Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഫിനിഷര്‍ ധോണി, സ്വന്തം ടീമിനെ തന്നെ ഫിനിഷ് ചെയ്തു!- പൊങ്കാല

ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണിലെ മൂന്നാമത്തെ കളിയിലും തോറ്റതിനു പിന്നാലെ മുന്‍ നായകന്‍ എംഎസ് ധോണിക്കു നേരേ രൂക്ഷ വിമര്‍ശനം. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ മുന്‍ ക്യാപ്റ്റനെതിരേ ആരാധകര്‍ ആഞ്ഞടിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രി നടന്ന കളിയില്‍ പഞ്ചാബ് കിങ്‌സിനോടു 54 റണ്‍സിനാണ് സിഎസ്‌കെ പരാജയപ്പെട്ടത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് സിഎസ്‌കെ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ തോറ്റിരിക്കുന്നത്.

1

181 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ സിഎസ്‌കെ രണ്ടോവര്‍ ബാക്കിനില്‍ക്കെ 126 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ലോകത്തിലെ എക്കാലത്തെയും മികച്ച ഫിനിഷറെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ധോണിക്കു 28 ബോളില്‍ 23 റണ്‍സാണ് നേടാനായത്. ധോണി കുറേക്കൂടി അഗ്രസീവായി ബാറ്റ് ചെയ്യേണ്ടിയിരുന്നുവെന്നും റണ്‍ചേസിലെ സമീപനം ശരിയായിരുന്നില്ലെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ധോണിയെ വിമര്‍ശിച്ചു മാത്രമല്ല അനുകൂലിച്ചും ആരാധകര്‍ രംഗത്തുണ്ട്.

2

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഈ പരാജയത്തിനു എംഎസ് ധോണി ഉത്തരവാദിയല്ല. സീസണില്‍ ഇതിനകം തന്നെ രണ്ടു മികച്ച ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചുകഴിഞ്ഞു. ടാങ്കില്‍ എത്ര മാത്രം ഇന്ധനമുണ്ടോ അത്ര മാത്രം പ്രതീക്ഷ മാത്രമേ വയ്ക്കാന്‍ പാടുള്ളൂവെന്നും ഒരു യൂസര്‍ ധോണിയെ പിന്തുണച്ചു കൊണ്ട് ട്വീറ്റ് ചെയ്തു.

എംഎസ് ധോണി സ്ലോയായിട്ടാണ് തുടങ്ങാറുള്ളതെന്നു കമന്റേറ്റര്‍മാര്‍ ന്യായീകരിക്കുകയാണ്. പക്ഷെ ജയിക്കാന്‍ ആവശ്യമായ റണ്‍റേറ്റ് 12ന് മുകളിലുള്ളപ്പോള്‍ എങ്ങനെ ഇതിനേക്കാള്‍ സ്ലോയായി ഒരാള്‍ക്കു തുടങ്ങാന്‍ കഴിയുന്നത് എങ്ങനെയാണെന്നു ആശ്ചര്യം തോന്നുന്നതായി ഒരു യൂസര്‍ പ്രതികരിച്ചു.

3

എംഎസ് ധോണി സ്പിന്‍ ബൗളിങിനെതിരേ വളലെ ബുദ്ധിമുട്ടിയാണ് കളിക്കുന്നത്. ഗെയിമിനെ അവസാനം വരെ നീട്ടിക്കൊണ്ടു പോയി വിജയിപ്പിക്കുകയെന്ന സ്ഥിരം തന്ത്രം പക്ഷെ വിജയിച്ചില്ല. വളരെ മോശം ഇന്നിങ്‌സ് തന്നെയായിരുന്നു പഞ്ചാബ് കിങ്‌സിനെതിരേ അദ്ദേഹം കളിച്ചത്. ശരാശരി മെച്ചപ്പെടുത്തുന്നതിനു വേണ്ടി ധോണി കളിച്ച ഈ ഇന്നിങ്‌സ് വളരെ മോശമായിരുന്നുവെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

4

ചെന്നൈ സൂപ്പര്‍ കിങ്‌സിനു തുടക്കത്തില്‍ തന്നെ മൂന്നു വിക്കറ്റ് നഷ്ടമായപ്പോള്‍ എംഎസ് ധോണി കുറച്ചുകൂടി നേരത്തേ ബാറ്റ് ചെയ്യാന്‍ ക്രീസില്‍ എത്തേണ്ടതായിരുന്നുവെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
യുവതാരങ്ങളെ ഉപദേശിക്കുന്നതിനു വേണ്ടിയാണ് എംഎസ് ധോണി ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു വന്നത്. സ്‌ട്രൈക്ക് നേരിടുമ്പോഴെല്ലാം അദ്ദേഹം ബാറ്റിങ് പരിശീലിക്കുകയായിരുന്നുവെന്നും ഒരു യൂസര്‍ പരിഹസിച്ചു.

5


എംഎസ് ധോണി മഹാനായ ഫിനിഷറാണ്. സ്വന്തം ടീമിനെത്തന്നെ അദ്ദേഹം ഫിനിഷ് ചെയ്തിരിക്കുകയാണെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.
സമ്മര്‍ദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ സ്വയം സൃഷ്ടിച്ചെടുക്കുന്നയാളാണ് എംഎസ് ധോണി. ചില സമയങ്ങളില്‍ അദ്ദേഹം ഇതിനെ മറികടക്കുകയും മികച്ച ഫിനിഷറായി മാറുകയും ചെയ്യുന്നു. എന്നാല്‍ ഭൂരിഭാഗം സമയങ്ങളിലും സ്വന്തം കെണിയില്‍ തന്നെ വീഴുകയാണ് ചെയ്യാറുള്ളതെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

6

എന്തൊരു മോശം ഇന്നിങ്‌സായിരുന്നു എംഎസ് ധോണി കളിച്ചത്. സാഹചര്യം ഇത് ആവശ്യപ്പെട്ടിരുന്നുവെന്ന ന്യായീകരണങ്ങളൊന്നും അദ്ദേഹത്തെ രക്ഷിക്കില്ല. വളരെ മോശം ഇന്നിങ്‌സ് തന്നെയായിരുന്നു ഈ കളിയിലേതെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.

എംഎസ് ധോണിക്കു നന്ദി പറയൂ. എന്റെ സുഹൃത്തിന്റെ അമ്മാവന്‍ തളര്‍ന്നു കിടപ്പിലായിരുന്നു. പക്ഷെ പഞ്ചാബ് കിങ്‌സിനെതിരേ എംഎസ് ധോണിയുടെ ഇന്നിങ്‌സ് കണ്ടതോടെ അദ്ദേഹം എഴുന്നേല്‍ക്കുകുയം ടിവി ഓഫാക്കുകയും ചെയ്തയായി ഒരു യൂസര്‍ പരിഹസിച്ചു.

Story first published: Monday, April 4, 2022, 10:08 [IST]
Other articles published on Apr 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+