Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'നിലവിലെ ബൗളിങ് കരുത്ത് പോരാ', 2023ല്‍ പുതിയ പേസര്‍മാരെ വേണം, നാല് ടീമുകളിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പല സൂപ്പര്‍ ടീമുകള്‍ക്കും മറക്കാനാവാത്ത സീസണാണ്. പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ പല വമ്പന്മാര്‍ക്കും സാധിക്കാതെ പോയി. അഞ്ച് തവണ ചാമ്പ്യന്മാരായ രോഹിത് ശര്‍മ ക്യാപ്റ്റനായുള്ള മുംബൈ ഇന്ത്യന്‍സ് ഇത്തവണ അവസാന സ്ഥാനത്തും നാല് തവണ ചാമ്പ്യന്മാരായ എംഎസ് ധോണിയുടെ സിഎസ്‌കെ ഒമ്പതാം സ്ഥാനത്തുമായാണ് ഫിനിഷ് ചെയ്തത്. രണ്ട് തവണ ചാമ്പ്യന്മാരായ കെകെആര്‍ ഏഴാം സ്ഥാനത്തും ഒരു തവണ കിരീടം നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ടാം സ്ഥാനത്തുമായിരുന്നു.

ഇത്തവണ പല ടീമുകള്‍ക്കും തിരിച്ചടിയായത് മികച്ച പേസര്‍മാരുടെ അഭാവമാണ്. പ്രതീക്ഷക്കൊത്ത് ബൗളിങ് നിര ഉയരാത്തതാണ് വമ്പന്മാരെ പിന്നോട്ടടിക്കാന്‍ കാരണമെന്ന് പറയാം. അതുകൊണ്ട് തന്നെ അടുത്ത സീസണില്‍ പല ടീമുകളുടെയും ബൗളിങ് നിരയില്‍ വലിയ അഴിച്ചുപണികള്‍ നടന്നേക്കാം. 2023 സീസണില്‍ പേസ് നിരയില്‍ മാറ്റം വരുത്താന്‍ സാധ്യതയുള്ള ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

ഇത്തവണ മുംബൈ ഇന്ത്യന്‍സ് ഏറ്റവും അവസാന സ്ഥാനക്കാരാവാനുള്ള കാരണങ്ങളിലൊന്ന് പേസ് നിരയുടെ മോശം പ്രകടനമാണ്. ഡാനിയല്‍ സാംസിനെ അടുത്ത സീസണിലും മുംബൈ നിലനിര്‍ത്തിയേക്കും. ജസ്പ്രീത് ബുംറക്കൊപ്പം ജോഫ്രാ ആര്‍ച്ചറും എത്തുന്നതോടെ മുംബൈ പേസ് നിര ശക്തം. എന്നാല്‍ റില്ലി മെറീഡിത്ത്, ജയദേവ് ഉനദ്ഘട്ട്, ബേസില്‍ തമ്പി എന്നീ പേസര്‍മാരെ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് പകരക്കാരെ മുംബൈക്ക് കണ്ടെത്തേണ്ടതായുണ്ട്. അടുത്ത സീസണില്‍ രണ്ട് പുതിയ പേസര്‍മാരെയെങ്കിലും മുംബൈക്ക് വേണ്ടിവരും.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന സീസണായിരുന്നു ഇത്. അടുത്ത സീസണില്‍ വലിയ മാറ്റം പ്രതീക്ഷിക്കുന്ന കെകെആറിന് പുതിയ പേസര്‍മാരെ എന്തായാലും വേണ്ടിവരും. നിലവിലെ പേസര്‍മാരെ ഉമേഷ് യാദവ്, ടിം സൗത്തി, പാറ്റ് കമ്മിന്‍സ്, ശിവം മാവി എന്നിവരെയെല്ലാം കെകെആര്‍ ഒഴിവാക്കാനാണ് സാധ്യത. പുതിയൊരു പേസ് നിരയെത്തന്നെ കെകെആര്‍ സൃഷ്ടിക്കേണ്ടതായുണ്ട്. സ്പിന്‍ നിരയില്‍ നിന്ന് വരുണ്‍ ചക്രവര്‍ത്തിയേയും ടീം ഒഴിവാക്കിയേക്കും. ബാറ്റിങ് നിരയില്‍ അജിന്‍ക്യ രഹാനെ, ആരോണ്‍ ഫിഞ്ച് എന്നിവരേയും കെകെആര്‍ കൈവിടുമെന്നുറപ്പ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഈ സീസണില്‍ നിരാശപ്പെടുത്തിയ സ്എസ്‌കെയുടെ വലിയ പൊളിച്ചെഴുത്ത് ടീമില്‍ വരുത്തിയേക്കും. ഇത്തവണ ടീമിനൊപ്പമുണ്ടായിരുന്ന ക്രിസ് ജോര്‍ദാനെയും ഡ്വെയ്ന്‍ പ്രിട്ടോറിയസിനെയും കെ എം ആസിഫിനേയും സിഎസ്‌കെ ഒഴിവാക്കിയേക്കും. അനുഭവസമ്പന്നരായ സൂപ്പര്‍ പേസര്‍മാരെ സിഎസ്‌കെയ്ക്ക് ആവിശ്യമുണ്ട്. പരിക്കിനെത്തുടര്‍ന്ന് ഈ സീസണില്‍ നഷ്ടമായ ദീപക് ചഹാര്‍ അടുത്ത സീസണില്‍ തിരിച്ചെത്തിയാലും സിഎസ്‌കെ ബൗളിങ് നിരയെ ശക്തമെന്ന് വിളിക്കാനാവില്ല.

സിമര്‍ജീത് സിങ്, മുകേഷ് ചൗധരി എന്നിവര്‍ ഈ സീസണില്‍ തിളങ്ങിയെങ്കിലും വിശ്വസ്തരെന്ന് വിളിക്കാനാവില്ല. അടുത്ത സീസണില്‍ ഗംഭീര തിരിച്ചുവരവ് നടത്താന്‍ സിഎസ്‌കെയ്ക്ക് മികച്ചൊരു പേസ് ബൗളിങ് നിരയെത്തന്നെ ഒപ്പം കൂട്ടണം. ബാറ്റിങ് നിരയില്‍ റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു എന്നിവരേയും സിഎസ്‌കെ ഒഴിവാക്കിയേക്കും.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

അടുത്ത സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും മികച്ച പേസ് ബൗളര്‍മാരെ ആവിശ്യമാണ്. ജോഷ് ഹെയ്‌സല്‍വുഡ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുണ്ടെങ്കിലും മികച്ചൊരു മൂന്നാം പേസര്‍ ആര്‍സിബിക്കില്ല. മുഹമ്മദ് സിറാജ് ചെണ്ടയായതിനാല്‍ത്തന്നെ താരത്തെ ഒഴിവാക്കിയേക്കും. സിദ്ധാര്‍ത്ഥ് കൗളിനേയും ആര്‍സിബി ഒഴിവാക്കുമ്പോള്‍ പകരക്കാരെ ആവിശ്യമാണ്. അനുഭവസമ്പന്നായ ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളര്‍മാരെയാണ് ആര്‍സിബിക്ക് ആവിശ്യം.

Story first published: Saturday, May 28, 2022, 14:54 [IST]
Other articles published on May 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+