For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: തുടര്‍ച്ചയായ രണ്ടാം സീസണിലും സ്റ്റോക്‌സ് ഇല്ല! ഇത്തവണ പരിക്കല്ല വില്ലന്‍

കഴിഞ്ഞ സീസണില്‍ രണ്ടു മല്‍സരങ്ങള്‍ മാത്രമേ കളിച്ചുള്ളൂ

1

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ ക്രിക്കറ്റ് പ്രേമികള്‍ മിസ്സ് ചെയ്യും. കഴിഞ്ഞ സീസണില്‍ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹമുണ്ടായിരുന്നുള്ളൂ. രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന സ്‌റ്റോക്‌സ് കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ആദ്യത്തെ രണ്ടു മല്‍സരങ്ങള്‍ക്കു ശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്നു. സഞ്ജു സാംസണ്‍ നയിച്ച റോയല്‍സിനു ഇതു കനത്ത തിരിച്ചടിയാവുകയും ചെയ്തിരുന്നു. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട സ്റ്റോക്‌സ് പുതിയ സീസണിനു മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാ ലേലത്തില്‍ വന്‍ ഡിമാന്റ് ലഭിക്കാനിടയുള്ള താരങ്ങളിലൊരാളായിരുന്നു. ലേലത്തില്‍ നോട്ടമിട്ടു വച്ച പല ഫ്രാഞ്ചൈസികളെയും നിരാശരാക്കിയാണ് സ്‌റ്റോക്‌സിന്റെ പിന്‍മാറ്റം.

ജോലിഭാരം നിയന്ത്രിക്കുന്നതിനും ഇംഗ്ലണ്ടിന്റെ അടുത്ത ഹോം സീസണില്‍ കൂടുതല്‍ ഫ്രഷായി ഇറങ്ങുന്നതിനും വേണ്ടിയാണ് സ്റ്റോക്‌സ് ഐപിഎല്ലിന്റെ പുതിയ സീസണില്‍ നിന്നും പിന്‍മാറിയതെന്നു ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഷസ് ടെസ്റ്റ് പരമ്പരയില്‍ ചിരവൈരികളായ ഓസ്‌ട്രേലിയയോടു ഇംഗ്ലണ്ട് ദയനീയ തോല്‍വിയേറ്റു വാങ്ങിയിരുന്നു. അഞ്ചു ടെസ്റ്റുകളുടെ പരമ്പര 4-0നായിരുന്നു ഓസീസ് സ്വന്തമാക്കിയത്. ശേഷിച്ച ടെസ്റ്റില്‍ ഇംഗ്ലണ്ട് തോല്‍വിയുടെ വക്കില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് സമനില സ്വന്തമാക്കുകയായിരുന്നു.

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പുതിയ സീസണില്‍ ഇംഗ്ലണ്ടിന്റെ ദയനീയ പ്രകടനം തുടരുകയാണ്. 19 മല്‍സരങ്ങളില്‍ ആറിലും അവര്‍ പരാജയം രുചിച്ചിരുന്നു. ആഷസിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനു ശേഷമാണ് താന്‍ ഐപിഎല്ലിന്റെ അടുത്ത സീസണില്‍ കളിക്കില്ലെന്നു ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റോക്‌സിന്റെയും പിന്‍മാറ്റം. അതിനിടെ റൂട്ടിനു പകരം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായകനായി സ്റ്റോക്‌സ് വന്നേക്കുമെന്നും സൂചനകളുണ്ട്. പലരും ഇങ്ങനെയൊരു നിര്‍ദേശവുമായി മുന്നോട്ടു വന്നിട്ടുണ്ട്.

2

2018ലെ മെഗാ ലേലത്തില്‍ കോടികളാണ് സ്റ്റ്‌റോക്‌സിനു ലഭിച്ചത്. 12.5 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ അന്നു റോയല്‍സ് വാങ്ങിയത്. സീസണില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ചതും സ്റ്റോക്‌സിനായിരുന്നു. ഈ സീസിണില്‍ 13 മല്‍സരങ്ങളില്‍ നിന്നും 196 റണ്‍സാണ് അദ്ദേഹം നേടിയത്. എട്ടു വിക്കറ്റുകളും സ്റ്റോക്‌സ് വീഴ്ത്തി. 2019ല്‍ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 123ഉം 2020ല്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 285ഉം റണ്‍സ് അദ്ദേഹം നേടി. ഇത്തവണത്തെ ആഷസില്‍ സ്‌റ്റോക്‌സിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിയാതെ പോയത് ഇംഗ്ലണ്ടിന്റെ പരാജയത്തിനു മുഖ്യ കാരണങ്ങളിലൊന്നായിരുന്നു. 236 റണ്‍സും നാലു വിക്കറ്റുകളുമാണ് അദ്ദേഹം നേടിയത്.

Story first published: Monday, January 17, 2022, 21:37 [IST]
Other articles published on Jan 17, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+