Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സിഎസ്‌കെയെ ഇനി ജഡേജ നയിക്കും, 'മികച്ച തീരുമാനം', മൂന്ന് കാരണങ്ങളിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് 26ാം തീയ്യതി തുടക്കമാവാനിരിക്കെ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്ന പ്രഖ്യാപനമാണ് സിഎസ്‌കെ നടത്തിയത്. എംഎസ് ധോണിയെന്ന ഇതിഹാസം നായകസ്ഥാനത്ത് നിന്ന് മാറിനില്‍ക്കുമ്പോള്‍ ഇത്തവണ രവീന്ദ്ര ജഡേജക്ക് കീഴിലാവും സിഎസ്‌കെ ഇറങ്ങുക. ടീമിന്റെ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയെ നയിക്കുന്നത് ധോണിയാണ്. ഇതുവരെ നാല് ഐപിഎല്‍ കിരീടവും രണ്ട് ചാമ്പ്യന്‍സ് ട്രോഫിയും സിഎസ്‌കെയുടെ അലമാരയിലെത്തിച്ച ധോണി അപ്രതീക്ഷിതമായാണ് നായകസ്ഥാനം ഒഴിഞ്ഞുകൊടുത്തത്.

1

ഇത്തവണ ധോണിക്ക് കീഴില്‍ സിഎസ്‌കെ കപ്പുയര്‍ത്തി വിടപറയുമെന്ന് കരുതിയ ആരാധകരെ നിരാശരാക്കുന്ന തീരുമാനമാണ് അദ്ദേഹമെടുത്തിരിക്കുന്നത്. ഇത്തവണ കൂടി ധോണിക്ക് കീഴില്‍ സിഎസ്‌കെ കളിക്കണമെന്നാണ് എല്ലാവരും ആഗ്രഹിച്ചിരുന്നതെങ്കിലും 33കാരനായ രവീന്ദ്ര ജഡേജയെ വളര്‍ത്തിക്കൊണ്ടുവരാനാണ് സിഎസ്‌കെയുടെ തീരുമാനം.

1

നായകസ്ഥാനത്തേക്ക് ജഡേജ എത്തുമ്പോള്‍ വെല്ലുവിളികളേറെയാണ്. കാരണം ധോണിയെന്ന നായകന്‍ സൃഷ്ടിച്ചിരിക്കുന്ന നേട്ടങ്ങളും റെക്കോഡുകളും അത്രക്ക് എളുപ്പത്തില്‍ എത്തിപ്പിടിക്കാനാവുന്നതല്ല. അവസാന സീസണിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ഇത്തവണ വീണ്ടും കപ്പുയര്‍ത്താനെത്തുമ്പോള്‍ ജഡേജക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. എന്നാല്‍ ജഡേജയെ നായകനാക്കുന്നത് മികച്ച തീരുമാനം തന്നെയാണ്. മൂന്ന് കാരണങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

ടീമിന്റെ ശരാശരി പ്രകടനം ഗ്യാരണ്ടി

ടീമിന്റെ ശരാശരി പ്രകടനം ഗ്യാരണ്ടി

സിഎസ്‌കെ എന്ന ടീമിന് ടൂര്‍ണമെന്റില്‍ വലിയ സല്‍പ്പേരുണ്ട്. നാല് കിരീടം ഇതിനോടകം നേടിയ ടീം കളിച്ച 12 സീസണില്‍ ഒരു തവണ മാത്രമാണ് പ്ലേ ഓഫ് കാണാതെ പുറത്തായത്. അതും 2020 സീസണില്‍. തൊട്ടടുത്ത സീസണില്‍ കപ്പുകൊണ്ട് തിരിച്ചുവരാനും സിഎസ്‌കെ സാധിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു ചാമ്പ്യന്‍ നിരയെ നയിക്കാന്‍ എത്തുന്ന താരവും പ്രകടന നിലവാരം ഉറപ്പുള്ള താരമായിരിക്കണം. രവീന്ദ്ര ജഡേജ അത്തരത്തില്‍ മികച്ച റെക്കോഡുള്ള താരമാണ്.

പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണ്. കൂടാതെ 2012 മുതല്‍ ടീമിലെ സജീവ താരവും ധോണിയോട് അടുത്ത സൗഹൃദമുള്ള താരവുമാണ്. അതുകൊണ്ട് തന്നെ ടീമിന്റെ ശൈലികളെക്കുറിച്ചും പദ്ധതികളക്കുറിച്ചും ജഡേജക്ക് നന്നായി അറിയാം. ജഡേജയെ നായകനാക്കുമ്പോള്‍ ടീമിന്റെ നിലവാരം താഴോട്ട് പോകില്ലെന്നുറപ്പാണ്.

ഓള്‍റൗണ്ട് മികവ്

ഓള്‍റൗണ്ട് മികവ്

ഓള്‍റൗണ്ടറാണെന്നതാണ് ജഡേജയുടെ മറ്റൊരു ഗുണം. ഏത് സമയത്തും ടീമിനെ തന്റെ പ്രകടനമികവുകൊണ്ട് രക്ഷിക്കാന്‍ ജഡേജക്ക് കഴിവുണ്ട്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനും പന്തെറിയാനും ജഡേജക്ക് സാധിക്കും. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ബാറ്റുകൊണ്ട് പല തവണ വെടിക്കെട്ട് നടത്താന്‍ ജഡേജക്ക് സാധിച്ചിട്ടുണ്ട്. അവസാന സീസണിലും ജഡേജ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നായകനെന്നാല്‍ മുന്നില്‍ നിന്ന് പ്രകടനംകൊണ്ട് നയിക്കാന്‍ സാധിക്കണം. ജഡേജക്ക് ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇതിന് സാധിക്കുമെന്നതിനാല്‍ ജഡേജ എന്തുകൊണ്ടും ഉത്തമ നായകന്‍ തന്നെയാണ്. 2386 റണ്‍സും 127 വിക്കറ്റും ജഡേജയുടെ പേരിലുണ്ട്. നായകന്റെ സമ്മര്‍ദ്ദം ബാധിക്കാതെ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ജഡേജക്ക് മിടുക്കുണ്ടെന്ന് തന്നെ വിലയിരുത്താം.

ധോണിയുമായുള്ള സൗഹൃദം

ധോണിയുമായുള്ള സൗഹൃദം

ധോണി ടീമില്‍ തുടരുന്ന സാഹചര്യത്തില്‍ ധോണിയോട് പൊരുത്തപ്പെട്ട് നില്‍ക്കുന്ന താരം തന്നെ സിഎസ്‌കെയുടെ നായകനായി എത്തേണ്ടതായുണ്ട്. അതിന് ഏറ്റവും അനുയോജ്യന്‍ ജഡേജയാണ്. ജഡേജയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ധോണി. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ജഡേജയുടെ വളര്‍ച്ച. അതുകൊണ്ട് ധോണിയോട് അടുത്ത സൗഹൃദം പുലര്‍ത്താനും ജഡേജക്ക് സാധിച്ചിട്ടുണ്ട്. പല തവണ ജഡേജയുടെ പ്രതിഭയെ ധോണി തന്നെ പ്രശംസിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ധോണിയോട് സൗഹൃദമുള്ള താരമെന്ന നിലയില്‍ സിഎസ്‌കെയ്ക്ക് അനുയോജ്യനായ നായകനാണ് ജഡേജ.

Story first published: Thursday, March 24, 2022, 16:35 [IST]
Other articles published on Mar 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+