Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'സ്റ്റാര്‍ക്ക് മുതല്‍ സ്റ്റോക്‌സ് വരെ', സിഎസ്‌കെ നോട്ടമിടുന്ന അഞ്ച് വിദേശ താരങ്ങളിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പല സൂപ്പര്‍ ടീമുകളും മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കെകെആര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരെല്ലാം ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായി. നിലവിലെ ചാമ്പ്യന്മാരായെത്തിയ സിഎസ്‌കെ ഒമ്പതാം സ്ഥാനക്കാരായാണ് 2022 സീസണ്‍ അവസാനിപ്പിച്ചത്. ജഡേജയെ നായകനാക്കി ഇറങ്ങിയതും വിദേശ താരങ്ങളെ പരിഗണിച്ചപ്പോള്‍ പറ്റിയ പിഴവുമെല്ലാം ഇത്തവണ സിഎസ്‌കെയെ പിന്നോട്ടടിച്ചു.

അടുത്ത സീസണില്‍ അടിമുടി മാറ്റത്തോടെ സിഎസ്‌കെ ഇറങ്ങാനാണ് സാധ്യത. ടീമില്‍ വലിയ അഴിച്ചുപണി തന്നെ ഉണ്ടായേക്കും. ധോണി അടുത്ത സീസണോടെ വിരമിക്കുമെന്നതിനാല്‍ പുതിയ നായകനെ കണ്ടെത്തി സിഎസ്‌കെയ്ക്ക് വളര്‍ത്തിക്കൊണ്ടുവരേണ്ടതായുമുണ്ട്. അടുത്ത സീസണില്‍ സിഎസ്‌കെ നോട്ടമിടുന്ന അഞ്ച് വിദേശ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഡേവിഡ് മലാന്‍

ഡേവിഡ് മലാന്‍

ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാനെ സിഎസ്‌കെ നോട്ടമിടാനാണ് സാധ്യത. റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു എന്നിവരെ ഈ സീസണോടെ സിഎസ്‌കെ കൈവിട്ടേക്കും. അതുകൊണ്ട് തന്നെ മലാനെപ്പോലൊരു സ്ഥിരതയുള്ള ബാറ്റ്‌സ്മാനെ സിഎസ്‌കെയ്ക്ക് ആവിശ്യമുണ്ട്. ശൈലികൊണ്ട് സിഎസ്‌കെയ്ക്ക് ചേരുന്ന താരമാണ് മലാന്‍. ഇംഗ്ലണ്ടിനായി ടി20 ഫോര്‍മാറ്റില്‍ ഭേദപ്പെട്ട പ്രകടനവും മലാന്‍ നടത്തുന്നുണ്ട്. മൂന്നാം നമ്പറിലേക്ക് സിഎസ്‌കെയുടെ വിശ്വസ്തനായി മാറാന്‍ കെല്‍പ്പുള്ള താരമാണ് മലാന്‍. പഞ്ചാബ് കിങ്‌സിനായി മലാന്‍ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്.

മിച്ചല്‍ സ്റ്റാര്‍ക്ക്

മിച്ചല്‍ സ്റ്റാര്‍ക്ക്

സിഎസ്‌കെയ്ക്ക് കാര്യമായി ചിന്തിക്കേണ്ടത് ബൗളിങ് നിരയിലാണ്. പേസ് നിരയില്‍ മികച്ച താരങ്ങളെ സിഎസ്‌കെയ്ക്ക് പരിഗണിക്കേണ്ടതായുണ്ട്. വിദേശ പേസറായ ക്രിസ് ജോര്‍ദാന്‍ നിരാശപ്പെടുത്തിയ സാഹചര്യത്തില്‍ സിഎസ്‌കെ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ പരിഗണിച്ചേക്കും. 2022ല്‍ കളിക്കാതിരുന്ന സ്റ്റാര്‍ക്ക് അടുത്ത വര്‍ഷം കളിക്കാനാണ് സാധ്യത. ആര്‍സിബിക്കായി കളിച്ചിട്ടുള്ള സ്റ്റാര്‍ക്ക് ഇടക്കിടെ പരിക്കിന്റെ പിടിയിലാവുന്ന താരമാണെങ്കിലും ടീമിലേക്കെത്തിയാല്‍ തകര്‍പ്പന്‍ യോര്‍ക്കറുകളുമായി ടീമിന് മുതല്‍ക്കൂട്ടാവാന്‍ അദ്ദേഹത്തിന് മിടുക്കുണ്ട്.

