IPL: ഈ 'ബുംറ-വുംറ' എന്തു കാണിക്കാനാണ്? അന്നു കോലി കളിയാക്കി!- വെളിപ്പെടുത്തി മുന്‍ താരം
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിലവിലെ അവിഭാജ്യ ഘടകമാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റായി തുടങ്ങിയ അദ്ദേഹം പിന്നീട് റെഡ് ബോള്‍ ക്രിക്കറ്റിലും ചുടവുറപ്പിക്കുകയും മൂന്നു ഫോര്‍മാറ്റുകളിലെയും തുറുപ്പുചീട്ടായി മാറുകയുമായിരുന്നു. അടുത്തിടെ ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കും അദ്ദേഹമെത്തിയിരുന്നു.
ഐപിഎല്ലിലൂടെ മുംബൈ ഇന്ത്യന്‍സാണ് ബുംറയെന്ന നക്ഷത്രത്തെ കണ്ടെത്തി മിനുക്കിയെടുത്തതെന്നതില്‍ സംശയമില്ല. 2013ല്‍ ടീമിലേക്കു വന്ന താരം ചുരുങ്ങിയ കാലം കൊണ്ട്് തന്റെ സാന്നിധ്യമറിയിരിക്കുകയായിരുന്നു. 2015ലെ തകര്‍പ്പന്‍ പ്രകടനം ബുംറയുടെ കരിയറിലെ വഴിത്തിരിവാകുകയും തൊട്ടടുത്ത വര്‍ഷം ദേശീയ ടീമിലെത്തുകയുമായിരുന്നു.

എംഎസ് ധോണിക്കു കീഴിലാണ് ബുംറ തുടങ്ങിയതെങ്കിലും വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലാണ് ലോകോത്തര ബൗളറായി വളര്‍ന്നത്. 2018ല്‍ അവസാനമായാണ് ബുംറ ടെസ്റ്റില്‍ അരങ്ങേറിയത്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ ഫോര്‍മാറ്റിലെ അപടകാരിയായ ബൗളറായി മാറിയ അദ്ദേഹം അതിവേഗം 50 വിക്കറ്റുകളെടുത്ത ഇന്ത്യന്‍ ബൗളറെന്ന നേട്ടവും കുറിച്ചിരുന്നു. പക്ഷെ തുടക്കകാലത്തു താന്‍ ബുംറയെക്കുറിച്ച് പറഞ്ഞപ്പോള്‍ കോലി തള്ളിക്കളയുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാര്‍ഥീവ് പട്ടേല്‍.ആര്‍സിബിയിലെ വിക്കറ്റ് കീപ്പര്‍ കൂടിയായിരുന്നു അന്നു അദ്ദേഹം.

2014ലെ ഐപിഎല്ലില്‍ ഞാന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗയിരുന്നു. അന്നാണ് ജസ്പ്രീത് ബുംറയെക്കുറിച്ച് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലിയോടു ഞാന്‍ പറഞ്ഞത്. ബുംറയെന്നൊരു ബൗളറുണ്ടെന്നും ഒന്നു അവസരം നല്‍കി നോക്കാവുതാണെന്നും അദ്ദേഹത്തോടു പറയുകയായിരുന്നു. അതു വിട്ടേത്തക്ക്, ഈ ബുംറ- വുംറയൊക്കെ എന്തു കാണിക്കാനാണെന്നായിരുന്നു കോലിുടെ മറുപടിയെന്നു പാര്‍ഥീവ് വെളിപ്പെടുത്തി.

ആഭ്യന്തര ക്രിക്കറ്റില്‍ പാര്‍ഥീവ് പട്ടേല്‍ ക്യാപ്റ്റനായ ഗുജറാത്ത് ടീമിനു വേണ്ടിയാണ് ജസ്പ്രീത് ബുംറ കളിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ താരത്തിന്റെ വളര്‍ച്ചയുടെ തുടക്കം മുതല്‍ നേരിട്ടു കണ്ടിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. തുടക്കകാലത്തു ബുംറ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ കഠിനാധ്വാനത്തിലൂടെ എല്ലാ പ്രതിസന്ധികളെയും അവന്‍ മറികടക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സ് ടീമിന്റെ സമാനതകളിലാത്ത പിന്തുണയും ബുംറയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായിട്ടുണ്ടെന്നു പാര്‍ഥ്വീവ് പട്ടേല്‍ ചൂണ്ടിക്കാട്ടി.

ആദ്യമായി ഗുജറാത്ത് ടീമിസെടുത്തപ്പോള്‍ രണ്ട്-മൂന്ന് വര്‍ഷം ജസ്പ്രീത് ബുംറ രഞ്ജി ട്രോഫിയില്‍ കളിച്ചിരുന്നു. 2013 ആയിരുന്നു അവന്റെ ആദ്യത്തെ സീസണ്‍. 2014ല്‍ അത്ര മികച്ച സീസണായിരുന്നില്ല ബുംറയുടേത്. 2015ല്‍ അതിനേക്കാള്‍ മോശമായിരുന്നു. അവനെ സീസണിന്റെ പകുതിയില്‍ വച്ച് തിരിച്ചയക്കുന്നതിനെക്കുറിച്ച് പോലും ഞങ്ങള്‍ ആലോചിച്ചിരുന്നു. പക്ഷെ മുംബൈ ഇന്ത്യന്‍സില്‍ ബുംറ പതിയ മെച്ചപ്പെട്ടുകൊണ്ടിരുന്നു. അവര്‍ അവനെ വളരെ നന്നായി പിന്തുണയ്ക്കുകയും ചെയ്തു. ബുംറയുടെ കഠിനാധ്വാനവും മുംബൈയുടെ അകമഴിഞ്ഞ രപിന്തുണയുമാണ് ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാന്‍ സഹായിച്ചതെന്നും പാര്‍ഥീവ് പട്ടേല്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications