Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'കൂളായില്ല, ദേഷ്യത്തോടെ ഗ്രൗണ്ടിലേക്ക് പാഞ്ഞു', ധോണി കൈയടി നേടിയ അഞ്ച് സംഭവങ്ങള്‍

1

എംഎസ് ധോണിയെന്ന പേരിനോട് കേവലം താരമെന്നതിലുപരിയായി ബഹുമാനവും ആദരവുമെല്ലാം ക്രിക്കറ്റ് ലോകത്തിനുണ്ട്. കാരണം ക്രിക്കറ്റില്‍ അദ്ദേഹം നേടിയെടുത്തത് അത്രത്തോളം ഉന്നതങ്ങളിലുള്ള നേട്ടങ്ങളാണ്. ക്യാപ്റ്റനായും ഫിനിഷറായും വിക്കറ്റ് കീപ്പറായുമെല്ലാം മറ്റാര്‍ക്കും പെട്ടെന്ന് എത്തിപ്പിടിക്കാനാവാത്ത ഉയരമാണ് ധോണി സ്വന്തമാക്കിയത്. ആര്‍ക്കും പിടികൊടുക്കാത്ത വ്യക്തിത്വം കാത്ത് സൂക്ഷിച്ച ധോണി തന്റെ തീരുമാനങ്ങളിലും ഇതേ സസ്‌പെന്‍സ് നിലനിര്‍ത്തിയിരുന്നു. കളത്തില്‍ അപൂര്‍വ്വമായി മാത്രം നിയന്ത്രണം നഷ്ടപ്പെട്ട ധോണി യുവതാരങ്ങള്‍ക്ക് എന്നും പ്രചോദനമാണ്.

1

സിഎസ്‌കെയുടെ നായകസ്ഥാനത്ത് നിന്നും ധോണി പടിയിറങ്ങിയതോടെ പൂര്‍ണ്ണമായും നായകനെന്ന ഭാരം ധോണി ഇറക്കിവെച്ചിരിക്കുകയാണ്. ഇനി നായകനല്ലാത്ത ധോണിയുടെ ആറാട്ട് കാണാനാവുമോയെന്നത് കാത്തിരുന്ന് കാണാം. നായക കരിയറിന് ധോണി ഔദ്യോഗികമായിത്തന്നെ വിരാമമിടുമ്പോള്‍ അദ്ദേഹം നായകനായി കൈയടി നേടിയ അഞ്ച് സംഭവങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ദേഷ്യം അടക്കാനാവാതെ ധോണി ഗ്രൗണ്ടിലേക്ക്

ദേഷ്യം അടക്കാനാവാതെ ധോണി ഗ്രൗണ്ടിലേക്ക്

2019ലെ ഐപിഎല്‍ സീസണിലാണ് ധോണിയുടെ ശരിയായ ദേഷ്യം ക്രിക്കറ്റ് ലോകം കണ്ടത്. രാജസ്ഥാന്‍ റോയല്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം പുരോഗമിക്കുന്നു. മത്സരത്തിനിടെ അംപയര്‍ നോബോള്‍ വിളിക്കാത്തതിനെത്തുടര്‍ന്ന് പ്രകോപിതനായ ധോണി കളത്തിന് പുറത്ത് നിന്ന് ഗ്രൗണ്ടിലേക്കെത്തുകയായിരുന്നു. അംപയര്‍മാരോട് രോഷത്തോടെ സംസാരിച്ച ധോണി അല്‍പ്പ സമയത്തിന് ശേഷമാണ് കളം വിട്ടത്. ഇത് ക്രിക്കറ്റില്‍ സംഭവിക്കാത്ത കാര്യമാണ്. ധോണിയുടെ നടപടിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ ലഭിച്ചെങ്കിലും ആരാധകര്‍ക്ക് മറക്കാനാവാത്ത സംഭവങ്ങളിലൊന്നാണിത്.

അംപയറെ പേടിപ്പിച്ച് ധോണി

അംപയറെ പേടിപ്പിച്ച് ധോണി

ധോണിയുടെ ഒരു നോട്ടത്തില്‍ അംപയര്‍ തീരുമാനം മാറ്റിയ സംഭവം ആരാധകര്‍ക്ക് അത്ര വേഗം മറക്കാന്‍ സാധിക്കുന്നതല്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-സിഎസ്‌കെ മത്സരത്തിനിടെ ലൈനിനോട് ചേര്‍ന്ന് പോയ പന്തിനെ അംപയര്‍ വൈഡ് വിളിച്ചു. ഇത് വൈഡാണോയെന്ന് ചോദിച്ച് ധോണി അംപയറെ തുറിച്ച് നോക്കി. പെട്ടെന്ന് തന്നെ അംപയറായിരുന്ന പോള്‍ തീരുമാനം മാറ്റി. ഇത് വലിയ വിമര്‍ശനം ഏറ്റുവാങ്ങുകയും വിവാദമാവുകയും ചെയ്തിരുന്നു.

