For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സഞ്ജുവും പിള്ളേരും ഡബിള്‍ സ്‌ട്രോങ്! മുംബൈയ്ക്കും സിഎസ്‌കെയ്ക്കും എന്തുപറ്റി?

റോയല്‍സിനോടു മുംബൈ 23 റണ്‍സിനു തോല്‍ക്കുകയായിരുന്നു

ഐപിഎല്ലിന്റെ 15ാം സീസണില്‍ 100 ശതമാനം വിജയറെക്കോര്‍ഡുള്ള ആദ്യ ടീമായി മാറിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനും സഞ്ജു സാംസണിന്റെ ടീമിനു മുന്നില്‍ മറുപടിയില്ലായിരുന്നു. രോഹിത് ശര്‍മയെയും സംഘത്തെയും 23 റണ്‍സിനാണ് റോയല്‍സ് കെട്ടുകെട്ടിച്ചത്. റണ്‍ചേസില്‍ റോയല്‍സിന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ മുംബൈ മുട്ടുമടക്കുകയായിരുന്നു.

194 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് റോയല്‍സിനു മുംബൈ നല്‍കിയത്. പക്ഷെ എട്ടു വിക്കറ്റിനു 170 റണ്‍സെടുക്കാനേ മുംബൈയ്ക്കായുള്ളൂ. ഈ വിജയത്തോടെ പോയിന്റ് പട്ടികയിലും ഡിസി തലപ്പത്തേക്കു കയറിയിരിക്കുകയാണ്.

1

ഈ സീസണിലെ ഇതുവരെ നടന്ന മല്‍സരങ്ങളെടുത്താല്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം സ്‌കോര്‍ പ്രതിരോധിക്കു വിജയിച്ച ഒരേയൊരു ടീം രാജസ്ഥാന്‍ റോയല്‍സാണ്. മറ്റു മല്‍സരങ്ങളിലെല്ലാം ആദ്യം ബാറ്റ് ചെയ്ത ടീം തോല്‍വിയാണ് വഴങ്ങിയത്. ഒമ്പതു മല്‍സരങ്ങളില്‍ ഏഴിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. ഇവിടെയാണ് റോയല്‍സ് വ്യത്യസ്തരാവുന്നത്. ശക്തമായ ബൗളിങ് ലൈനപ്പ് തന്നെയാണ് റോയല്‍സിനെ ഈ നേട്ടം കുറിക്കാന്‍ സഹായിച്ചത്.

2

ആദ്യ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയും ടോസ് നഷ്ടപ്പെട്ട റോയല്‍സ് ആദ്യം ബാറ്റിങിന് അയക്കപ്പെട്ടിരുന്നു. ആറു വിക്കറ്റിന് 210 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ അവര്‍ നേടുകയും ചെയ്തു. പക്ഷെ റണ്‍ചേസില്‍ ഹൈദരാബാദിനു ഏഴു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനേ ആയുള്ളൂ.

3

അതേസമയം, അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനും നാലു തവണ വിജയികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനും ഏറ്റവും മോശം സീസണായി ഇതു മാറിയിരിക്കുകയാണ്. ടൂര്‍ണമെന്റിന മുമ്പ് കിരീട ഫേവറിറ്റുകളില്‍ തലപ്പത്തായിരുന്നു രണ്ടു ടീമുകളും. പക്ഷെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിും ഇവര്‍ തോല്‍വി വഴങ്ങിയിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ 14 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഇതാദ്യമായിട്ടാണ് മുംബൈയും ചെന്നൈയും ആദ്യത്തെ രണ്ടു മല്‍സരങ്ങളും പരാജയപ്പെട്ടിരിക്കുന്നത്.

4

ഉദ്ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു ആറു വിക്കറ്റിനു തോറ്റു കൊണ്ടാണ് സിഎസ്‌കെ തുടങ്ങിയത്. രണ്ടാമങ്കത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേയും അവര്‍ ഇതേ മാര്‍ജിനില്‍ തോല്‍ക്കുകയായിരുന്നു. മുംബൈയാവട്ടെ ആദ്യ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടാണ് ആദ്യ മല്‍സരത്തില്‍ നാലു വിക്കറ്റിനു തോറ്റത്. റോയല്‍സിനെതിരേ ആദ്യം ബാറ്റ് ചെയ്തിട്ടും മുംബൈയുടെ വിധിയില്‍ മാറ്റമില്ലായിരുന്നു.

5

രാജസ്ഥാന്‍ റോയല്‍സിനെതിരായ ഇന്നത്തെ കളിയില്‍ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കാണ് ടോസ് ലഭിച്ചത്. അദ്ദേഹം റോയല്‍സിനോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. എട്ടു വിക്കറ്റിനു 193 റണ്‍സെന്ന മികച്ച സ്‌കോര്‍ റോയല്‍സ് നേടി. ഒരു ഘട്ടത്തില്‍ റോയല്‍സ് 200ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും അതിനു താഴെ സ്‌കോറില്‍ പിടിച്ചുനിര്‍ത്താന്‍ മുംബൈയ്ക്കു സാധിച്ചു. ഓപ്പണര്‍ ജോസ് ബട്‌ലറുടെ (100) സെഞ്ച്വറിയാണ് റോയല്‍സിനു കരുത്തായത്. 68 ബോളില്‍ അദ്ദേഹം 11 ബൗണ്ടറികളും അഞ്ചു സിക്‌സറുമടിച്ചു. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 35 (14 ബോള്‍, 3 ബൗണ്ടറി, 3 സിക്‌സര്‍), നായകന്‍ സഞ്ജു 30 (21 ബോള്‍, 3 സിക്‌സര്‍, 1 ബൗണ്ടറി) എന്നിവരും നിര്‍ണായക സംഭാവന നല്‍കി.

6

റണ്‍ചേസില്‍ മുംബൈ പൊതിനോക്കിയെങ്കിലും എട്ടു വിക്കറ്റിനു 170 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തിലക് വര്‍മയും (61) ഇഷാന്‍ കിഷനും (54) തിളങ്ങിയെങ്കിലും മറ്റുള്ളവരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. 33 ബോളില്‍ അഞ്ചു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കമാണ് തിലക് 61 റണ്‍സെടുത്തത്. തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും ഫിഫ്റ്റിയടിച്ച ഇഷാന്‍ 43 ബോളില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സറും പറത്തി. നവദീപ് സെയ്‌നിയും യുസ്വേന്ദ്ര ചാഹലും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

Story first published: Sunday, April 3, 2022, 18:12 [IST]
Other articles published on Apr 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+