Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ആനക്കും അടിതെറ്റും', മുംബൈയുടെയും സിഎസ്‌കെയുടെയും പ്രധാന പ്രശ്നം ഇതാണ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പുരോഗമിക്കവെ കൂടുതല്‍ ചര്‍ച്ചയാവുന്നത് മുംബൈ ഇന്ത്യന്‍സിന്റെയും സിഎസ്‌കെയുടെയും പ്രകടനമാണ്. രണ്ട് ടീമുകളും ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളാണ്. മുംബൈ അഞ്ച് തവണയും സിഎസ്‌കെ നാല് തവണയും കിരീടം ചൂടിയിട്ടുണ്ട്. സിഎസ്‌കെ നിലവിലെ ചാമ്പ്യന്മാരായാണ് 15ാം സീസണിലേക്കെത്തിയത്. എന്നാല്‍ ഇത്തവണ ആദ്യ നാല് മത്സരങ്ങളിലും മുംബൈയും സിഎസ്‌കെയും തോറ്റിരിക്കുകയാണ്. തീര്‍ത്തും നിരാശപ്പെടുത്തുന്ന ഇരു ടീമും ആരാധകര്‍ക്കും വലിയ സങ്കടമാണ് നല്‍കുന്നത്.

രണ്ട് ടീമിന്റെയും തോല്‍വിയുടെ കാരണങ്ങളായി പലതും പറയാമെങ്കിലും ടീമുകളുടെ ശരിയായ പ്രശ്‌നമെന്ന നിലയില്‍ വിലയിരുത്താവുന്നത് അമിത പ്രതീക്ഷയാണ്. മറ്റേത് ടീമുകളേക്കാളും വലിയ ആരാധക പിന്തുണ ഈ രണ്ട് ടീമിനുമുണ്ട്. താരനിരയെ പരിഗണിച്ചാലും അങ്ങനെ തന്നെ. അതുകൊണ്ട് തന്നെ ഓരോ സീസണിലിറങ്ങുമ്പോഴും രണ്ട് ടീമുകളിലൊന്നിനാണ് കപ്പടിക്കാന്‍ കൂടുതല്‍ സാധ്യതയും നല്‍കുന്നത്. ഇത്തരത്തിലും അമിത പ്രതീക്ഷയുടെ സമ്മര്‍ദ്ദമാണ് രണ്ട് ടീമിനെയും ഇത്തവണ ബാധിച്ചിരിക്കുന്നതെന്ന് പറയാം.

1

കൂടാതെ വലിയ താരങ്ങളാണ് ടീമിനൊപ്പമുള്ളത്. ഇവരെ കൃത്യമായി നിയന്ത്രിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. സാമ്പത്തികമായും രണ്ട് ടീമും വളരെ മുന്നിലാണ്. അതുകൊണ്ട് തന്നെ പലപ്പോഴും സൂപ്പര്‍ താരങ്ങളെ നിലനിര്‍ത്തുമ്പോള്‍ ഉയര്‍ന്ന തുക തന്നെ നല്‍കേണ്ടി വരുന്നു. സാമ്പത്തികമായി ടീമുകള്‍ക്ക് തങ്ങളുടെ വാല്യു കുറയാതെ നോക്കേണ്ടി വരുന്നു. അതിന്റെ സമ്മര്‍ദ്ദം ടീം മാനേജ്‌മെന്റില്‍ നിന്ന് താരങ്ങള്‍ക്ക് ഉണ്ടാവും. ഈ രണ്ട് ടീമിലും അത്തരത്തിലുള്ള സമ്മര്‍ദ്ദം കൂടുതലായിരിക്കുമെന്ന് തന്നെ പറയാം.

മുംബൈ ഇന്ത്യന്‍സിലേക്ക് വരുമ്പോള്‍ ഇത്തവണ മെഗാ ലേലത്തില്‍ വലിയ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് പറയാം. പാണ്ഡ്യ സഹോദരങ്ങളായ ക്രുണാല്‍ പാണ്ഡ്യയേയും ഹര്‍ദിക് പാണ്ഡ്യയേയും ഒരുമിച്ച് മുംബൈ കൈവിട്ടതോടെ ഓള്‍റൗണ്ടര്‍മാരുടെ വലിയ വിടവ് ടീമിലുണ്ടായി. എന്നാല്‍ ഇത് പരിഹരിക്കാന്‍ മികച്ച താരങ്ങളെ കൊണ്ടുവരാതെ കറെന്‍ പൊള്ളാര്‍ഡില്‍ മുംബൈ അമിത പ്രതീക്ഷവെച്ചു. ഇത് മുംബൈ ഇന്ത്യന്‍സിന് പ്രതികൂലമായി ബാധിച്ചെന്ന് ഇതുവരെയുള്ള പ്രകടനത്തില്‍ നിന്ന് വ്യക്തം.

2

വിദേശ താരങ്ങളെ പരിഗണിക്കുന്നതിലും മുംബൈക്ക് തെറ്റുപറ്റി. ടിം ഡേവിഡ് ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തില്ലാത്ത താരമാണ്. എന്നിട്ടും അദ്ദേഹത്തില്‍ നിന്ന് അത്ഭുതം പ്രതീക്ഷിച്ച് ഫിനിഷര്‍ റോളിലേക്ക് പരിഗണിച്ചു. ഇത് എത്രത്തോളം മണ്ടത്തരമായെന്ന് ആദ്യ മത്സരങ്ങളിലെ പ്രകടനത്തില്‍ നിന്ന് വ്യക്തം. തിലക് വര്‍മയെന്ന താരത്തെ കണ്ടെത്തിയത് മാറ്റിനിര്‍ത്തിയാല്‍ മുംബൈയുടെ കണക്കുകൂട്ടലുകളെല്ലാം ഇത്തവണ പിഴച്ചു.

3

സിഎസ്‌കെയിലും ഇതേ അവസ്ഥയാണ്. ധോണിയെന്ന നായകനെ തലയെന്ന് വിശേഷിപ്പിച്ചാണ് ആരാധകര്‍ വാഴ്ത്തുന്നത്. ധോണി ഇത്തവണ അപ്രതീക്ഷിതമായി നായകസ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറിയത് സിഎസ്‌കെയെ പ്രതികൂലമായി ബാധിച്ചു. ഫഫ് ഡുപ്ലെസിസിനെ കൈവിട്ട് കളയാനുള്ള തീരുമാനവും റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു തുടങ്ങിയ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ താരങ്ങളില്‍ ഇപ്പോഴും അമിത വിശ്വാസം നല്‍കുന്നതും ടീമിനെ പിന്നോട്ടടിച്ചു.

4

രണ്ട് ടീമിനും മറികടക്കേണ്ടത് അമിത പ്രതീക്ഷകളുടെ സമ്മര്‍ദ്ദമാണ്. വലിയ ടീമെന്ന തലക്കനം നല്‍കുന്ന സമ്മര്‍ദ്ദം ഇതിന് മുമ്പ് ഫലപ്രദമായി മറികടക്കാന്‍ രണ്ട് കൂട്ടര്‍ക്കും സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ എങ്ങനെ ഇതിനെ അതിജീവിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണാം.

Story first published: Monday, April 11, 2022, 16:18 [IST]
Other articles published on Apr 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+