IPL 2022: എന്തൊരു തുഴച്ചിലാണ്, സിഎസ്‌കെയുടെ ഇഷാന്‍ കിഷന്‍, ജഡേജയെ ട്രോളി സോഷ്യല്‍ മീഡിയ
മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ മാറി മഹേന്ദ്ര സിംഗ് ധോണി വന്നിട്ടും അവരുടെ തലവര മാറുന്നില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് അവര്‍ 13 റണ്‍സിനാണ് തോറ്റത്. അവസാനം വരെ സിഎസ്‌കെ പൊരുതിയെങ്കിലും വിക്കറ്റുകള്‍ തുടരെ വീണത് ചേസിംഗ് ദുര്‍ബലമാക്കുകയായിരുന്നു. മത്സരത്തില്‍ ഏറ്റവുമധികം വിമര്‍ശനം നേരിടുന്നത് സിഎസ്‌കെയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയാണ് രവീന്ദ്ര ജഡേജയാണ്. വെറും മൂന്ന് റണ്‍സിനാണ് താരം പുറത്തായത്. അതും ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍. കഴിഞ്ഞ സീസണില്‍ ഹര്‍ഷലിന്റെ ഒരോവറില്‍ 37 റണ്‍സ് അടിച്ചതാണ് ജഡേജ. താരത്തിന്റെ മെല്ലെപ്പോക്കിനെ രൂക്ഷമായി ട്രോളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഒരോവറില്‍ 37 റണ്‍സ് കിട്ടിയതിനുള്ള പ്രതികാരമാണ് ഹര്‍ഷലില്‍ നിന്നുണ്ടായതെന്ന് ആരാധകര്‍ പറയുന്നു. അഞ്ച് പന്ത് തട്ടിമുട്ടി കളിച്ചതിന് ജഡേജയെയും സിഎസ്‌കെ ഫാന്‍സ് ട്രോളുന്നുണ്ട്. ടി20 ലോകകപ്പില്‍ ജഡേജയെ കളിപ്പിക്കണോ എന്ന് വരെ ആരാധകര്‍ ചോദിക്കുന്നു. 118.4 ആണ് ജഡേജയുടെ സ്‌ട്രൈക്ക് റേറ്റ്. ഇത് 2016 ശേഷം ഏറ്റവും മോശം നിരക്കാണ്. ബാറ്റിംഗ് ശരാശരി 19.3 ആണ്. അത് 2018ന് ശേഷമുള്ള ഏറ്റവും മോശം ശരാശരിയാണ്. ആകെ ഈ സീസണില്‍ 74 പന്തുകളാണ് ജഡേജ കളിച്ചത്. താരത്തിന്റെ ഫോം സിഎസ്‌കെയും ഇന്ത്യക്കും ഒരുപോലെ ആശങ്കയാണെന്ന് ഗുര്‍കിരാത്ത് സിംഗ് ഗില്‍ ട്വീറ്റ് ചെയ്തു. ജഡേജയുടെയും മോയിന്‍ അലിയുടെയും ഈ വേര്‍ഷനില്‍ വിശ്വാസമില്ലെന്ന് ആരാധകര്‍ പറയുന്നു.

ജഡേജയായിരിക്കും സിഎസ്‌കെയുടെ തോല്‍വിയിലും സന്തോഷിക്കുന്നയാള്‍. കാരണം താരത്തെ ആരും ഈ തോല്‍വിക്ക് കുറ്റപ്പെടുത്തില്ലല്ലോ എന്നാണ് അന്‍ഷുമാന്‍ എന്ന ആരാധകന്റെ പരിഹാസം. ജഡേജ കുറച്ച് കളിയില്‍ പുറത്തിരിക്കട്ടെ എന്ന് ഹര്‍നീത് സിംഗ് കുറിച്ചു. മോശം ഫോമിലുള്ള ജഡേജ ഇപ്പോള്‍ അതിദാരുണമായ അവസ്ഥയിലേക്ക് വീണെന്നായിരുന്നു മറ്റൊരു ട്രോള്‍. ജഡേജ ഹേറ്റേഴ്‌സ് പറഞ്ഞിരുന്നത് ക്യാപ്റ്റന്‍സി പ്രഷര്‍ കാരണം ജഡേജയ്ക്ക് അടിച്ച് തകര്‍ക്കാനാവുന്നില്ലെന്നായിരുന്നു. ആ പറഞ്ഞതൊക്കെ അവരിപ്പോള്‍ തിരിച്ചെടുക്കേണ്ടി വരുമല്ലോ എന്നാണ് ആരാധകരുടെ പരിഹാസം. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ജഡേജ ദുരന്തമായി എന്ന് സിഎസ്‌കെ ഫാന്‍സ് പറയുന്നു.