സാം കറെന്‍

സാം കറെന്‍

2020ലും 21ലും സിഎസ്‌കെയുടെ പ്ലേയിങ് 11ല്‍ നിറഞ്ഞ് നിന്ന താരമാണ് ഇംഗ്ലണ്ട് പേസ് ഓള്‍റൗണ്ടറായ സാം കറെന്‍. ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടര്‍ ഇത്തവണ പരിക്കിനെത്തുടര്‍ന്നാണ് വിട്ടുനിന്നത്. അടുത്ത സീസണില്‍ അദ്ദേഹം ഐപിഎല്ലിലേക്ക് തിരിച്ചെത്തുമ്പോള്‍ സിഎസ്‌കെ താരത്തെ സ്വന്തമാക്കിയേക്കും. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടാത്ത താരമാണെങ്കിലും ബാറ്റുകൊണ്ട് നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ കഴിവുണ്ട്. മൂന്നാം നമ്പറിലും ഫിനിഷര്‍ റോളിലുമെല്ലാം മികവ് കാട്ടാന്‍ കഴിവുള്ള താരമാണ് സാം കറെന്‍.

കാര്‍ലോസ് ബ്രാത്ത് വെയ്റ്റ്

കാര്‍ലോസ് ബ്രാത്ത് വെയ്റ്റ്

ഡ്വെയ്ന്‍ ബ്രാവോ തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലാവുന്നതിനാല്‍ ഇനിയൊരു സീസണ്‍ കൂടി അദ്ദേഹം കളിച്ചേക്കില്ല. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമനായ ബ്രാവോ ഇത്തവണ പല മത്സരങ്ങളിലും ടീമിന് പുറത്തായിരുന്നു. ഒരു വമ്പനടിക്കാരനെ സിഎസ്‌കെയ്ക്ക് ആവിശ്യമാണെന്നിരിക്കെ ടീം പരിഗണിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാള്‍ കാര്‍ലോസ് ബ്രാത്ത് വെയ്റ്റാണ്. മീഡിയം പേസറായ ബ്രാത്ത് വെയ്റ്റ് വമ്പനടികള്‍ നടത്താനും കെല്‍പ്പുള്ള താരമാണ്. ഫിനിഷര്‍ റോളില്‍ സിഎസ്‌കെയ്ക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്ന താരമാണ് ബ്രാത്ത് വെയ്റ്റ്.

ബെന്‍ സ്‌റ്റോക്‌സ്

ബെന്‍ സ്‌റ്റോക്‌സ്

ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ഇത്തവണ ഐപിഎല്ലില്‍ നിന്ന് വിട്ടുനിന്നെങ്കിലും അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയേക്കും. ബെന്‍ സ്റ്റോക്‌സിനെ സിഎസ്‌കെ പരിഗണിക്കാന്‍ സാധ്യതയേറെയാണ്. ടീമിന്റെ ഭാവി നായകനായി പോലും സ്‌റ്റോക്‌സിനെ പരിഗണിച്ചാല്‍ അത്ഭുതമില്ല. പന്തുകൊണ്ടും ബാറ്റുകൊണ്ടും സ്റ്റോക്‌സ് ഗെയിം ചെയിഞ്ചറാണ്. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന സ്‌റ്റോക്‌സിനെ മെഗാ ലേലത്തിന് മുമ്പാണ് ടീം ഒഴിവാക്കിയത്.

Story first published: Tuesday, May 24, 2022, 13:10 [IST]
Other articles published on May 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+