For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ലേലത്തില്‍ സിഎസ്‌കെ ആരെയൊക്കെ വാങ്ങും? ഇതാ സാധ്യതാ ടീം

അടുത്ത മാസമാണ് മെഗാ താരലേലം

ഐപിഎല്ലിലെ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ വിജയരഹസ്യം എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. യുവത്വത്തേക്കാള്‍ അനുഭവസമ്പത്തിനു മുന്‍തൂക്കം നല്‍കുന്ന ഫ്രാഞ്ചൈസിയാണ് അവരുടേത്. 30ന് മുകളിലുള്ള ഒരുപാട് കളിക്കാരുള്ളതു കാരണം നേരത്തേ ഡാഡീസ് ആര്‍മിയെന്നു പോലും അവര്‍ പരിഹസിക്കപ്പെട്ടിരുന്നു. പക്ഷെ വിമര്‍ശകര്‍ക്കു കളിക്കളത്തിലാണ് അവര്‍ മറുപടി നല്‍കാറുള്ളത്. ഏറ്റവും അവസാനമായി കഴിഞ്ഞ സീസണില്‍ നാലാം കിരീടവിജയത്തോടെ തങ്ങളെ എഴുതിത്തള്ളിയവര്‍ക്കു അവര്‍ മറുപടി നല്‍കിയിരുന്നു.

1

ടീമില്‍ ഒരുപാട് അഴിച്ചുപണികള്‍ നടത്തുന്ന ശൈലിയല്ല സിഎസ്‌കെയുടേത്. ജയിച്ചാലും തോറ്റാലും ടീം ലൈനപ്പില്‍ അവര്‍ വലിയ മാറ്റങ്ങള്‍ വരുത്താറില്ല. ലഭിച്ചിരിക്കുന്ന കളിക്കാരില്‍ പരാമവധി വിശ്വാസമര്‍പ്പിക്കുകയും ഫ്‌ളോപ്പായാലും അവര്‍ക്കു കഴിവ് പുറത്തെടുക്കാന്‍ വീണ്ടും വീണ്ടും അവര്‍ അവസരം നല്‍കുകയും ചെയ്യാറുണ്ട്.
അടുത്ത മാസം നടക്കാനിരിക്കുന്ന മെഗാ ലേലത്തിനു മുമ്പ് നാലു കളിക്കാരെയാണ് സിഎസ്‌കെ നിലനിര്‍ത്തിയിട്ടുള്ളത്. നായകന്‍ എംഎസ് ധോണി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി, യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് എന്നിവരാണ് ഇവര്‍.

2

കഴിഞ്ഞ സീസണില്‍ ഒരുപാട് മികച്ച കളിക്കാര്‍ സിഎസ്‌കെ നിരയിലുണ്ടായിരുന്നു. പക്ഷെ നാലു താരങ്ങളെ മാത്രമേ ലേലത്തിനു മുമ്പ് നിലനിര്‍ത്താന്‍ അനുവാദമുള്ളൂ എന്ന കാരണത്താല്‍ പലരെയും സിഎസ്‌കെയ്ക്കു കൈവിടേണ്ടി വന്നു. മെഗാ ലേലത്തില്‍ ഇവരില്‍ ചിലരെ സിഎസ്‌കെ തിരികെ വാങ്ങിക്കാനുള്ള സാധ്യത കൂടുതലാണ്.
48 കോടി രൂപയാണ് ലേലത്തില്‍ കളിക്കാര്‍ക്കായി ചെലവഴിക്കാന്‍ ഇനി സിഎസ്‌കെയുടെ പഴ്‌സില്‍ ബാക്കിയുള്ളത്. ഇതു മികച്ച രീതിയില്‍ ഇനി ലേലത്തില്‍ ചെലവഴിക്കുന്നത് എങ്ങനെയാവുമെന്ന പ്ലാനിങിലായിരിക്കും അവര്‍. 25-30 കളിക്കാുടെ സംഘമാക്കേണ്ടതിനാല്‍ തന്നെ ലേലത്തില്‍ ഒരുപാട് കളിക്കാരെ സിഎസ്‌കെയ്ക്കു വാങ്ങേണ്ടതുമുണ്ട്.

3

കഴിഞ്ഞ സീസണില്‍ റുതുരാജിനോടൊപ്പം മല്‍സരിച്ച് റണ്‍സ് വാരിക്കൂട്ടിയ സൗത്താഫ്രിക്കന്‍ താരം ഫഫ് ഡുപ്ലെസിയെ സിഎസ്‌കെ ലേലത്തില്‍ തിരികെ വാങ്ങാന്‍ സാധ്യത കൂടുതലാണ്. പ്രായം ഒരു വില്ലനായതിനാല്‍ കൂടുതല്‍ ഫ്രാഞ്ചൈസികള്‍ അദ്ദേഹത്തിനായി രംഗത്തിറങ്ങാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ സിഎസ്‌കെയ്ക്കു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായേക്കും.

4

മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനെ സിഎസ്‌കെ ലേലത്തില്‍ തിരികെ കൊണ്ടുവന്നേക്കും. ന്യൂസിലാന്‍ഡിന്റെ പരിചയസമ്പന്നനായ മിച്ചെല്‍ സാന്റനറാണ് സിഎസ്‌കെ നോട്ടമിടാന്‍ സാധ്യതയുള്ള മറ്റൊരു സ്പിന്നര്‍. സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരായ ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരെ തീര്‍ച്ചയായും തിരികെ കൊണ്ടുവരാന്‍ സിഎസ്‌കെയ്ക്കു പ്ലാനുണ്ടാവും. പക്ഷെ അതു അത്ര എളുപ്പമാവില്ല. ലേലത്തില്‍ വലിയ ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ളവരാണ് ഇരുവരും.

5

സിഎസ്‌കെയ്ക്കു വേണ്ടി നേരത്തേ പല മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്തിയിട്ടുള്ള അമ്പാട്ടി റായുഡുവാണ് തിരികെയെത്താന്‍ സാധ്യതയുള്ള മറ്റൊരു താരം. കൂടാതെ റോബിന്‍ ഉത്തപ്പയും പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരമാണ്. റായുഡുവും ഉത്തപ്പയുമൊന്നും ലേലത്തില്‍ അത്ര ഡിമാന്റുണ്ടാവാന്‍ സാധ്യതയില്ലാത്തവരാണ്. അതുകൊണ്ടു തന്നെ വലിയൊരു തുക ചെലവഴിക്കാതെ തന്നെ സിഎസ്‌കെയ്ക്കു ഇവരെ വാങ്ങിക്കാം. ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ്, ഇംഗ്ലണ്ടിന്റെ മാര്‍ക്ക് വുഡ്, സൗത്താഫ്രിക്കയുടെ ലുംഗി എന്‍ഗിഡി എന്നിവരെയും സിഎസ്‌കെ നോട്ടമിട്ടേക്കും.

സിഎസ്‌കെയുടെ സാധ്യതാ ടീം

സിഎസ്‌കെയുടെ സാധ്യതാ ടീം

റുതുരാജ് ഗെയ്ക്വാദ്, ഫഫ് ഡുപ്ലെസി, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, മിച്ചെല്‍ സാന്റ്‌നര്‍, ജോഷ് ഹേസല്‍വുഡ്, മാര്‍ക്ക് ലുഡ്, ലുംഗി എന്‍ഗിഡി, ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, രവീന്ദ്ര ജഡേജ, മോയിന്‍ അലി.

Story first published: Monday, January 31, 2022, 13:23 [IST]
Other articles published on Jan 31, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+