മുംബൈ ഇന്ത്യന്‍സില്‍ ഇഷാന്‍ കിഷന്‍ എങ്ങനെയാണോ അതുപോലെയാണ് സിഎസ്‌കെയില്‍ രവീന്ദ്ര ജഡേജയെന്ന് വല്ലുവന്‍ എന്ന ആരാധകന്‍ ട്വീറ്റ് ചെയ്തു. സിഎസ്‌കെയുടെ ഇഷാന്‍ കിഷന്‍ എന്ന് ഇനി ജഡേജയെ വിളിക്കണം. മത്സരത്തില്‍ നിര്‍ണായകമായത് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ദിനേഷ് കാര്‍ത്തിക്കിന്റെ ബാറ്റിംഗാണ്. ജഡേജ ഭൂലോക ദുരന്തമായി മാറിയെന്നും വല്ലുവന്‍ കുറിച്ചു. ജഡേജ ക്യാപ്റ്റന്‍സി സമ്മര്‍ദമില്ലാതെ കളിക്കില്ല. അദ്ദേഹത്തെ ക്യാപ്റ്റനായി തിരിച്ച് കൊണ്ടുവരൂ എന്ന് പരിഹാസ രൂപേണ പറഞ്ഞവരും ധാരാളമാണ്. ചെപ്പോക്കിലെ കബഡി ട്രാക്കില്‍ പന്തെറിഞ്ഞത് കൊണ്ട് മാത്രമാണ് ജഡേജ ഇപ്പോഴും ടി20 കളിക്കുന്നതെന്നും മിഖായേല്‍ എന്ന ആരാധകന്‍ ട്രോളി. ജഡേജ തോല്‍പ്പിച്ച നിരവധി ചേസുകള്‍ ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലുമുണ്ടെന്ന് അഭിഷേക് പറഞ്ഞു.

ഹര്‍ഷലിന്റെ 2021ലെ പ്രകടനം വെറും ഭാഗ്യമാണെന്ന് സിഎസ്‌കെ ആരാധകര്‍ പറയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജഡേജ ആ വര്‍ഷം അടിച്ചതാണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഭാഗ്യമെന്നും ആരാധകര്‍ പരിഹസിച്ചു. ജഡേജ ലോക തോല്‍വിയാണ്. ഒരു ടീമിനെ മൂന്ന് മേഖലയിലും തോല്‍പ്പിക്കാന്‍ കഴിയുന്ന കളിക്കാരനാണ് അദ്ദേഹമെന്ന് ആര്‍സിബി ആരാധകര്‍ ട്രോളുന്നുണ്ട്. ക്യാപ്റ്റന്‍സിയും ബാറ്റിംഗ് പൊസിഷനും മാറിയത് ജഡേജയെ ബാധിച്ചിട്ടുണ്ടെന്ന് സിഎസ്‌കെ ആരാധകര്‍ ചൂണ്ടിക്കാണിച്ചു. ഫോമൗട്ടായ ജഡേജ എന്തിനാണ് ധോണിക്ക് മുമ്പേ ഇറങ്ങുന്നത്. ധോണിക്ക് വളരെ കുറച്ച് പന്തുകള്‍ മതി അടിച്ചുതകര്‍ക്കാന്‍. ജഡേജയെ ഇനിയും ഫിനിഷറായി കാണരുത്. പ്രിട്ടോറിയസിനെ നേരത്തെ ഇറക്കണമെന്നും അസ്ലി ഇമ്രാന്‍ ഖാന്‍ എന്ന ആരാധകര്‍ ട്വീറ്റ് ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications