Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022:പരിചയസമ്പത്തുണ്ട്, ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തും', പ്രതീക്ഷ പങ്കുവെച്ച് കാര്‍ത്തിക്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 12,13 തീയ്യതികളിലായി നടക്കാന്‍ പോവുകയാണ്. പുതിയതായി രണ്ട് ടീമുകള്‍ക്കൂടി എത്തുന്നതോടെ മെഗാ ലേലത്തില്‍ കൂടുതല്‍ താരങ്ങള്‍ക്ക് അവസരം ലഭിക്കും. ഇന്ത്യയുടെ യുവതാരങ്ങള്‍ക്കെല്ലാം വലിയ പ്രതീക്ഷ നല്‍കുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. ടൂര്‍ണമെന്റില്‍ തിളങ്ങിയവരില്‍ ഒട്ടുമിക്ക താരങ്ങള്‍ക്കും ദേശീയ ടീമിലേക്ക് വിളിയെത്തിയിട്ടുണ്ട്.

ഇന്നത്തെ ഇന്ത്യന്‍ ടീമിലെ പല സൂപ്പര്‍ താരങ്ങളും ഐപിഎല്ലിലൂടെ വളര്‍ന്നുവന്നവരാണ്. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തുള്ള സീനിയര്‍ താരങ്ങള്‍ക്കും ഇത്തവണത്തെ ഐപിഎല്‍ പിടിവള്ളിയാണ്. ടൂര്‍ണമെന്റില്‍ തിളങ്ങി ദേശീയ ടീമിലേക്ക് തിരിച്ചുവരാമെന്ന് കരുത്തുന്ന നിരവധി താരങ്ങള്‍ ഇത്തവണയുമുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക് തന്റെ തിരിച്ചുവരവ് ആഗ്രഹം വ്യക്തമായിരിക്കുകയാണ്. ദേശീയ ടീമിലോട്ടുള്ള തിരിച്ചുവരാന്‍ ഇപ്പോഴും സമയമുണ്ടെന്നും പരിചയസമ്പത്തിന് വലിയ പ്രാധാന്യമുണ്ടെന്നുമാണ് കാര്‍ത്തിക് പറഞ്ഞത്.

ഇത്തവണത്തെ ഐപിഎല്‍ മെഗാ ലേലത്തില്‍ ഏതെങ്കിലും ഒരു ടീമില്‍ അവസരം ലഭിക്കുമെന്നും മികച്ച പ്രകടനം നടത്തി സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റി ടി20 ടീമിലേക്ക് തിരിച്ചുവരാമെന്നാണ് കരുതുന്നതെന്നാണ് കാര്‍ത്തിക് പറഞ്ഞത്. 'ടി20ക്ക് വളരെയധികം ഞാന്‍ പ്രാധാന്യം നല്‍കുന്നു. ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റില്‍ ലോകത്തിലെ മികച്ച താരങ്ങള്‍ക്കെതിരെയാണ് നമ്മള്‍ കളിക്കുന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരമാണിത്.

1

മധ്യനിര ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇംപാക്ട് സൃഷ്ടിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ പ്രായം തീര്‍ച്ചയായും പ്രധാനപ്പെട്ട കാര്യമാണെന്ന് ചിന്തിക്കുന്നവര്‍ നിരവധിയാണ്. ശിഖര്‍ ധവാന്‍ ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരയിലെ ടോപ് സ്‌കോററായിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഒരേ പ്രായക്കാരാണ്. ശരീരം നോക്കിയാണ് ആളുകള്‍ താരങ്ങളില്‍ എത്രത്തോളം കരിയര്‍ ബാക്കിയുണ്ടെന്ന് തീരുമാനിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല. ഷുഹൈബ് മാലിക്കും മുഹമ്മദ് ഹഫീസും പാകിസ്താനായി ടി20 ലോകകപ്പില്‍ നടത്തിയ പ്രകടനം നോക്കുക. അനുഭവസമ്പത്തിന് വലിയ ടൂര്‍ണമെന്റുകളില്‍ വലിയ പ്രാധാന്യമുണ്ട്. കഴിഞ്ഞ കുറച്ച് ടൂര്‍ണമെന്റുകളെടുത്താല്‍ത്തന്നെ നിങ്ങള്‍ക്കത് വ്യക്തമാകും'- ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്ന കാര്‍ത്തികിനെ മെഗാ ലേലത്തിന് മുമ്പാണ് ടീം ഒഴിവാക്കിയത്. മധ്യനിര ബാറ്റ്‌സ്മാനെന്ന നിലയില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് കാര്‍ത്തിക്. എന്നാല്‍ റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ തുടങ്ങിയ മികച്ച യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരുള്ളപ്പോള്‍ 36കാരനായ കാര്‍ത്തികിന് ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് സ്വപ്‌നം മാത്രമായിരിക്കും.

1

മെഗാ ലേലത്തില്‍ കാര്‍ത്തിക് അണ്‍സോള്‍ഡാവാന്‍ വരെ സാധ്യതയുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനൊപ്പവും കാര്‍ത്തിക് സജീവമാണ്. എന്നാല്‍ ദേശീയ ടീമിലേക്ക് മടങ്ങിവരവ് കടുപ്പമാണ്. ഇതിനിടെ കമന്റേറ്ററെന്ന നിലയിലും കരിയറിന് കാര്‍ത്തിക് തുടക്കമിട്ടിട്ടുണ്ട്. എന്തായാലും ഈ സീസണില്‍ വലിയ പ്രതീക്ഷയോടെയാണ് കാര്‍ത്തികിറങ്ങുന്നത്. സിഎസ്‌കെയ്ക്കായി കളിക്കുകയാണ് തന്റെ ആഗ്രഹമെന്നാണ് കാര്‍ത്തിക് പറയുന്നത്.

1

'സിഎസ്‌കെയ്ക്കായി കളിക്കാനായാല്‍ അത് വലിയ കാര്യമാണെന്നാണ് കരുതുന്നത്. എന്നാല്‍ കളിക്കുന്ന ടീമേതെന്നതല്ല കളിക്കുകയെന്നതാണ് വലിയ അംഗീകാരമായി കരുതുന്നത്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ പരിശീലനങ്ങളും ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ്'- കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. അവസാന സീസണില്‍ വിക്കറ്റ് കീപ്പറെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും കാര്‍ത്തികിന് തിളങ്ങാനായിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണ ഏത് ടീമിനൊപ്പമാവും കാര്‍ത്തിക് ഉണ്ടാവുകയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയണം. സിഎസ്‌കെ കാര്‍ത്തികിനെ പരിഗണിക്കില്ലെന്ന കാര്യം ഉറപ്പാണ്.

Story first published: Monday, February 7, 2022, 19:58 [IST]
Other articles published on Feb 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+