Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സിഎസ്‌കെയ്ക്കും ആര്‍സിബിക്കുമായി കളിച്ച സൂപ്പര്‍ താരങ്ങള്‍, ഇതാ 5 പേര്‍!

ഐപിഎല്ലില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള രണ്ടു ഫ്രാഞ്ചൈസികളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും. സിഎസ്‌കെയ്ക്കു നാലു തവണ കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചെങ്കിലും കന്നിക്കിരീടത്തിനു വേണ്ടിയുള്ള ആര്‍സിബിയുടെ കാത്തിരിപ്പ് നീളുകയാണ്. ഇന്ത്യയുടെ രണ്ടു ഐക്കണ്‍ താരങ്ങളായ എംഎസ് ധോണി, വിരാട് കോലി എന്നിവരുടെ സാന്നിധ്യമാണ് ഇരുടീമുകളുടെയും ആരാധകപിന്തുണ വര്‍ധിപ്പിച്ചത്.

കണക്കുകളില്‍ ആര്‍സിബിക്കു മേല്‍ വ്യക്തമായ മുന്‍തൂക്കം സിഎസ്‌കെയ്ക്കാണ്. പക്ഷെ അതുകൊണ്ടൊന്നും ആര്‍സിബിയുടെ ഫാന്‍സില്‍ കുറവുണ്ടായിട്ടില്ല. ഒരുപിടി ലോകോത്തര താരങ്ങള്‍ ഇരുടീമുകള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടു ഫ്രാഞ്ചൈസികളുടെയും ഭാഗമാവാന്‍ ഭാഗ്യമുണ്ടായ ചില താരങ്ങള്‍ മാത്രമേയുള്ളൂ. ഈ അവസരം ലഭിച്ച ചില സൂപ്പര്‍ താരങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

ഷെയ്ന്‍ വാട്‌സന്‍

ഷെയ്ന്‍ വാട്‌സന്‍

ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷെയ്ന്‍ വാട്‌സന്‍ രണ്ടു ടീമുകള്‍ക്കു വേണ്ടിയും തന്റെ ഐപിഎല്‍ കരിയറില്‍ കളിച്ചിട്ടുണ്ട്. പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കന്നിക്കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. റോയല്‍സില്‍ നിന്നായിരുന്നു വാട്‌സന്‍ ആര്‍സിബിയിലേക്കു വന്നത്. പക്ഷെ ആര്‍സിബിയില്‍ താരം ക്ലിക്കായില്ല. 24 മല്‍സരങ്ങളില്‍ നിന്നും 250 റണ്‍സും 24 വിക്കറ്റുകളുമാണ് വാട്‌സനു നേടാനായത്.

2

2018ല്‍ അദ്ദേഹം സിഎസ്‌കെയിലെത്തി. മൂന്നു വര്‍ഷം ഫ്രാഞ്ചൈസിയില്‍ തുടരുകയും ചെയ്തു. 43 മല്‍സരങ്ങളില്‍ നിന്നും 30.53 ശരാശരിയില്‍ 1252 റണ്‍സ് വാട്‌സന്‍ അടിച്ചെടുത്തു. കൂടാതെ ആറു വിക്കറ്റുകളുമെടുത്തു. 2018ല്‍ ടീമിന്റെ കിരീടവിജയത്തിലും സുപ്രധാന പങ്കുവഹിച്ചു.

കേദാര്‍ ജാദവ്

കേദാര്‍ ജാദവ്

ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ് രണ്ടു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. ഡല്‍ഹി ക്യാപ്പിറ്റല്‍സിലൂടെ (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) തുടങ്ങിയ താരം തുടര്‍ന്നു ആര്‍സിബിയിലെത്തുകയായിരുന്നു. പക്ഷെ ആര്‍സിബിയില്‍ കേദാര്‍ ക്ലിക്കായില്ല. 17 മല്‍സരങ്ങളില്‍ നിന്നും നേടിയത് 309 റണ്‍സായിരുന്നു. തുടര്‍ന്നു ഒഴിവാക്കപ്പെടുകയും ചെയ്തു.

4

തുടര്‍ന്നാണ് ജാദവ് സിഎസ്‌കെയിലേക്കു കൂടുമാറിയത്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ താരം മികച്ച പ്രകടനം കാഴ്ചവയ്്ക്കുകയും ചെയ്തു. 2018 മുതല്‍ 2020 വരെ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. സിഎസ്‌കെയ്ക്കു വേണ്ടി 23 മല്‍സരങ്ങളില്‍ നിന്നും 248 റണ്‍സ് ജാദവ് നേടുകയും ചെയ്തു.

