Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL2022: 'ധോണി ഫിനിഷറാവേണ്ട', ബാറ്റ് ചെയ്യേണ്ട് മറ്റൊരു പൊസിഷനില്‍, നിര്‍ദേശിച്ച് സോധി

1

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും നാല് ദിവസമാണുള്ളത്. 26ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്. 2021ലെ കിരീട നേട്ടം 2022ലും ആവര്‍ത്തിക്കാന്‍ സിഎസ്‌കെയ്ക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തവണയും സിഎസ്‌കെയുടെ നായകനായി എംഎസ് ധോണിയാണുള്ളത്.

ക്യാപ്റ്റനെന്ന നിലയില്‍ അവസാന സീസണിലും ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ ധോണിക്ക് സാധിച്ചെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ ധോണിക്ക് തിളങ്ങാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് സീസണുകളില്‍ നിന്ന് 30 മത്സരം കളിച്ച ധോണി 314 റണ്‍സാണ് നേടിയത്. 2020 സീസണില്‍ 200 റണ്‍സും 2021 സീസണില്‍ 114 റണ്‍സും. അവസാന സീസണില്‍ ഒരു അര്‍ധ സെഞ്ച്വറി പോലും അദ്ദേഹത്തിന്റെ പേരിലില്ല. അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ക്വാളിഫയറില്‍ 6 പന്തില്‍ 18 റണ്‍സെടുത്ത പ്രകടനം മാറ്റിനിര്‍ത്തിയാല്‍ കാര്യമായൊന്നും ചെയ്യാന്‍ ധോണിക്കായിട്ടില്ല.

1

ഇപ്പോഴിതാ ഈ സീസണില്‍ ധോണി ഫിനിഷര്‍ റോളില്‍ ബാറ്റ് ചെയ്യേണ്ടന്നും ടോപ് ഓഡറില്‍ ബാറ്റ് ചെയ്യണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രിതീന്ദര്‍ സോധി. 'ധോണി ഇത്തവണ മധ്യനിരയില്‍ ഫിനിഷര്‍ റോളില്‍ കളിക്കുന്നതിലും നല്ലത് ബാറ്റിങ് പൊസിഷനില്‍ അല്‍പ്പം കൂടി മുന്നോട്ട് പോകുന്നതാണ്. 10,11 ഓവറുകളില്‍ ക്രീസിലേക്കെത്തിയാല്‍ ആവിശ്യത്തിന് സമയമെടുത്ത് കളിക്കാന്‍ ധോണിക്ക് സാധിക്കും. താന്‍ സിഎസ്‌കെയ്ക്ക് എത്രമാത്രം നിര്‍ണ്ണായകമാണെന്ന് ധോണിക്ക് നന്നായി അറിയാം' - സോധി പറഞ്ഞു.

2

സൂറത്തില്‍ ധോണി കഠിന പരിശീലനം നടത്തുന്നുണ്ടെങ്കിലും ധോണി ഇത്തവണയും ബാറ്റിങ് ഓഡറില്‍ മുന്നോട്ട് കയറുമെന്ന് കരുതാനാവില്ല. പഴയതുപോലെ ഉയര്‍ന്ന സ്‌ട്രൈക്കറേറ്റില്‍ കളിക്കുക ധോണിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ ബാറ്റിങ് പ്രകടനം നടത്താന്‍ സോധിക്ക് പ്രയാസം തന്നെയായിരിക്കും.

3

എല്ലാ സീസണിലും സിഎസ്‌കെ കളിക്കുമ്പോള്‍ എല്ലാ ശ്രദ്ധയും എംഎസ് ധോണിയിലേക്കാവും. എന്നാല്‍ ഇത്തവണ കൂടുതല്‍ ശ്രദ്ധ രവീന്ദ്ര ജഡേജയിലാവുമെന്നാണ് സോധി അഭിപ്രായപ്പെട്ടത്. പരിക്കിന് ശേഷം തിരിച്ചെത്തുന്ന ജഡേജയുടെ പ്രകടനം സിഎസ്‌കെയ്ക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും സോധി ചൂണ്ടിക്കാട്ടി. 'രവീന്ദ്ര ജഡേജയുടെ ഫോം വളരെ പ്രധാനപ്പെട്ടതാണ്. മൊഹാലി ടെസ്റ്റില്‍ ജഡേജ ബാറ്റ് ചെയ്ത രീതി നോക്കുക. അവന്‍ എത്ര മനോഹരമായാണ് പന്തെറിഞ്ഞത്. സിഎസ്‌കെയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന ഫോമാണിത്. സിഎസ്‌കെയെ ഫൈനലിലേക്കെത്തിക്കാന്‍ ഓള്‍റൗണ്ട് മികവിലൂടെ ജഡേജക്ക് സാധിച്ചേക്കും. ജഡേജക്കും ധോണിക്കും ഇത്തവണ വലിയ ഉത്തരവാദിത്തമാണുള്ളത്'- സോധി കൂട്ടിച്ചേര്‍ത്തു.

4

പല താരങ്ങളുടെയും പരിക്ക് സിഎസ്‌കെയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. 14 കോടിക്ക് സ്വന്തമാക്കിയ ദീപക് ചഹാറിന് സീസണ്‍ പൂര്‍ണ്ണമായും നഷ്ടമായേക്കും. അമ്പാട്ടി റായിഡു, റുതുരാജ് ഗെയ്ക് വാദ് എന്നിവര്‍ പരിക്കിന് ശേഷമാണ് തിരിച്ചെത്തിയിരിക്കുന്നത്. ഫഫ് ഡുപ്ലെസിസിന്റെ പകരക്കാരനായി ടീമിലെത്തിച്ച ഡെവോണ്‍ കോണ്‍വെയുടെ പ്രകടനവും കണ്ട് തന്നെ അറിയണം. എന്തായാലും വലിയ വെല്ലുവിളികളാണ് ധോണിയേയും സംഘത്തേയും ഇത്തവണ കാത്തിരിക്കുന്നത്.

5

ചെന്നൈ സൂപ്പര്‍ കിങ്സ് ടീം: എംഎസ് ധോണി, രവീന്ദ്ര ജഡേജ, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്, റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.

Story first published: Tuesday, March 22, 2022, 11:46 [IST]
Other articles published on Mar 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+