Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കാര്‍ത്തിക് ടി20 ലോകകപ്പ് ടീമിലെത്തില്ല! കാരണം പറഞ്ഞ് മുന്‍ താരം

ഐപിഎല്ലിന്റെ 15ാം സീസണില്‍ ഗംഭീര പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ഫിനിഷറുടെ റോളില്‍ ആര്‍സിബിയുടെ ഹീറോയായി ചുരുങ്ങിയ മല്‍സരങ്ങള്‍ കൊണ്ടു തന്നെ അദ്ദേഹം മാറിയിരിക്കുകയാണ്. ഇതോടെ കാര്‍ത്തികിനെ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ക്രീസിലുള്ളപ്പോഴെല്ലാം ഈ സീസണില്‍ ടീമിനു വിജയപ്രതീക്ഷ നല്‍കാന്‍ കാര്‍ത്തിക്കിനായിട്ടുണ്ട്. ഇത്തവണ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ ഒരിക്കല്‍ മാത്രമേ അദ്ദേഹം പുറത്തായിട്ടുള്ളൂ.

1

218 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 131 റണ്‍സാണ് കാര്‍ത്തിക് അടിച്ചെടുത്തത്. മാത്രമല്ല ടീമിന്റെ മൂന്നു വിജയങ്ങളിലും നിര്‍ണായക റോള്‍ വഹിക്കുകയും ചെയ്തു. അതേസമയം, ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കാര്‍ത്തിക് ഇടം പിടിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നു ന്യൂസിലാന്‍ഡിന്റെ മുന്‍ പേസറും ഇപ്പോള്‍ കമന്ററ്ററുമായ സൈമണ്‍ ഡൂള്‍ പറയുന്നു. ഇതിന്റെ കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

2

റിഷഭ് പന്തും കെഎല്‍ രാഹുലും വിക്കറ്റ് കീപ്പര്‍മാരുടെ റോള്‍ ഏറ്റെടുക്കാന്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുള്ളപ്പോള്‍ ദിനേശ് കാര്‍ത്തിക്കിന് അവസരം ലഭിക്കാന്‍ ഒരു സാധ്യതയുമില്ലെന്നു സൈമണ് ഡൂള്‍ ക്രിക്ക്ബസിന്റെ ഷോയില്‍ അഭിപ്രായപ്പെട്ടു. ആര്‍സിബിക്കൊപ്പം ദിനേശ് കാര്‍ത്തിക് ഈ ഐപിഎല്ലില്‍ ചെയ്തു കൊണ്ടിരിക്കുന്നത് എനിക്കു ഇഷ്ടമായി. പക്ഷെ പ്രശ്‌നമുണ്ട്.

3

പക്ഷെ ടി20 ലോകകപ്പ് ടീമില്‍ അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കാതിരിക്കാന്‍ കാരണമുണ്ട്. കെഎല്‍ രാഹുല്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി രംഗത്തുണ്ട്. ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സ്ഥാനം കാര്‍ത്തിക്കിനു ലഭിക്കാന്‍ പോവുന്നില്ല. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയുടെ പകരക്കാരനാവാനും കഴിയില്ല. കാരണം ബാറ്റിങ് കൂടാതെ കാര്‍ത്തികിനുള്ള മറ്റൊരു ഏക കഴിവ് വിക്കറ്റ് കീപ്പിങാണ്. നിര്‍ഭാഗ്യവശാല്‍ ഈ ഇന്ത്യന്‍ ടീമില്‍ അദ്ദേഹം അനുയോജ്യനല്ലെന്നും സൈമണ്‍ ഡൂള്‍ നിരീക്ഷിച്ചു.

4

ഇതാണ് ദുഖകരമായ യാഥാര്‍ഥ്യം. ദിേേനശ് കാര്‍ത്തിക് ഒരുപക്ഷെ ലോകകപ്പ് ടീമില്‍ സ്ഥാനം ആഗ്രഹിക്കുന്നുമുണ്ടാവില്ലെന്നു എനിക്കറിയാം. പക്ഷെ ടി20 ടീമിനെ സബന്ധിച്ച് സങ്കടകരമായ യാഥാര്‍ഥ്യം ഇതാണ്. റിഷഭ് പന്തും കെഎല്‍ രാഹുലുമുള്ളതിനാല്‍ അവര്‍ അടിസ്ഥാനപരമായ കാര്യങ്ങള്‍ കവര്‍ ചെയ്തു കഴിഞ്ഞു.
ബൗളിങില്‍ ഒന്നും തന്നെ ചെയ്യാന്‍ സാധിക്കാത്ത ഒരു ഫിനിഷറെ ഇന്ത്യന്‍ ടീമിനു ആവശ്യവുമുണ്ടാവില്ല. ഇതാണ് കാര്‍ത്തിക് നേരിടുന്ന വലിയൊരു പ്രശ്‌നം.

5

ആറാം നമ്പറില്‍ ബൗള്‍ ചെയ്യുന്ന ഹാര്‍ദിക് പാണ്ഡ്യയും ഏഴാം നമ്പറില്‍ അതുപോലെ തന്നെ ബാറ്റിങും ബൗളിങും ചെയ്യുന്ന രവീന്ദ്ര ജഡേജയുമുണ്ട്. അതിനാല്‍ കാര്‍ത്തികിന് അവസരവുമില്ല. ടീമിലെത്തിയാല്‍ കാര്‍ത്തിക് ഇന്ത്യക്കായി കസറിയേക്കും. പക്ഷെ നിര്‍ഭാഗ്യവശാല്‍ അതു സംഭവിക്കുമോയെന്നു തനിക്ക് ഉറപ്പല്ലെന്നും സൈമണ്‍ ഡൂള്‍ വിലയിരുത്തി.

Story first published: Wednesday, April 13, 2022, 17:03 [IST]
Other articles published on Apr 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+