
മെഗാലേലത്തിന്റെ ആദ്യദിനം ആര്‍സിബി രണ്ടു കളിക്കാര്‍ക്കു വേണ്ടിയാണ് 10 കോടിക്കു മുകളില്‍ ചെലവഴിച്ചത്. ഇതിലൊരാള്‍ ശ്രീലങ്കയുടെ പുതിയ സെന്‍സേഷനായി മാറിയ വനിന്ദു ഹസരംഗയാണ്. 10.75 കോടി രൂപയാണ് താരത്തെ വാങ്ങാന്‍ ആര്‍സിബിക്കു മുടക്കേണ്ടി വന്നത്. ആര്‍സിബിയെ സംബന്ധിച്ച് ഹസരംഗ പുതിയ താരമല്ല, കഴിഞ്ഞ സീസണിന്റെ രണ്ടാംപകുതിയില്‍ പകരക്കാരനായി അവര്‍ ടീമിലേക്കു കൊണ്ടു വന്ന താരമാണ് അദ്ദേഹം.

പക്ഷെ തന്റെ കഴിവ് പുറത്തെടുക്കാന്‍ ഹസരംഗയ്ക്കു ആര്‍സിബി വേണ്ടത്ര അവസരങ്ങള്‍ നല്‍കിയില്ല. ചുരുക്കം ചില മല്‍സരങ്ങളില്‍ കളിപ്പിച്ച ശേഷം അദ്ദേഹത്തെ സീസണിനു ശേഷം ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ആര്‍സിബി തന്ന തഴഞ്ഞത് മണ്ടത്തരമായിരുന്നു പിന്നാലെ നടന്ന ടി20 ലോകകപ്പില്‍ ഹസരംഗ തെളിയിച്ചു. ശ്രീലങ്കയ്ക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. ഹാട്രിക്കുള്‍പ്പെടെ വിക്കറ്റ് വേട്ട നടത്താന്‍ ഹസരംഗയ്ക്കു സാധിച്ചു. ഇതോടെയാണ് തങ്ങളുടെ അബദ്ധം ആര്‍സിബിക്കു ബോധ്യമായത്. ഇതു തന്നെയാണ് ഇപ്പോള്‍ 10 കോടിക്കു മുകളില്‍ ചെലവഴിച്ച് ഹസരംഗയെ തിരിച്ചുകൊണ്ടുവരാന്‍ ആര്‍സിബിയെ പ്രേരിപ്പിച്ചത്.

വനിന്ദു ഹസരംഗയ്ക്കു വേണ്ടി ആര്‍സിബി 10.75 കോടി രൂപ മുടക്കേണ്ടിയിരുന്നില്ലെന്നാണ് പലരുടെയും വിമര്‍ശനം. എന്നാല്‍ ഈ തുക തീര്‍ച്ചയായും അര്‍ഹിക്കുന്ന താരം തന്നെയാണ് അദ്ദേഹം. കാരണം നിലവില്‍ ഐസിസിയുടെ ടി20 ബൗളര്‍മാരുടെ റാങ്കിങില്‍ നമ്പര്‍ വണ്‍ സ്ഥാനത്തുള്ള താരമാണ് ഹസരംഗ. മാത്രമല്ല ടി20യിലെ ഓള്‍റൗണ്ടര്‍മാരില്‍ അഞ്ചാംസ്ഥാനത്തും ലങ്കന്‍ താരമുണ്ട്. ഇത്രയും മികച്ചൊരു കളിക്കാരനു 11 കോടിയോളം രൂപ മുടക്കുന്നതില്‍ എന്താണ് തെറ്റ്? പക്ഷെ കഴിഞ്ഞ സീസണിലേതു പോലെ വസരംഗയെ അവസരം നല്‍കാതെ ആര്‍സിബി പുറത്തിരുത്താതെ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. സീസണിലെ മുഴുവന്‍ മല്‍സരങ്ങളിലും അദ്ദേഹത്തെ തീര്‍ച്ചയായും കളിപ്പിക്കണം.

ആര്‍സിബി വാങ്ങിയ ഫഫ് ഡുപ്ലെസി, ജോഷ് ഹേസല്‍വുഡ് എന്നിവരുടെ കാര്യമെടുത്താല്‍ ഡുപ്ലെസിക്ക് ഏഴു കോടിയും ഹേസല്‍വുഡിന് 7.75 കോടിയുമാണ് ചെലവായത്. ഈ രണ്ടു താരങ്ങളും ഇത്രയും മൂല്യം തീര്‍ച്ചയായും അര്‍ഹിക്കുന്നവരാണ്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയ്ക്കു വേണ്ടി ഓപ്പണറായി ഇറങ്ങി 600ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ താരമാണ് ഡുപ്ലെസി. നേരിയ വ്യത്യാസത്തിലാണ് ഓറഞ്ച് ക്യാപ്പ് ടീമംഗം കൂടിയായ റുതുരാജ് ഗെയ്ക്വാദിനു മുന്നില്‍ കൈവിട്ടത്. ആര്‍സിബിക്കു തീര്‍ച്ചയായും ബാറ്റിങില്‍ വിശ്വസിക്കാവുന്ന താരം തന്നെയാണ് ഡുപ്ലെസി.

ജോഷ് ഹേസല്‍വുഡും കഴിഞ്ഞ സീസണില്‍ സിഎസ്‌കെയ്‌ക്കൊപ്പമായിരുന്നു. ടീമിന്റെ നാലാം കിരീടവിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാനും അദ്ദേഹത്തിനായിരുന്നു. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്. മികച്ച ഡെത്ത് ഓവര്‍ ബൗളര്‍ കൂടിയായ ഹേസല്‍വുഡ് ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ കന്നിക്കിരീടത്തിലേക്കു നയിക്കുന്നതിലും ചുക്കാന്‍ പിടിച്ചിരുന്നു. അതുകൊണ്ടു തന്നെ ഡുപ്ലെസി, ഹേസല്‍വുഡ് എന്നിവരെ വാങ്ങിയതിലും ആര്‍സിബിയെ കുറ്റം പറയാന്‍ കഴിയില്ല.

കഴിഞ്ഞ സീസണില്‍ ആര്‍സിബിയുടെ ജഴ്‌സിയില്‍ തന്നെ 32 വിക്കറ്റുകളെടുത്ത് പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയ ഹര്‍ഷല്‍ പട്ടേലിനെ ഇത്തവണത്തെ ലേലത്തില്‍ 10 കോടിക്കും താഴെ ലഭിക്കില്ലെന്നു നേരത്തേ തന്നെ ഉറപ്പായിരുന്നു. അപ്പോള്‍ 10.75 കോടിക്കു അദ്ദേഹത്തെ ആര്‍സിബി വാങ്ങിയത് മികച്ച നീക്കം തന്നെയാണ്. മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും വിശ്വസിച്ച് പന്തേല്‍പ്പിക്കാവുന്ന ബൗളര്‍ കൂടിയാണ് ഹര്‍ഷല്‍. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തെ ഇത്രയും തുക മുടക്കി ടീമിലേക്കു തിരികെ കൊണ്ടുവന്നത്.

കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കൊപ്പമുണ്ടായിരുന്ന മറ്റൊരു താരമാണ് ഷഹബാസ് അഹമ്മദ്. 11 മല്‍സരങ്ങളില്‍ നിന്നും ഏഴു വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു. 6.57 എന്ന മോശമല്ലാത്ത ഇക്കോണമി റേറ്റിലായിരുന്നു ഇത്. ഷഹബാസിനെ തിരികെയെത്തിക്കാന്‍ ആര്
സിബി ചെലവഴിച്ചത് 2..4 കോടിയാണ്. പുതിയ സീസണിലും ആര്‍സിബിക്കു മുതല്‍ക്കൂട്ടായേക്കാവന്ന താരം തന്നെയാണ് അദ്ദേഹം. എന്നാല്‍ കാര്‍ത്തികിനെയും റാവത്തിനെയു വാങ്ങാനുള്ള ആര്‍സിബിയുടെ തീരുമാനത്തില്‍ മാത്രമേ സംശയമുള്ളൂ. ഈ രണ്ടു പേരും എത്ര മാത്രം ക്ലിക്കാവുമെന്നു കണ്ടു തന്നെ അറിയണം. കാര്‍ത്തിക്കിനായി 5.5 കോടിയും റാവത്തിനു വേണ്ടി 3.4 കോടിയുമാണ് ആര്‍സിബി മുടക്കിയത്.


Click it and Unblock the Notifications