ആല്‍ബി മോര്‍ക്കല്‍

ആല്‍ബി മോര്‍ക്കല്‍

സൗത്താഫ്രിക്കയുടെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കലും സിഎസ്‌കെ, ആര്‍സിബി ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ്. ഐപിഎല്ലിന്റെ തുടക്കകാലത്തു മോര്‍ക്കല്‍ സിഎസ്‌കെയ്‌ക്കൊപ്പമുണ്ടായിരുന്നു. പവര്‍ ഹിറ്ററായും ടീമിന്റെ ന്യൂബോള്‍ ബൗളറായും താരം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. സിഎസ്‌കെയ്ക്കു വേണ്ടി 78 മല്‍സരങ്ങളില്‍ നിന്നും 827 റണ്‍സും 76 വിക്കറ്റുകളും മോര്‍ക്കല്‍ നേടിയിട്ടുണ്ട്.

6

2014ല്‍ താരം ആര്‍സിബിയിലേക്കു ചേക്കേറി. ഒരേയൊരു സീസണ്‍ മാത്രമേ മോര്‍ക്കല്‍ ആര്‍സിബിയിലുണ്ടായുള്ളൂ. പക്ഷെ സിഎസ്‌കെയിലെ മാജിക്ക് താരത്തിനു ആവര്‍ത്തിക്കാനായില്ല. ഏഴു മല്‍സരങ്ങളില്‍ നിന്നും നേടാനായത് 45 റണ്‍സ് മാത്രമാണ്.

റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ നിര്‍ണായക താരമാണ്. നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. ആര്‍സിബിയില്‍ ഫിനിഷറുടെ റോളായിരുന്നു ഉത്തപ്പയ്ക്ക്. 40 മല്‍സരങ്ങളില്‍ നിന്നും 22 ശരാശരിയില്‍ 139.52 സ്‌ട്രൈക്ക് റേറ്റോടെ 706 റണ്‍സാണ് അദ്ദേഹം നേടിയത്.

8

കഴിഞ്ഞ സീസണിലാണ് ഉത്തപ്പ സിഎസ്‌കെയുടെ ഭാഗമായത്. പക്ഷെ അവസാന റൗണ്ട് മല്‍സരങ്ങളില്‍ മാത്രമേ പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചുള്ളൂ. പ്ലേഓഫിലും ഫൈനസിലും മികച്ച ഇന്നിങ്‌സുകള്‍ ഉത്തപ്പ കളിക്കുകയും ചെയ്തു. സീസണിനു ശേഷം കൈവിട്ടെങ്കിലും ലേലത്തില്‍ സിഎസ്‌കെ ടീമിലേക്കു തിരികെ കൊണ്ടുവരികയായിരുന്നു. ഈ സീസണില്‍ ഓപ്പണറുടെ റോളാണ് ഉത്തപ്പയ്ക്കുള്ളത്.

ഫഫ് ഡുപ്ലെസി

ഫഫ് ഡുപ്ലെസി

സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ഫഫ് ഡുപ്ലെസി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഐക്കണ്‍ താരങ്ങളിലൊരാളാണ്. ദീര്‍ഘകാലം സിഎസ്‌കെയുടെ ഭാഗമായിരുന്ന അദ്ദേഹം പക്ഷെ ഈ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമാണ്. ടീമിന്റെ നായകന്‍ കൂടിയാണ് ഡുപ്ലെസി. 10 വര്‍ഷം സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ അദ്ദേഹമുണ്ടായിരുന്നു.

10

കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ നാലാം കിരീട വിജയത്തില്‍ ഡുപ്ലെസി നിര്‍ണായക പങ്കുവഹിച്ചിരുന്നു. പക്ഷെ സീസണിനു ശേഷം താരത്തെ സിഎസ്‌കെ കൈവിട്ടത് ആരാധകര്‍ക്കു ഞെട്ടലായിരുന്നു. മെഗാ ലേലത്തില്‍ ഡുപ്ലെസിയെ തിരികെ വാങ്ങാന്‍ സിഎസ്‌കെ ശ്രമിച്ചതുമില്ല. ഇതോടെ ആര്‍സിബി അദ്ദേഹത്തെ റാഞ്ചുകയായിരുന്നു.
സിഎസ്‌കെയ്ക്കു വേണ്ടി 100 മല്‍സരങ്ങളില്‍ നിന്നും 34.90 ശരാശരിയില്‍ 2932 റണ്‍സാണ് ഡുപ്ലെസിയുടെ സമ്പാദ്യം. കഴിഞ്ഞ സീസണിലെ ഫൈനലിലുല്‍പ്പെടെ ഒരുപാട് മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ താരം കളിക്കുകയും ചെയ്തു.

Story first published: Monday, April 11, 2022, 18:22 [IST]
Other articles published on Apr 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+