പൊള്ളാര്‍ഡിനെതിരായ മാസ്റ്റര്‍പ്ലാന്‍

പൊള്ളാര്‍ഡിനെതിരായ മാസ്റ്റര്‍പ്ലാന്‍

2010ലെ മുംബൈ ഇന്ത്യന്‍സിനെതിരായ ഫൈനലിനിടെയാണ് ധോണിയുടെ ക്യാപ്റ്റന്‍സി ബ്രില്ല്യന്‍സ് കണ്ട സംഭവം അരങ്ങേറിയത്. കറെന്‍ പൊള്ളാര്‍ഡ് ക്രീസിലെത്തിയപ്പോള്‍ വ്യത്യസ്തമായൊരു ഫീല്‍ഡിങ്ങാണ് ധോണി തയ്യാറാക്കിയത്. മാത്യു ഹെയ്ഡനെ സ്‌ട്രെയ്റ്റ് മിഡ് ഓഫില്‍ ഫീല്‍ഡ് ചെയ്യിച്ച ധോണിയുടെ തന്ത്രം കൃത്യമായിരുന്നു. നേരിയ വ്യത്യാസത്തിലാണ് ഹെയ്ഡന് അത് ക്യാച്ച് ചെയ്യാന്‍ സാധിക്കാതെ പോയത്. എല്ലാവരെയും അത്ഭുതപ്പെടുന്ന നായകന്റെ നീക്കമായിരുന്നു ഇത്. മത്സരം 22 റണ്‍സിന് സിഎസ്‌കെ ജയിക്കുകയും കിരീടം സ്വന്തമാക്കുകയും ചെയ്തു.

ജഡേജയുമായുള്ള രസകരമായ സംഭവം

ജഡേജയുമായുള്ള രസകരമായ സംഭവം

സിഎസ്‌കെയുടെ ഭാവി നായകനായി ധോണിയുടെയും ടീമിന്റെയും കണ്ടെത്തലാണ് രവീന്ദ്ര ജഡേജ. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദവുമുണ്ട്. 2019ലെ ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെ രസകരമായ ഒരു സംഭവമുണ്ടായി. ലൈനിനോട് ചേര്‍ന്നെത്തിയ പന്തിനെ ജഡേജ സിക്‌സര്‍ പറത്തി. ക്രീസില്‍ നിന്ന് കാല് തെന്നിപ്പോയി നിലത്തുവീണെങ്കിലും പന്തിനെ സിക്‌സറാക്കാന്‍ ജഡേജക്കായി. നിലത്തുവീണ് കിടന്ന ജഡേജക്കടുത്തേക്കോടിയെത്തിയ ധോണി ബാറ്റുകൊണ്ട് പതിയ തലക്കടിച്ചാണ് ഈ സിക്‌സര്‍ നേട്ടത്തെ പ്രശംസിച്ചത്. ആരാധകരെ വളരെയധികം രസിപ്പിച്ച സംഭവങ്ങളിലൊന്നായിരുന്നു ഇത്.

ഉരുളക്കുപ്പേരി പോലെത്തെ മറുപടി

ഉരുളക്കുപ്പേരി പോലെത്തെ മറുപടി

ധോണിയുടെ ഓരോ വാക്കുകളും കൊള്ളേണ്ടിടത്ത് കൃത്യമായി കൊള്ളുന്നവയാണ്. ഒരിക്കല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിനായി ധോണി കളിക്കവെ കമന്റേറ്ററായിരുന്നു പീറ്റേഴ്‌സന്‍. അന്ന് ധോണിയുടെ സഹതാരമായ മനോജ് തിവാരിയുടെ കൈയിലായിരുന്നു മൈക്ക്. ധോണിയേക്കാള്‍ മികച്ച ഗോള്‍ഫര്‍ താനാണെന്ന് ധോണിയോട് പറയാന്‍ പീറ്റേഴ്‌സന്‍ മനോജിനോട് പറഞ്ഞു. മനോജ് ഇക്കാര്യം ധോണിയോട് പറഞ്ഞപ്പോള്‍ ധോണിയുടെ മറുപടിയായിരുന്നു ശ്രദ്ധേയം. എന്റെ ആദ്യത്തെ ടെസ്റ്റ് വിക്കറ്റ് ഇപ്പോഴും കെവിന്‍ പീറ്റേഴ്‌സനാണെന്ന് ഓര്‍ക്കണമെന്നാണ് ധോണി പറഞ്ഞത്. ഇത് വളരെ വൈറലാവുകയും ചെയ്തിരുന്നു.

Story first published: Friday, March 25, 2022, 14:07 [IST]
Other articles published on Mar 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+