Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പകരക്കാരായി ടീമിലെത്തി, അടുത്ത സീസണിലും നിലനിര്‍ത്തപ്പെട്ടേക്കും, നാല് പേരിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പ്ലേ ഓഫിലേക്ക് കടക്കുകയാണ്. 10 പേര്‍ പങ്കെടുത്ത ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടന്ന ഐപിഎല്ലില്‍ ഇത്തവണ പ്രമുഖരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, കെകെആര്‍ എന്നിവരെല്ലാം പിന്നോട്ട് പോയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ആര്‍സിബി എന്നിവരാണ് പ്ലേ ഓഫ് ടിക്കറ്റെടുത്തത്. പ്ലേ ഓഫില്‍ ഗുജറാത്തും രാജസ്ഥനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ലഖ്‌നൗവും ആര്‍സിബിയും തമ്മിലാണ് മത്സരം.

ഇത്തവണ പല താരങ്ങള്‍ക്കും പരിക്കിനെത്തുടര്‍ന്ന് സീസണില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. സിഎസ്‌കെ 14 കോടിക്ക് ടീമിലെത്തിച്ച ദീപക് ചഹാര്‍വരെ പരിക്കിന്റെ പിടിയിലായിരുന്നു. ഇത്തവണ പാതിവഴിയില്‍ പകരക്കാരുടെ റോളില്‍ ടീമിലേക്കെത്തിയ ചില താരങ്ങളുണ്ട്. ലഭിച്ച അവസരത്തെ ഇവരില്‍ പലരും നന്നായി മുതലാക്കുകയും ചെയ്തു. പകരക്കാരായി ടീമിലെത്തുകയും അടുത്ത സീസണില്‍ നിലനിര്‍ത്തപ്പെടുകയും ചെയ്യാന്‍ സാധ്യതയുള്ള നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മതീഷ പതിരണ

മതീഷ പതിരണ

ഇത്തവണ സിഎസ്‌കെ പാതിവഴിയില്‍ ടീമിലേക്കെത്തിച്ച താരമാണ് മതീഷ പതിരണ. ശ്രീലങ്കയുടെ യുവ പേസര്‍ ബൗളിങ് ആക്ഷന്‍കൊണ്ട് ലസിത് മലിംഗയെ ഓര്‍മ്മിപ്പിക്കുന്ന താരമാണ്. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാന്‍ കഴിവുള്ള താരത്തിന് ഭേദപ്പെട്ട വേഗവുമുണ്ട്. ബേബി മലിംഗ വിശേഷണം നേടിയ പതിരണ ഇതിനോടകം തന്നെ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം വലിയ മാറ്റങ്ങള്‍ക്കൊരുങ്ങുന്ന സിഎസ്‌കെ പതിരണയെ നിലനിര്‍ത്തിയേക്കും. ക്രിസ് ജോര്‍ദാനെ ഒഴിവാക്കി പതിരണയെ ഒപ്പം കൂട്ടാനാണ് സിഎസ്‌കെയുടെ പദ്ധതി. രണ്ട് മത്സരത്തില്‍ നിന്ന് രണ്ട് വിക്കറ്റാണ് പതിരണ ഈ സീസണില്‍ നേടിയത്. അടുത്ത സീസണിലും പതിരണ സിഎസ്‌കെയുടെ പദ്ധതികളുടെ ഭാഗമായുണ്ടാവും.

രജത് പാട്ടീധാര്‍

രജത് പാട്ടീധാര്‍

2021ലെ ഐപിഎല്ലില്‍ ആര്‍സിബിയുടെ ഭാഗമായിരുന്ന താരമാണ് രജത് പാട്ടീധാര്‍. എന്നാല്‍ മോശം പ്രകടനത്തെത്തുടര്‍ന്ന് അദ്ദേഹത്തെ 2022ലെ മെഗാ ലേലത്തിന് മുമ്പ് സിഎസ്‌കെ ഒഴിവാക്കി. എന്നാല്‍ പാതിവഴിയില്‍ പാട്ടീധാറിനെ ആര്‍സിബി തിരിച്ചെത്തിച്ചു. ലുവ്‌നിത് സിസോഡിയക്ക് പകരക്കാരനായാണ് പാട്ടീധാറിനെ ആര്‍സിബി ടീമിലേക്കെത്തിച്ചത്. ടോപ് ഓഡറില്‍ ശ്രദ്ധേയ പ്രകടനം തന്നെ അദ്ദേഹം നടത്തി. വലിയ ഷോട്ടുകള്‍ കളിച്ച് പ്രതീക്ഷക്കൊത്തുയര്‍ന്ന അദ്ദേഹത്തെ ആര്‍സിബി അടുത്ത സീസണിലും കൈവിട്ടേക്കില്ല. ആറ് മത്സരത്തില്‍ നിന്ന് 163 റണ്‍സാണ് അദ്ദേഹം നേടിയത്. ആര്‍സിബിയുടെ പദ്ധതികളുടെ ഭാഗമായി അടുത്ത സീസണിലും പാട്ടീധാര്‍ ഉണ്ടാവാനാണ് സാധ്യത.

ട്രിസ്റ്റാന്‍ സ്റ്റബ്‌സ്

ട്രിസ്റ്റാന്‍ സ്റ്റബ്‌സ്

ഇത്തവണ അവസാന സ്ഥാനക്കാരായി മാറിയ മുംബൈ ഇന്ത്യന്‍സ് പകരക്കാരനായി ടീമിലെത്തിച്ച താരമാണ് ട്രിസ്റ്റാന്‍ സ്റ്റബ്‌സ്. പേസര്‍ ടൈമല്‍ മില്‍സ് പരിക്കേറ്റ് പുറത്തായപ്പോഴാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ട്രിസ്റ്റാന്‍ സ്റ്റബ്‌സിനെ മുംബൈ സ്വന്തമാക്കിയത്. അടുത്ത സീസണിലും മുംബൈ പരിഗണിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് സ്റ്റബ്‌സ്. ദക്ഷിണാഫ്രിക്കന്‍ താരം ഇതിനോടകം ടി20യില്‍ വലിയ ഭാവി കല്‍പ്പിക്കുന്ന താരമായി മാറിക്കഴിഞ്ഞു. മുംബൈക്കൊപ്പം വലിയ പ്രകടനം നടത്താന്‍ ഇത്തവണ സാധിച്ചില്ലെങ്കിലും പ്രതിഭ മനസിലാക്കി അടുത്ത സീസണിലും ടീമിനൊപ്പം സ്റ്റബ്‌സിനെ മുംബൈ കൂട്ടിയേക്കും. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തിയതിനാല്‍ അടുത്ത സീസണില്‍ വലിയ പൊളിച്ചെഴുത്ത് തന്നെ ടീമില്‍ നടത്തിയേക്കും.

കുമാര്‍ കാര്‍ത്തികേയ സിങ്

കുമാര്‍ കാര്‍ത്തികേയ സിങ്

മുംബൈ ഇന്ത്യന്‍സ് ഇത്തവണ പകരക്കാരനായി ടീമിലെത്തിച്ച താരമാണ് കുമാര്‍ കാര്‍ത്തികേയ സിങ്. സ്പിന്നറായ താരത്തെ അര്‍ഷാദ് ഖാന്റെ പകരക്കാരനായാണ് മുംബൈ ടീമിലെത്തിച്ചത്. നിലവില്‍ മുംബൈയുടെ സ്പിന്‍ നിരയില്‍ പ്രശ്‌നങ്ങളുള്ളതിനാല്‍ അടുത്ത സീസണില്‍ കുമാര്‍ കാര്‍ത്തികേയ സിങ്ങിനെ മുംബൈ നിലനിര്‍ത്തിയേക്കും. നല്ല വേരിയേഷനുള്ള ബൗളറാണ് കാര്‍ത്തികേയ. നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റാണ് അദ്ദേഹം നേടിയത്. ഇത്തവണ വലിയ അവസരം ലഭിക്കാത്ത താരത്തിന് അടുത്ത സീസണില്‍ കൂടി അവസരം നല്‍കാനാണ് സാധ്യത കൂടുതല്‍.

Story first published: Tuesday, May 24, 2022, 8:56 [IST]
Other articles published on May 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+