനിര്‍ത്തിയത്. ലേലത്തില്‍ പോയാല്‍ കോടികള്‍ ലഭിക്കുമെന്ന നരെയ്‌ന് അറിയാമെങ്കിലും കെകെആറിനൊപ്പം തുടരാനുള്ള ആഗ്രഹം കൊണ്ടാണ് അദ്ദേഹം ഈ തുകയ്ക്ക് ടീമിനൊപ്പം തുടരുന്നത്. പന്തുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും വെടിക്കെട്ട് തീര്‍ക്കാന്‍ നരെയ്‌ന് മികവുണ്ട്.

ആന്റിച്ച് നോക്കിയേ
ആധുനിക ടി20 പേസര്‍മാരില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ബൗളറാണ് ദക്ഷിണാഫ്രിക്കയുടെ ആന്‍ റിച്ച് നോക്കിയേ. ഡല്‍ഹി ക്യാപിറ്റല്‍സ് അദ്ദേഹത്തെ നിലനിര്‍ത്തിയത് 6.5 കോടി രൂപക്കാണ്. ലേലത്തില്‍ പോയാല്‍ 10 കോടിക്ക് മുകളില്‍ നല്‍കാന്‍ ഒട്ടുമിക്ക ഫ്രാഞ്ചൈസിയും തയ്യാറാവും. എന്നാല്‍ ഡല്‍ഹിയില്‍ തുടരാനുള്ള താല്‍പര്യം കൊണ്ടാണ് 6.5 കോടിക്ക് ടീമില്‍ തുടരാന്‍ അദ്ദേഹം സമ്മതിച്ചതെന്ന് ഉറപ്പ്. മെഗാ ലേലത്തില്‍ നോക്കിയേ ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ റെക്കോഡ് പ്രതിഫലം തന്നെ അദ്ദേഹത്തിന് ലഭിക്കുമായിരുന്നു.


Click it and Unblock the Notifications
