IPL 2022: സിഎസ്‌കെ അല്ലാതെ കളിക്കാന്‍ ആഗ്രഹിക്കുന്ന ടീമേത്? തുറന്ന് പറഞ്ഞ് ദീപക് ചഹാര്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ പൊന്നും വിലയുള്ള താരങ്ങളിലൊരാളാണ് ദീപക് ചഹാര്‍. ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറെ മെഗാ ലേലത്തിന് മുമ്പ് സിഎസ്‌കെ കൈവിട്ടെങ്കിലും 14 കോടി രൂപയ്ക്കാണ് മെഗാ ലേലത്തില്‍ തിരിച്ചെത്തിച്ചത്. സമീപകാലത്തായി ബാറ്റിങ്ങിലും തിളങ്ങുന്ന ദീപക് എല്ലാവരുടെയും നോട്ടപുള്ളിയായിരുന്നു. അതുകൊണ്ട് ലേലത്തില്‍ വാശിയേറിയ പോരാട്ടമാണ് ദീപക്കിനായി നടന്നത്. എംഎസ് ധോണി കളിക്കുന്ന സിഎസ്‌കെയുടെ ഭാഗമാവുകയെന്നത് ഏതൊരു താരത്തെയും സംബന്ധിച്ച് സ്വപ്‌നമാണ്.

ഇപ്പോഴിതാ സിഎസ്‌കെ അല്ലാതെ കളിക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരു ടീമേതാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ദീപക് ചഹാര്‍. രാജസ്ഥാന്‍ റോയല്‍സിനെയാണ് ദീപക് തിരഞ്ഞെടുത്തത്. കരിയറിന്റെ തുടക്കകാലത്ത് രാജസ്ഥാനൊപ്പം പ്രവര്‍ത്തിക്കാന്‍ ദീപക്കിനായിരുന്നു. 'സിഎസ്‌കെയ്‌ക്കെ മെഗാ ലേലത്തില്‍ എന്നെ വാങ്ങാന്‍ സാധിക്കാതെ വന്നിരുന്നെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലും രാജസ്ഥാന്റെ താരമാണ് ദീപക്.
എംഎസ് ധോണി ന്യൂബോളില്‍ വളരെ അധികം വിശ്വാസം അര്‍പ്പിക്കുന്ന ബൗളര്‍മാരിലൊരാളാണ് ദീപക്. തുടക്കത്തിലേ നല്ല സ്വിങ് കണ്ടെത്തുന്ന ദീപക് എതിരാളികളെ വിറപ്പിക്കുന്നു. സ്വിങ് ഉള്ളതുകൊണ്ട് തന്നെ പവര്‍പ്ലേയില്‍ വിക്കറ്റ് നേടാനും അദ്ദേഹത്തിന് സാധിക്കാറുണ്ട്. അതുകൊണ്ടാണ് ധോണി താരത്തെ കൈവിടാതെ കൂടെ നിര്‍ത്തിയത്. അവസാന സീസണില്‍ സിഎസ്‌കെ കപ്പടിച്ചെങ്കിലും ദീപക് നന്നായി തല്ലുവാങ്ങിയിരുന്നു. തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമെന്ന് പറയാനാവില്ലെങ്കിലും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല.

ഇത്തവണ 14 കോടി പ്രതിഫലം ദീപക്കിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സമീപകാലത്തായി ഇന്ത്യക്കൊപ്പം നടത്തിയ മികച്ച ബാറ്റിങ് പ്രകടനം ദീപക്കിന് കരുത്തായി. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ സജീവ പരിഗണന ലഭിക്കുന്ന താരമാണ് ദീപക്. രണ്ട് തവണ സമ്മര്‍ദ്ദ ഘട്ടത്തില്‍ മികച്ച ബാറ്റിങ് കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിരുന്നു. അതുകൊണ്ട് തന്നെ ദീപക്കിന്റെ പ്രകടനത്തില്‍ ഇത്തവണ ടീമുകളെല്ലാം വലിയ പ്രതീക്ഷവെച്ചിരുന്നു. അതാണ് ലേലത്തില്‍ ഇത്രയും ഉയര്‍ന്ന തുക ദീപക്കിന് ലഭിക്കാന്‍ കാരണമായത്.
29കാരനായ ദീപക് ഇതിനോടകം ഇന്ത്യക്കായി ഏഴ് ഏകദിനത്തില്‍ നിന്ന് 10 വിക്കറ്റും 20 ടി20യില്‍ നിന്ന് 26 വിക്കറ്റുമാണ് നേടിയത്. 63 ഐപിഎല്ലില്‍ നിന്ന് 59 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിലൂടെയായിരുന്നു ദീപക്കിന്റെ ഐപിഎല്‍ അരങ്ങേറ്റം. 13 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് ഐപിഎല്ലിലെ മികച്ച പ്രകടനം. ഏകദിനത്തില്‍ ഇന്ത്യക്കായി രണ്ട് തവണ അര്‍ധ സെഞ്ച്വറി നേടാന്‍ ദീപക്കിന് സാധിച്ചിട്ടുണ്ട്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പദ്ധതികളില്‍ നിര്‍ണ്ണായക സ്ഥാനം ദീപക്കിനുറപ്പാണ്.

ഇത്തവണ പഴയ ഒട്ടുമിക്ക താരങ്ങളെയും നിലനിര്‍ത്തിയാണ് സിഎസ്‌കെ എത്തുന്നത്. റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു, ഡ്വെയ്ന്‍ ബ്രാവോ എന്നിവരെല്ലാം ഒപ്പമുണ്ട്. ഇത്തവണ സിഎസ്‌കെ തഴഞ്ഞത് സുരേഷ് റെയ്‌നയേയും ഫഫ് ഡുപ്ലെസിസിനേയുമാണ്. ഡുപ്ലെസിസിനായി സിഎസ്‌കെ ശ്രമം നടത്തിയെങ്കിലും ആര്‍സിബി ഡുപ്ലെസിസിനെ സ്വന്തമാക്കുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ അഞ്ചാം കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications